Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ആടിയുലഞ്ഞ കപ്പലിലെ കപ്പിത്താൻ നേടിയത് ഉജ്ജ്വല സെഞ്ച്വറി; 2014ൽ 10 ഇന്നിങ്‌സിൽ നിന്ന് 134 റൺസ്; ക്യാപ്ടനായെത്തിപ്പോൾ 2018ൽ ആദ്യ ഇന്നിങ്‌സിൽ തന്നെ 149 റൺസ്; കൈവിട്ട് പോയ കളിയെ ഇന്ത്യയോട് അടുപ്പിച്ച് നായകന്റെ ധീരമായ പ്രകടനം; അലിസ്റ്റർ കുക്കിനെ പൂജ്യനാക്കി മടക്കി അശ്വിന്റെ കരുത്ത് കാട്ടൽ; ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റിൽ ഇന്ത്യയുടേത് ഉജ്ജ്വല തിരിച്ചുവരവ്

ആടിയുലഞ്ഞ കപ്പലിലെ കപ്പിത്താൻ നേടിയത് ഉജ്ജ്വല സെഞ്ച്വറി; 2014ൽ 10 ഇന്നിങ്‌സിൽ നിന്ന് 134 റൺസ്; ക്യാപ്ടനായെത്തിപ്പോൾ 2018ൽ ആദ്യ ഇന്നിങ്‌സിൽ തന്നെ 149 റൺസ്; കൈവിട്ട് പോയ കളിയെ ഇന്ത്യയോട് അടുപ്പിച്ച് നായകന്റെ ധീരമായ പ്രകടനം; അലിസ്റ്റർ കുക്കിനെ പൂജ്യനാക്കി മടക്കി അശ്വിന്റെ കരുത്ത് കാട്ടൽ; ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റിൽ ഇന്ത്യയുടേത് ഉജ്ജ്വല തിരിച്ചുവരവ്

ലണ്ടൻ: ഇതാണ് ടെസ്റ്റ് ക്രിക്കറ്റിന്റെ സൗന്ദര്യം. അവിശ്വസിക്കാവുന്നത് അവിടെ നടക്കും. ഒരാൾ വിചാരിച്ചാലും കളി മാറ്റിയെടുക്കാം. പിന്നെ മറുടീമിനും ഉണ്ട് അവസരം. അങ്ങനെ സാധ്യതകൾ മാറി മറിയുന്ന ഗെയിം. വിരാട് കോലിയായിരുന്നു കഴിഞ്ഞ ദിവസത്തെ താരം. ആടിയുലഞ്ഞ കപ്പലിൽ ഇളകാത്ത കപ്പിത്താനായി ഇന്ത്യൻ ക്യാപ്ടൻ. ഭാഗ്യം ധീരന്മാരെ തുണയ്ക്കും എന്നതും ഇവിടെ ശരിയായി. കോലിയുടെ (149) ഉജ്വല സെഞ്ചുറിയുടെ പിൻബലത്തിൽ ഒന്നാം ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സിൽ ഇന്ത്യ 274 റൺസ് നേടി.

13 റൺസ് ലീഡുമായി ബാറ്റിങിന് ഇറങ്ങിയ ഇംഗ്ലണ്ട് 3.4 ഓവറിൽ ഒന്നിന് ഒൻപത് എന്ന നിലയിലാണ്. അതായത് 22 റൺസിന്റെ മുൻതൂക്കം മാത്രമാണ് അവർക്കുള്ളത്. ഇന്ത്യൻ ബൗളർമാർ ആഞ്ഞടിച്ചാൽ എന്തും സംഭവിക്കും. അലസ്റ്റയർ കുക്ക് അശ്വിന്റെ പന്തിൽ പൂജ്യനായി പുറത്തായി. അങ്ങനെ കളിയിൽ ആർക്കും ജയിക്കാവുന്ന അവസ്ഥ. ഇനി മൂന്ന് ദിവസം കൂടിയുള്ളതു കൊണ്ട് തന്നെ ഫലം ഉറപ്പാണിവിടെ.

222 പന്തിൽ നിന്ന് 149 റൺസെടുത്ത കോലി ഏറ്റവും ഒടുവിലാണ് പുറത്തായത്. ആദിൽ റഷീദിനാണ് വിക്കറ്റ്. ഉമേഷ് യാദവ് 16 പന്തിൽ നിന്ന് ഒരു റണ്ണുമായി പുറത്താകാതെ നിന്നു. നേരത്തെ 172 പന്തിലാണ് കോലി തന്റെ 22-ാം ടെസ്റ്റ് സെഞ്ചുറി പൂർത്തിയാക്കിയത്. ഒരറ്റത്ത് വിക്കറ്റുകൾ വീഴുമ്പോഴും ക്രീസിൽ ഉറച്ചുനിന്ന കോലിയുടെ ഒറ്റയാൾ മികവിലാണ് ഇന്ത്യ 274-ൽ എത്തിയത്. നാലു വിക്കറ്റ് വീഴ്‌ത്തിയ സാം കുറനാണ് ഇന്ത്യയുടെ മുൻനിരയെ തകർത്തത്. ബെൻ സ്റ്റോക്സ്, ജെയിംസ് ആൻഡേഴ്സൺ, ആദിൽ റഷീദ് എന്നിവർ രണ്ടു വിക്കറ്റ് വീതവും വീഴ്‌ത്തി.

ആദ്യ ഇന്നിങ്സിൽ ഇംഗ്ലണ്ട് 287 റൺസിന് എല്ലാവരും പുറത്തായിരുന്നു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യൻ ഓപ്പണർമാർ കരുതലോടെയാണ് തുടങ്ങിയത്. വിക്കറ്റ് നഷ്ടപ്പെടാതെ 50 റൺസ് പൂർത്തിയാക്കിയ ഇന്ത്യയ്ക്ക് തുടർന്ന് ഒൻപതു റൺസ് കൂട്ടിച്ചേർക്കുന്നതിനിടെ മുരളി വിജയിയേയും (20) ധവാനേയും (26) രാഹുലിനെയും (4) നഷ്ടമായി. ഉച്ചഭക്ഷണത്തിനു ശേഷം ഇന്ത്യയ്ക്ക് രഹാനെ (15), ദിനേഷ് കാർത്തിക്ക് (0), ഹാർദിക് പാണ്ഡ്യ (22) എന്നിവരുടെ വിക്കറ്റുകളും നഷ്ടമായി. പാണ്ഡ്യയെ സാം കുറാനും പുറത്താക്കി. ആറാം വിക്കറ്റിൽ കോലിക്കൊപ്പം 48 റൺസ് കൂട്ടിച്ചേർത്ത ശേഷമാണ് പാണ്ഡ്യ മടങ്ങിയത്. ഇഷാന്തിനെ ആദിൽ റഷീദ് വിക്കറ്റിനു മുന്നിൽ കുടുക്കി.

കോലിയുടെ ഇംഗ്ലണ്ടിലെ ആദ്യ സെഞ്ചുറിയാണിത്. കരിയറിൽ 22ാമത്തേതും. 185 പന്തിൽ കോലി 16 ഫോറുകളടിച്ചു. മാലയിൽ കൊരുത്തിയിട്ട വിവാഹമോതിരത്തിൽ ചുംബിച്ച് സെഞ്ച്വറി ആഹ്ലാദിച്ച കോലി അടുത്ത പന്തും ബൗണ്ടറിയിലേക്കു പായിച്ച് ആഘോഷിച്ചു. 2014ൽ മഹേന്ദ്രസിങ് ധോണിയുടെ നേതൃത്വത്തിൽ ഇംഗ്ലണ്ടിലെത്തിയ ടീം ഇന്ത്യയിലെ കോലി അഞ്ച് ടെസ്റ്റുകളിലെ 10 ഇന്നിങ്‌സുകളിൽനിന്ന് 134 റൺസ് മാത്രം നേടി നാണംകെട്ട് മടങ്ങുകയായിരുന്നു. ഒരു അർധസെഞ്ചുറി പോലും നേടാനാകാതെ തലയും താഴ്‌ത്തി മടങ്ങി. അന്ന് 10 ഇന്നിങ്‌സുകൊണ്ടും സാധിക്കാതെ പോയത് ഇന്ന് ഒറ്റ ഇന്നിങ്‌സുകൊണ്ട് കോലി നേടി. വ്യക്തിഗത സ്‌കോർ ഇരുപത്തിമൂന്നിൽ എത്തിയപ്പോൾ കോഹ്‌ലി മറ്റൊരു നേട്ടവും സ്വന്തമാക്കി. ഇംഗ്ലണ്ടിനെതിരെ 1000 റൺസ് തികയ്ക്കുന്ന പതിമൂന്നാമത്തെ ഇന്ത്യൻ താരം. 34ാം ഓവറിൽ ബെൻ സ്റ്റോക്‌സിന്റെ പന്തിൽ സിംഗിൾ നേടിയാണ് കോഹ്‌ലി ചരിത്രനേട്ടം പിന്നിട്ടത്.

അതിനിടെ ഇന്ത്യയ്‌ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യദിനം ഇംഗ്ലണ്ട് താരം ബെൻ സ്റ്റോക്‌സിന്റെ പുറത്താകലുമായി ബന്ധപ്പെട്ട് സഹതാരം ടോം കുറാനെതിരെ വിമർശനവുമായി മുൻ താരങ്ങൾ. അശ്വിന്റെ പന്തിൽ ബെൻ സ്റ്റോക്‌സ് തൊടുത്ത സ്‌ട്രൈറ്റ് ഷോട്ട് കയ്യിലൊതുക്കാൻ കുറാൻ വഴിമാറി കൊടുത്തതാണ് കാരണം. സ്റ്റോക്‌സിന്റെ ബാറ്റിൽത്തട്ടി ഉയർന്ന കുറന്റെ നേരെയാണ് വന്നത്. അശ്വിന് അനായാസ ക്യാച്ചാകുമെന്ന് ഉറപ്പുള്ള പന്തിനു മുന്നിൽ 'തടസ'മായി നിൽക്കുന്നതിന് പകരം ക്യാച്ചെടുക്കാൻ പാകത്തിൽ വഴിമാറിക്കൊടുത്തെന്നാണ് കുറാനെതിരായ 'ആരോപണം'.

പന്തുവരുമ്പോൾ കുറൻ നിന്നിടത്തുതന്നെ നിലയുറപ്പിച്ചിരുന്നെങ്കിൽ അശ്വിന് ക്യാച്ചെടുക്കാൻ സാധിക്കുമായിരുന്നില്ലെന്ന് മുൻ ഓസീസ് താരം മാർക്കസ് നോർത്ത് ചൂണ്ടിക്കാട്ടി. അശ്വിന് ക്യാച്ചടുക്കാൻ പാകത്തിൽ കുറൻ വഴിമാറിക്കൊടുത്തുവെന്ന മാർക്കസ് നോർത്തിന്റെ നിരീക്ഷണം ശരിവച്ച് ഇംഗ്ലണ്ട് മുൻ ക്യാപ്റ്റൻ മൈക്ക് ആതർട്ടനും ഓസീസ് താരം ഡീൻ ജോൺസനും രംഗത്തെത്തി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP