Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

വരുന്നത് ഇന്ത്യയാണ് ! നേരിടാൻ ഈ ഓസ്‌ട്രേലിയൻ ടീം പോര; സ്മിത്തിന്റേയും വാർണറുടേയും വിലക്ക് പിൻവലിക്കാൻ ആലോചിച്ച് ക്രിക്കറ്റ് ഓസ്‌ട്രേലിയ; വിലക്ക് പിൻവലിക്കുന്നതിനെതിരെ മിച്ചൽ ജോൺസനും ഇയാൻ ചാപ്പലും

വരുന്നത് ഇന്ത്യയാണ് ! നേരിടാൻ ഈ ഓസ്‌ട്രേലിയൻ ടീം പോര; സ്മിത്തിന്റേയും വാർണറുടേയും വിലക്ക് പിൻവലിക്കാൻ ആലോചിച്ച് ക്രിക്കറ്റ് ഓസ്‌ട്രേലിയ; വിലക്ക് പിൻവലിക്കുന്നതിനെതിരെ മിച്ചൽ ജോൺസനും ഇയാൻ ചാപ്പലും

സ്പോർട്സ് ഡെസ്‌ക്‌

സിഡ്‌നി: പന്ത് ചുരണ്ടൽ വിവാദത്തെ തുടർന്ന് സ്റ്റീവ് സ്മിത്ത്, ഡേവിഡ് വാർണർ, കാമറോൺ ബാൻക്രോഫ്റ്റ് എന്നിവർക്ക് ഏർപ്പെടുത്തിയ വിലക്ക് നീക്കരുതെന്ന് മുൻ ഓസീസ് താരം മിച്ചൽ ജോൺസൺ. താരങ്ങളുടെ വിലക്ക് പിൻവലിക്കുന്ന കാര്യം ക്രിക്കറ്റ് ഓസ്ട്രേലിയ പരിഗണിക്കുന്നുവെന്ന റിപ്പോർട്ടുകൾക്കിടയിലാണ് ജോൺസന്റെ പ്രസ്താവന. സ്റ്റീവ് സ്മിത്തിനും ഡേവിഡ് വാർണർക്കും മാർച്ച് 29-വരെ വിലക്ക് നേരിടണം.

നായകനെയും ഉപനായകനേയും വിലക്കിയ ശേഷം അവരുടെ ചരിത്രത്തിലെ തന്നെ ഏറ്റവും മോശം അവസ്ഥയിലാണ് ഓസീസ് ക്രിക്കറ്റ് ടീം. ഇവരുടെ വിലക്കിനു ശേഷം ഒരു പരമ്പര പോലും ഓസീസ് ജയിച്ചിട്ടില്ല. ഏകദിനത്തിലെ കഴിഞ്ഞ വർഷത്തെ വിജയ ശതമാനത്തിൽ തന്നെ ഹോങ്കോങ് നേപ്പാൾ എന്നിവർക്കും പിന്നിലായിരുന്നു അഞ്ച് തവണ ജേതാക്കളായ നിലവിലെ ലോക ചാമ്പ്യന്മാർ. ഓസ്‌ട്രേലിയയിൽ ടെസ്റ്റ് പരമ്പര നേടിയിട്ടില്ലാത്ത ഇന്ത്യക്ക് ഇത് സുവർണ അവസരമെന്ന് മുൻ നായകൻ സൗരവ് ഗാംഗുലി അഭിപ്രായപ്പെട്ടിരുന്നു. വിരാട് കോലിയും രോഹിത് ശർമ്മയും ഇല്ലാത്ത ഇന്ത്യയുടെ അവസ്ഥയിലാണ് ഓസ്‌ട്രേലിയ എന്നും മുൻ നായകൻ പറഞ്ഞിരുന്നു. എന്നാൽ നാട്ടിൽ ഓസ്‌ട്രേലിയ ശക്തരാണെന്ന് മറക്കരുചെന്നും ഗാംഗുലി ഉപദേശിച്ചു

ഇതിനു പിന്നാലെ ഇന്ത്യയ്ക്കെതിരായ പരമ്പര കൂടി വരുന്നതിനാലാണ് ഇവരുടെ വിലക്ക് പിൻവലിക്കുന്നതിനെ കുറിച്ച് ക്രിക്കറ്റ് ഓസ്ട്രേലിയ ആലോചിക്കുന്നത്. വിലക്ക് നീക്കുന്ന കാര്യം പരിഗണനയിലുണ്ടെന്ന് ക്രിക്കറ്റ് ഓസ്ട്രേലിയ സിഇഒ കെവിൻ റോബർട്ട്‌സ് പറഞ്ഞിരുന്നു. ഓസ്ട്രേലിയൻ ക്രിക്കറ്റേഴ്‌സ് അസോസിയേഷന്റെ (എ.സി.എ) കടുത്ത സമ്മർദമാണ് ക്രിക്കറ്റ് ഓസ്ട്രേലിയയെ ഇക്കാര്യം പരിഗണിക്കാൻ പ്രേരിപ്പിച്ചത്.

വിഷയത്തിൽ മൂവരും തെറ്റ് സമ്മതിക്കുകയും ശിക്ഷ സ്വീകരിക്കുകയും ചെയ്തവരാണ്, അതിനാൽ വിലക്ക് പിൻവലിക്കരുതെന്ന് ജോൺസൺ ട്വിറ്റ് ചെയ്തു. ബാൻക്രോഫ്റ്റിന്റെ വിലക്ക് അവസാനിക്കാനിരിക്കെ സ്മിത്തിന്റെയും വാർണറുടെയും വിലക്ക് കുറയ്ക്കുന്നത് ശരിയല്ലെന്നാണ് ജോൺസന്റെ അഭിപ്രായം.ജോൺസന്റെ അഭിപ്രായത്തെ മുൻ ഓസീസ് ക്യാപ്റ്റൻ ഇയാൻ ചാപ്പലും പിന്തുണച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP