Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

അതെ ക്രിക്കറ്റിന് അതിരുകൾ ഇല്ല! അത് ഒരിക്കൽ കൂടി തെളിഞ്ഞിരിക്കുന്നു; ഇന്ത്യയുടെ ദേശീയഗാനത്തിന് ചുണ്ടനക്കി പാക് ആരാധകൻ; ദേശീയ ഗാനം ചൊല്ലുമ്പോൾ എഴുന്നേറ്റ് നിന്ന് ബഹുമാനിക്കുന്ന പാക് ആരാധകരെയും കാണാവുന്ന വീഡിയോ വൈറൽ  

അതെ ക്രിക്കറ്റിന് അതിരുകൾ ഇല്ല! അത് ഒരിക്കൽ കൂടി തെളിഞ്ഞിരിക്കുന്നു; ഇന്ത്യയുടെ ദേശീയഗാനത്തിന് ചുണ്ടനക്കി പാക് ആരാധകൻ; ദേശീയ ഗാനം ചൊല്ലുമ്പോൾ എഴുന്നേറ്റ് നിന്ന് ബഹുമാനിക്കുന്ന പാക് ആരാധകരെയും കാണാവുന്ന വീഡിയോ വൈറൽ   

ക്രിക്കറ്റിനെ മാന്യന്മാരുടെ കളിയെന്നാണ് വിളിക്കാറ്.അതിന് നിരവധി ഉദാഹരണങ്ങൾ കളത്തിന് അകത്തും പുറത്തും നമ്മൾ കണ്ടിട്ടുണ്ട്. എന്നാൽ മിക്കപ്പോഴും ക്രിക്കറ്റിന് അതിരുകളും ഉണ്ടാവാറില്ല. വിശ്വാസമോ. ഭാഷയോ സംസ്‌കാരമോ കളി ആരാധകരെ വേർതിരിക്കാറില്ല. ആ വിശ്വാസം ഊട്ടി ഉറപ്പിക്കുന്ന നല്ല കാഴ്ചയുടെ വീഡിയോയാണ് സോഷ്യൽ ലോകത്ത് ഇപ്പോൾ വൈറലാകുന്നത്.

ഏഷ്യാ കപ്പ് ക്രിക്കറ്റിൽ ഇന്ത്യയും പാക്കിസ്ഥാനും കഴിഞ്ഞ ദിവസം ഏറ്റുമുട്ടിയപ്പോൾ ഇരു രാജ്യങ്ങളും ആവേശത്തോടയാണ് കളിയെ സമീപിച്ചത്. വീറും വാശിയും നിറഞ്ഞ കളിയിൽ ഇന്ത്യ ജയിച്ചിരുന്നു. എന്നാൽ ദുബായി സ്റ്റേഡിയത്തിൽ ഒട്ടേറെ രസകരും മാതൃകാപരവുമായ കാഴ്ചകളും പിറന്ന മത്സരം ആയിരുന്നു കഴിഞ്ഞത്.

അതിനിടെ കളികാണാനെത്തിയ ഒരു പാക് ആരാധകനിൽ ക്യാമറക്കണ്ണുകൾ ഉടക്കി. പാക്കിസ്ഥാന്റെ ജേഴ്സി അണിഞ്ഞെത്തിയ ആരാധകൻ ഇന്ത്യയുടെ ദേശീയഗാനത്തിന് ചുണ്ടുകൾ ചലിപ്പിക്കുന്നു. ഈ വീഡിയോയാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. അതിനൊപ്പം ദേശീയഗാനം ചൊല്ലുമ്പോൾ സ്റ്റേഡിയത്തിലുള്ള പാക് ആരാധകർ എഴുന്നേറ്റ് നിൽക്കുന്നതും ബഹുമാനിക്കുന്നതും വീഡിയോയിൽ കാണാം.മത്സരത്തിന് മുമ്പ് ഇന്ത്യയുടെ ദേശീയഗാനം ചൊല്ലുമ്പോഴായിരുന്നു സംഭവം. വീഡിയോ സമൂഹമാധ്യമങ്ങളിൽ തരംഗമായി മാറി കഴിഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP