Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഭീകരവാദികൾക്കു പിന്തുണ തുടരുന്ന പാക്കിസ്ഥാനുമായി ക്രിക്കറ്റ് കളി വേണ്ടെന്ന് ഇന്ത്യ; ദുബായിൽ മത്സരം നടത്തേണ്ടെന്നും ബിസിസിഐയോട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം

ഭീകരവാദികൾക്കു പിന്തുണ തുടരുന്ന പാക്കിസ്ഥാനുമായി ക്രിക്കറ്റ് കളി വേണ്ടെന്ന് ഇന്ത്യ; ദുബായിൽ മത്സരം നടത്തേണ്ടെന്നും ബിസിസിഐയോട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം

ന്യൂഡൽഹി: അതിർത്തികടന്നുള്ള ഭീകരാക്രമണം അവസാനിക്കാത്ത സാഹചര്യത്തിൽ ഇന്ത്യപാക്ക് ക്രിക്കറ്റ് മൽസരം വേണ്ടെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം. ദുബായിൽ മൽസരം നടത്താൻ അനുവദിക്കണമെന്ന ബിസിസിഐ ആവശ്യം ആഭ്യന്തരമന്ത്രാലയം തള്ളി. തുടർച്ചയായി ഉണ്ടായ ഭീകരാക്രമണങ്ങളുടെയും ഇന്ത്യപാക്ക് നയതന്ത്രബന്ധം വഷളായതിന്റെയും സാഹചര്യത്തിലാണ് ക്രിക്കറ്റ് മൽസരം വേണ്ടെന്നുവയ്ക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചത്.

2008ലെ മുംബൈ ഭീകരാക്രമണത്തിനു ശേഷം നിർത്തിവച്ച ഇന്ത്യ-പാക്ക് പരമ്പര പുനരാരംഭിക്കാൻ പലതവണ ശ്രമങ്ങൾ നടന്നെങ്കിലും ഫലം കണ്ടില്ല. അതിനിടെ, വീണ്ടും ആക്രമണങ്ങൾ ആവർത്തിക്കുകയും ചെയ്തു. നിലവിൽ ദുബായിൽ ആണ് പാക്കിസ്ഥാന്റെ ഹോം മൽസരങ്ങൾ നടക്കുന്നത്.

2007-08 കാലത്താണ് ഇന്ത്യ പാക്കിസ്ഥാനുമായി അവസാനമായി ടെസ്റ്റ് മൽസരം കളിച്ചത്. 2012-13 കാലത്ത് ഏകദിനവും. 2016ൽ ട്വന്റി20 ലോകകപ്പിലാണ് ഇരുടീമും അവസാനമായി ഏറ്റുമുട്ടിയത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP