Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇന്ത്യൻ വനിതാ ക്രിക്കറ്റിൽ പൊട്ടിത്തെറി; പരിശീലകൻ രമേശ് പവാറിനെതിരെ ആഞ്ഞടിച്ച് മുൻ ക്യാപ്റ്റൻ മിതാലി രാജ്; 'ഇരുപത് വർഷത്തെ കരിയറിൽ ആദ്യമായാണ് ഞാൻ ഇങ്ങനെ ഒരു അവസ്ഥയിലൂടെ കടന്നുപോകുന്നത്; ആത്മവിശ്വാസം നഷ്ടപ്പെട്ടവളെപ്പോലെ ഞാൻ നിരാശയിലാണ്ട് പോയിരിക്കുന്നു; അധികാരത്തിലിരിക്കുന്ന ചില വ്യക്തികൾ എനിക്ക് ഒരു വിലയും നൽകുന്നില്ല; ടീമിൽ നിന്ന് ഒഴിവാക്കിയ പവാറിന്റെ തീരുമാനത്തെ അവൾ പിന്തുണച്ചത് എന്നെ വേദനിപ്പിച്ചുവെന്നും മിതാലി

ഇന്ത്യൻ വനിതാ ക്രിക്കറ്റിൽ പൊട്ടിത്തെറി; പരിശീലകൻ രമേശ് പവാറിനെതിരെ ആഞ്ഞടിച്ച് മുൻ ക്യാപ്റ്റൻ മിതാലി രാജ്; 'ഇരുപത് വർഷത്തെ കരിയറിൽ ആദ്യമായാണ് ഞാൻ ഇങ്ങനെ ഒരു അവസ്ഥയിലൂടെ കടന്നുപോകുന്നത്; ആത്മവിശ്വാസം നഷ്ടപ്പെട്ടവളെപ്പോലെ ഞാൻ നിരാശയിലാണ്ട് പോയിരിക്കുന്നു; അധികാരത്തിലിരിക്കുന്ന ചില വ്യക്തികൾ എനിക്ക് ഒരു വിലയും നൽകുന്നില്ല; ടീമിൽ നിന്ന് ഒഴിവാക്കിയ പവാറിന്റെ തീരുമാനത്തെ അവൾ പിന്തുണച്ചത് എന്നെ വേദനിപ്പിച്ചുവെന്നും മിതാലി

സ്പോർട്സ് ഡെസ്‌ക്

മുംബൈ: ട്വന്റി-20 വനിതാ ലോകകപ്പിന് ശേഷം ഇന്ത്യൻ ടീമിൽ വിവാദങ്ങൾ തലപൊക്കുന്നു. ദേശീയ വനിതാ ക്രിക്കറ്റ് ടീം പരിശീലകൻ രമേശ് പവാർ, കമ്മിറ്റി ഓഫ് അഡ്‌മിനിസ്ട്രേറ്റേഴ്സ് അംഗം ഡയാന എദുൽജി എന്നിവർക്കെതിരെ ആഞ്ഞടിച്ച് മുൻ ഇന്ത്യൻ ക്യാപറ്റൻ മിതാലി രാജ് രംഗത്തെത്തി. ബി.സി.സിഐക്ക് എഴുതിയ കത്തിലാണ് ഇരുവർക്കുമെതിരെ മിതാലി വിമർശനമുന്നയിച്ചിരിക്കുന്നത്. ട്വന്റി 20 ലോകകപ്പ് സെമിയിൽ ഇംഗ്ലണ്ടിനെതിരെ മിതാലി രാജിനെ കളിപ്പിക്കാതിരുന്നത് വലിയ തോതിൽ വിമർശങ്ങൾക്കിടയാക്കിയിരുന്നു. തുടർച്ചയായ അർധ സെഞ്ചുറികൾ നേടി മികച്ച ഫോമിൽ നിൽക്കുമ്പോഴായിരുന്നു താരത്തെ കളിപ്പിക്കാതിരുന്നത്. മത്സരം ഇന്ത്യ തോറ്റ് ലോകകപ്പിൽ നിന്ന് പുറത്താവുകയും ചെയ്തു. ടീം തെരഞ്ഞെടുപ്പിനെ ചൊല്ലി വിവാദങ്ങൾ പുകയുമ്പോഴാണ് മിതാലി ഇക്കാര്യത്തെ കുറിച്ച് വെളിപ്പെടുത്തുന്നത്.

'ഇരുപത് വർഷത്തെ കരിയറിൽ ആദ്യമായാണ് ഞാൻ ഇങ്ങനെ ഒരു അവസ്ഥയിലൂടെ കടന്നുപോകുന്നത്. ആത്മവിശ്വാസം നഷ്ടപ്പെട്ടവളെപ്പോലെ ഞാൻ നിരാശയിലാണ്ട് പോയിരിക്കുന്നു. അധികാരത്തിലിരിക്കുന്ന ചില വ്യക്തികൾ എനിക്ക് ഒരു വിലയും നൽകുന്നില്ലെന്ന് ചിന്തിക്കാൻ ഞാൻ നിർബന്ധിതയായിരിക്കുന്നു. ഞാൻ രാജ്യത്തിന് വേണ്ടി കളിച്ചതെല്ലാം അവർ വില കുറച്ചു കാണുന്നു. എന്നെ ഇല്ലാതാക്കാനും എന്റെ ആത്മവിശ്വാസം തകർക്കാനുമാണ് അവർ ശ്രമിക്കുന്നത്.' ബി.സി.സിഐ സിഇഒ രാഹുൽ ജോഹ്രിക്കും ക്രിക്കറ്റ് ഓപ്പറേഷൻ ജി.എം സബാ കരീമിനും എഴുതിയ കത്തിൽ മിതാലി ചൂണ്ടിക്കാട്ടുന്നു.

'ട്വന്റി-20 ക്യാപ്റ്റനായ ഹർമൻപ്രീതുമായി എനിക്കു യാതൊരു പ്രശ്നവുമില്ലെന്ന് ഈ അവസരത്തിൽ ഞാൻ പറയട്ടെ. എന്നെ ടീമിൽ നിന്ന് ഒഴിവാക്കിയ രമേശ് പാവാറിന്റെ തീരുമാനത്തെ അവൾ പിന്തുണച്ചത് എന്നെ വേദനിപ്പിക്കുകയും അമ്പരപ്പിക്കുകയും ചെയ്തു. എന്റെ രാജ്യത്തിന് വേണ്ടി എനിക്ക് ലോകകപ്പ് വിജയിക്കണമായിരുന്നു. പക്ഷേ സെമിയിൽ തോറ്റ് സുവർണാവസരം നഷ്ടപ്പെടുത്തിയത് എന്നെ ഏറെ വേദനിപ്പിച്ചു.' മിതാലി കത്തിൽ പറയുന്നു. എന്നാൽ, മിതാലിയെ ടീമിൽ ഉൾപ്പെടുത്താത്ത തീരുമാനത്തിൽ ഖേദമില്ലെന്നു പ്രഖ്യാപിച്ച ഹർമൻപ്രീത്, നിലപാട് വ്യക്തമാക്കിയിരുന്നു.

രമേഷ് പവാർ പലതവണ തന്നെ തകർക്കാൻ ശ്രമിച്ചതായും മിതാലി ആരോപിച്ചു. ''അടുത്തെങ്ങാനും ഞാനുണ്ടെങ്കിൽ അദ്ദേഹം വേഗം അവിടെനിന്ന് മാറിനിൽക്കും. മറ്റുള്ളവർ നെറ്റ്സിൽ പരിശീലിക്കുമ്പോൾ കൃത്യമായ നിർദ്ദേശങ്ങൾ നൽകി നിരീക്ഷിക്കും. ഞാൻ നെറ്റ്സിലെത്തിയാൽ അവിടെനിന്നു മാറും. എന്തെങ്കിലും ചോദിക്കാൻ അടുത്തുചെന്നാൽ ഫോണിൽ ഞെക്കിക്കൊണ്ട് നടന്നുപോകും. അദ്ദേഹം എന്നെ അവഗണിക്കുകയും അപമാനിക്കുകയും ചെയ്തത് എല്ലാവർക്കും അറിയാവുന്നതാണ്. എന്നിട്ടും ഏറ്റവും ശാന്തതയോടു കൂടിയേ ഞാൻ പെരുമാറിയിട്ടുള്ളൂ. മിതാലി വ്യക്തമാക്കി.''

അധികാര കേന്ദ്രങ്ങളിലിരിക്കുന്നവർ ഞാൻ രാജ്യത്തിനായി നൽകിയതൊന്നും വില കൽപിക്കുന്നതായി തോന്നിയിട്ടില്ലെന്ന് ഡയാന എദുൽജിക്കെതിരായി മിതാലി പറഞ്ഞു. ബിസിസിഐയിൽ അവർക്കുള്ള സ്ഥാനവും അധികാരവും തനിക്കെതിരെ ഉപയോഗിക്കുകയാണെന്ന് മിതാലി ആരോപിച്ചു. 20 വർഷത്തിലധികം നീളുന്ന കരിയറിൽ ഞാൻ ഈ വിധത്തിൽ തകർന്നുപോകുന്നത് ഇതാദ്യമാണ്. അവർ എന്നെ തകർക്കാനും ആത്മവിശ്വാസം ഇല്ലാതാക്കാനുമാണ് ശ്രമിക്കുന്നതെന്ന് തോന്നിയെന്നും ബി.സി.സിഐ സിഇഒ രാഹുൽ ജോഹ്രിയേയും ക്രിക്കറ്റ് ഓപറേഷൻസ് ജനറൽ മാനേജർ സബ കരിമിനേയും അഭിസംബോധന ചെയ്തുള്ള കത്തിൽ മിതാലി രാജ് പറയുന്നു.

ഭരണസമിതിയിലെ ഒരു അംഗം എന്ന നിലയിൽ എനിക്ക് ഡയാന എഡുൽജിയെ വിശ്വാസമായിരുന്നു, അവരോട് ബഹുമാനമായിരുന്നു. അവരുടെ അധികാരം എനിക്കെതിരെ അവർ ഉപയോഗിക്കുമെന്ന് ഞാൻ സ്വപ്നത്തിൽ പോലും കരുതിയില്ല. എന്നെ ബെഞ്ചിലിരുത്തിയ തീരുമാനവുമായി ബന്ധപ്പെട്ട വാർത്താസമ്മേളനത്തിൽ അവർ എനിക്ക് നൽകിയ നാണംകെട്ട പിന്തുണ എന്ന ആഴത്തിൽ വേദനിപ്പിച്ചു. എന്നെ പുറത്താക്കാനുള്ള യഥാർത്ഥ കാരണങ്ങൾ അവർക്ക് അറിയാമായിരുന്നു' മിതാലി ചൂണ്ടിക്കാട്ടുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP