Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പന്ത്രിൽ കൃത്രിമം കാണിച്ചതിന് ഓസ്‌ട്രേലിയൻ ക്യാപ്റ്റന് ഒരു മത്സരത്തിൽ നിന്ന് വിലക്കും പിഴയും; ബാൻക്രോഫ്റ്റിന് പിഴ ശിക്ഷയും ഡീമെറിറ്റ് പോയന്റും; ദക്ഷിണാഫ്രിക്കക്കെതിരായ അവസാന ടെസ്റ്റിൽ സ്മിത്തുണ്ടാവില്ല; ടിം പെയിൻ താത്കാലിക നായകൻ

പന്ത്രിൽ കൃത്രിമം കാണിച്ചതിന് ഓസ്‌ട്രേലിയൻ ക്യാപ്റ്റന് ഒരു മത്സരത്തിൽ നിന്ന് വിലക്കും പിഴയും; ബാൻക്രോഫ്റ്റിന് പിഴ ശിക്ഷയും ഡീമെറിറ്റ് പോയന്റും; ദക്ഷിണാഫ്രിക്കക്കെതിരായ അവസാന ടെസ്റ്റിൽ സ്മിത്തുണ്ടാവില്ല; ടിം പെയിൻ താത്കാലിക നായകൻ

ദുബായ്: ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ കേപ്ടൗൺ ടെസ്റ്റിൽ പന്തിൽ കൃത്രിമം കാണിച്ചതിന് ഓസ്‌ട്രേലിയൻ നായകൻ സ്റ്റീവൻ സ്മിത്തിനെതിരെ ഐസിസിയുടെ നടപടി. ഒരു ടെസ്റ്റിൽ നിന്ന് വിലക്കും മാച്ച് ഫീസിന്റെ 100 ശതമാനം പിഴയുമാണ് സ്റ്റീവ് സ്മിത്തിനെതിരെ ചുമത്തിയിരിക്കുന്നത്.സംഭവത്തിൽ ക്യാപ്റ്റനും ഉത്തരവാദിത്തമുണ്ടെന്ന് ഐസിസി കണ്ടെത്തിയതോടെയാണ് ശിക്ഷ.

പന്തിൽ കൃത്രിമം കാണിച്ച ഓപ്പണർ കാമറൂൺ ബാൻക്രോഫ്ടിനു മൂന്ന് ഡീമെറിറ്റ് പോയിന്റും 75 ശതമാനം മാച്ച് ഫീസ് പിഴയും വിധിച്ചു. ടീമിലെ നേതൃനിരയിലെ താരങ്ങൾക്ക് ഇത് അറിയാമായിരുന്നെന്നും സ്റ്റീവ് സ്മിത്ത് സമ്മതിച്ചിരുന്നു. ഉച്ചയൂണിന്റെ സമയത്താണ് ഇത്തരം ഒരു തന്ത്രം ആവിഷ്‌കരിച്ചത്. എന്നാൽ നടന്ന സംഭവത്തിൽ ഒട്ടും അഭിമാനം തോന്നുന്നില്ല. കളിയുടെ ധാർമികതയ്ക്കും ആവേശത്തിനും ഒപ്പം നിൽക്കുന്നതല്ല ഈ പ്രവർത്തി സ്മിത്ത് പറഞ്ഞു.

അതേ സമയം ഓസ്്ട്രേലിൻ നായക സ്ഥാനം രാജി വെച്ചതിന് പുറമെ രാജസ്ഥാൻ റോയൽസ് തങ്ങളുടെ ടീമിന്റെ ക്യാപ്റ്റൻ സ്ഥാനവും സ്മിത്തിൽ നിന്ന് എടുത്തു മാറ്റിയിരുന്നു. വാർണർക്കെതിരെ ഐസിസി നടപടിയൊന്നും ഇപ്പോൾ എടുത്തിട്ടില്ലെങ്കിലും ക്രിക്കറ്റ് ഓസ്‌ട്രേലിയ നടപടിക്ക് ശേഷം താരത്തിനെതിരെയും നടപടിയുണ്ടാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP