Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

തോൽവിയറിയാതെ കിവീസ് കരുത്ത് സെമിയിൽ; അവസാന ഗ്രൂപ്പ് മത്സരത്തിൽ ബംഗ്ലാദേശിനെ തകർത്തത് 75 റൺസിന്; അവസാന നാലിലെത്താൻ ഇന്ത്യാ-ഓസീസ് പോരാട്ടം ഇന്ന്

തോൽവിയറിയാതെ കിവീസ് കരുത്ത് സെമിയിൽ; അവസാന ഗ്രൂപ്പ് മത്സരത്തിൽ ബംഗ്ലാദേശിനെ തകർത്തത് 75 റൺസിന്; അവസാന നാലിലെത്താൻ ഇന്ത്യാ-ഓസീസ് പോരാട്ടം ഇന്ന്

കൊൽക്കത്ത: ബംഗ്ലാദേശിനെതിരെ തകർപ്പൻ ജയവുമായി ന്യൂസിലൻഡ് ട്വന്റി ട്വന്റി ലോകകപ്പിന്റെ സെമിയിലേക്ക്. 75 റൺസിനാണ് കിവികൾ ബംഗ്ലാദേശിനെ തകർത്തത്. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലൻഡ് നിശ്ചിത 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 145 റൺസ് നേടിയപ്പോൾ മറുപടി ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശ് 15.4 ഓവറിൽ 70 റൺസിന് എല്ലാവരും പുറത്തായി.

ടോസ് നേടിയ ന്യൂസിലൻഡ് ക്യാപ്റ്റൻ കെയ്ൻ വില്ല്യംസൺ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ക്യാപ്റ്റൻ കെയ്ൻ വില്ല്യംസൺ (42) തന്നെയാണ് ടീമിനെ മുന്നിൽ നിന്നും നയിച്ചത്. ബംഗ്ലാദേശിനായി മുസ്താഫിസുർ റഹ്മാൻ 4 ഓവറിൽ 22 റൺസ് മാത്രം വിട്ടുകൊടുത്ത് അഞ്ച് വിക്കറ്റ് നേടിയപ്പോൾ അൽഅമിൻ ഹുസൈൻ രണ്ടും മഷ്‌റഫി മുർത്താസ ഒരു വിക്കറ്റും നേടി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശിന് പിടിച്ചു നിൽക്കാനായില്ല. മൂന്ന് പേർ മാത്രമാണ് ബംഗ്ലാദേശ് നിരയിൽ രണ്ടക്കം കണ്ടത്. 16 റൺസ് നേടി പുറത്താകാതെ നിന്ന ഷുവഗത ഹോമാണ് ബംഗ്ലാദേശ് ടോപ്‌സ്‌കോറർ. ന്യൂസിലൻഡിനായി ഇഷ് സോധി ഗ്രാൻഡ് എലിയട്ട് എന്നിവർ മൂന്ന് വിക്കറ്റുകൾ വീതം നേടിയപ്പോൾ മിച്ചൽ മക്ലഗ്‌നൻ മിച്ചൽ സാന്തർ നാദൻ മെക്കല്ലം എന്നിവർ ഓരോ വിക്കറ്റ് വീതം നേടി. ഈ വിജയത്തോടെ ഗ്രൂപ് ചാമ്പ്യന്മാരായി ന്യൂസിലൻഡ് സെമിയിൽ കടന്നു.

ഗ്രൂപ്പ് രണ്ടിൽ ന്യൂസിലണ്ടിന് പിന്നിൽ രണ്ടാം സ്ഥാനക്കാരായി ആര് സെമിയിൽ എത്തുമെന്ന് ഇന്ന് അറിയാം. നാല് പോയിന്റ് വീതമുള്ള ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള മത്സര വിജയിയാകും സെമിയിൽ എത്തുക. റൺനിരക്കിന്റെ ആനുകൂല്യം ഓസ്‌ട്രേലിയയ്ക്കുണ്ട്. അതിനാൽ മത്സരം കാലാവസ്ഥാ കാരണങ്ങളാൽ ഉപേക്ഷിക്കേണ്ടി വന്നാൽ ഓസീസാകും അവസാന നാലിൽ എത്തുക. എന്നാൽ കളി തടസ്സപ്പെടുത്തുന്ന തരത്തിൽ മഴ വില്ലനാകില്ലെന്നാണ് കാലാവസ്ഥാ പ്രവചനം

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP