Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കർണാടക പ്രീമിയർ ലീഗ് ഒത്തുകളി; രണ്ട് ഐപിഎൽ താരങ്ങൾ അറസ്റ്റിൽ; പിടിയിലായത് മുൻ മുംബൈ ഇന്ത്യൻസ് താരം സി എം ഗൗതവും ആർസിബി മുൻതാരം അബ്രാർ കാസിയും; 20 ലക്ഷം കോഴ വാങ്ങി മെല്ലെപ്പോക്ക് ബാറ്റിങ് നടത്തിയെന്നാണ് ആരോപണം; പിടിയിലായ ഗൗതം കർണാടക രഞ്ജി ടീം താരം  

കർണാടക പ്രീമിയർ ലീഗ് ഒത്തുകളി; രണ്ട് ഐപിഎൽ താരങ്ങൾ അറസ്റ്റിൽ; പിടിയിലായത് മുൻ മുംബൈ ഇന്ത്യൻസ് താരം സി എം ഗൗതവും ആർസിബി മുൻതാരം അബ്രാർ കാസിയും; 20 ലക്ഷം കോഴ വാങ്ങി മെല്ലെപ്പോക്ക് ബാറ്റിങ് നടത്തിയെന്നാണ് ആരോപണം; പിടിയിലായ ഗൗതം കർണാടക രഞ്ജി ടീം താരം   

മറുനാടൻ ഡെസ്‌ക്‌

ബംഗളൂരു; കർണാടക പ്രീമിയർ ലീഗിലെ ഒത്തുകളി വിവാദവുമായി ബന്ധപ്പെട്ട് രണ്ട് പ്രമുഖ കളിക്കാർ കൂടി അറസ്റ്റിൽ. ഐപിഎല്ലിലെ മുൻ മുംബൈ ഇന്ത്യൻസ് താരമായിരുന്ന സിഎം ഗൗതമാണ് പിടിയിലായ പ്രമുഖരിൽ ഒരാൾ. ബെല്ലാരി ടസ്‌കേഴ്സ് ടീം ക്യാപ്റ്റനും വിക്കറ്റ് കീപ്പറുമാണ് സി എം ഗൗതം. കളിക്കാരനായ അബ്രാർ കാസിയും അറസ്റ്റിലായി. ഇയാൾ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ മുൻ താരമാണ്. കർണാടക സെൻട്രൽ ക്രൈംബ്രാഞ്ച് സംഘമാണ് ഇവരെ അറസ്റ്റ് ചെയ്തത്.

കർണാടക പ്രീമിയർ ലീഗ് 2019 ൽ ബെല്ലാരി ടീമും ഹൂബ്ലി ടീമും തമ്മിലുള്ള ഫൈനൽ മൽസരത്തിൽ ഇവർ ഒത്തുകളിച്ചെന്നാണ് കേസ്. 20 ലക്ഷം കോഴ വാങ്ങി ഇവർ മെല്ലെപ്പോക്ക് ബാറ്റിങ് നടത്തിയെന്നാണ് ആരോപണം. ലീഗിൽ ബെഗളൂരു ടീമിനെതിരെയും ഇവർ ഒത്തുകളിച്ചെന്ന് ആക്ഷേപമുയർന്നിരുന്നു. ഒത്തുകളിയുമായി ബന്ധപ്പെട്ട് ബാറ്റ്സ്മാനായ നിഷാന്ത് സിങ് ശെഖാവത്തിനെ പൊലീസ് ബുധനാഴ്ച അറസ്റ്റ് ചെയ്തിരുന്നു.കർണാടക രഞ്ജി ടീം താരമാണ് അറസ്റ്റിലായ ഗൗതം.

ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരി, മുംബൈ ഇന്ത്യൻസ്, ഡൽഹി ഡെയർഡെവിൾസ് ടീമുകൾക്ക് വേണ്ടി കളിച്ചിട്ടുണ്ട്. രഞ്ജിയിൽ കർണാടകയ്ക്ക് വേണ്ടി കളിച്ചിട്ടുള്ള താരമാണ് കാസി. ഇപ്പോൾ മിസോറാമിന് വേണ്ടിയാണ് കളിക്കുന്നത്. ഒത്തുകളിയുമായി ബന്ധപ്പെട്ട് ബംഗളൂരു ബ്ലാസ്റ്റേഴ്സ് ബൗളിങ് കോച്ച് വിനു പ്രസാദ്, ബാറ്റ്സ്മാൻ വിശ്വനാഥൻ എന്നിവരെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP