Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഏഷ്യ എമേർജിങ് നേഷൻസ് കപ്പ് ക്രിക്കറ്റ് അനിശ്ചിതത്വത്തിൽ; ഇന്ത്യൻ ടീമിനെ പാക്കിസ്ഥാനിൽ അയക്കില്ലെന്ന് ബിസിസിഐ

ഏഷ്യ എമേർജിങ് നേഷൻസ് കപ്പ് ക്രിക്കറ്റ് അനിശ്ചിതത്വത്തിൽ; ഇന്ത്യൻ ടീമിനെ പാക്കിസ്ഥാനിൽ അയക്കില്ലെന്ന് ബിസിസിഐ

ന്യൂഡൽഹി: പാക്കിസ്ഥാൻ ആതിഥേയത്വം വഹിക്കുന്ന ഏഷ്യ എമേർജിങ് നേഷൻസ് കപ്പ് ക്രിക്കറ്റിന് ഇന്ത്യൻ അണ്ടർ 23 ടീമിനെ ബിസിസിഐ അയയ്ക്കില്ല. ഇതോടെ ഏപ്രിലിൽ നടക്കേണ്ട ടൂർണമെന്റ് ത്രിശങ്കുവിലായി.

ഇന്ത്യ ടീമിനെ അയയ്ക്കാൻ തയാറല്ലാത്ത പശ്ചാത്തലത്തിൽ ടൂർണമെന്റ് ശ്രീലങ്കയിലേക്കോ ബംഗ്ലാദേശിലേക്കോ മാറ്റേണ്ടിവരുമെന്ന് പാക് ക്രിക്കറ്റ് ബോർഡിലെ മുതിർന്ന അംഗം പറഞ്ഞു. എല്ലാ രാജ്യവും ടീമിനെ അയയ്ക്കുമെന്ന ഉറപ്പിന്മേലാണ് ആതിഥേയത്വം വഹിക്കാൻ പാക്കിസ്ഥാൻ തയാറായതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സെപ്റ്റംബറിൽ ഇന്ത്യയിൽ നടക്കേണ്ട ഏഷ്യ കപ്പിന് ടീമിനെ അയയ്ക്കണോ എന്ന് തീരുമാനിച്ചിട്ടില്ലെന്ന് പാക് ക്രിക്കറ്റ് ബോർഡ് ചെയർമാൻ നജം സേട്ടി തിരിച്ചടിച്ചു. 2008ലെ മുംബൈ ഭീകരാക്രമണത്തിനുശേഷം ഇന്ത്യൻ ടീം ഇതുവരെ പാക്കിസ്ഥാനിൽ കളിക്കാൻ തയാറായിട്ടില്ല.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP