Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

രാജസ്ഥാൻ റോയൽസിനെ തോൽപ്പിച്ച് ചെന്നൈ സൂപ്പർ കിങ്‌സും പ്ലേ ഓഫിലേക്ക്; നാലുവിക്കറ്റു വീഴ്‌ത്തിയ രവീന്ദ്ര ജഡേജ മാൻ ഓഫ് ദ മാച്ച്

രാജസ്ഥാൻ റോയൽസിനെ തോൽപ്പിച്ച് ചെന്നൈ സൂപ്പർ കിങ്‌സും പ്ലേ ഓഫിലേക്ക്; നാലുവിക്കറ്റു വീഴ്‌ത്തിയ രവീന്ദ്ര ജഡേജ മാൻ ഓഫ് ദ മാച്ച്

ചെന്നൈ: ഐപിഎലിൽ പ്ലേ ഓഫ് യോഗ്യത ഉറപ്പിച്ച് ചെന്നൈ സൂപ്പർ കിങ്‌സ്. രാജസ്ഥാൻ റോയൽസിനെ 12 റൺസിന് തോൽപ്പിച്ചാണ് ചെന്നൈ പ്ലേ ഓഫ് യോഗ്യത ഏറെക്കുറെ ഉറപ്പാക്കിയത്.

രാജസ്ഥാനെതിരായ ജയത്തോടെ 12 കളികളിൽനിന്ന് 16 പോയിന്റുമായി ചെന്നൈ പോയിന്റ് പട്ടികയിൽ ഒന്നാമതെത്തുകയും ചെയ്തു. ചെന്നൈ ഉയർത്തിയ 158 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന രാജസ്ഥാൻ 20 ഓവറിൽ ഒമ്പതിന് 145 റൺസിൽ പോരാട്ടം അവസാനിപ്പിച്ചു.

നാലോവറിൽ 11 റൺസ് മാത്രം വിട്ടുനൽകി നാലു വിക്കറ്റെടുത്ത രവീന്ദ്ര ജഡേജയാണ് രാജസ്ഥാനെ വരിഞ്ഞുകെട്ടിയത്. മോഹിത് ശർമ്മ മൂന്നും ബ്രാവോ രണ്ടും വിക്കറ്റ് നേടി. 28 റൺസെടുത്ത വാട്ട്‌സനാണ് രാജസ്ഥാന്റെ ടോപ് സ്‌കോറർ. 26 റൺസെടുത്ത മലയാളി താരം സഞ്ജു വി സാംസണും ടീമിനെ വിജയത്തിലേക്കു നയിക്കാനായില്ല. ജഡേജയാണ് മാൻ ഓഫ് ദ മാച്ച്.

ടോസ് നേടി ആദ്യം ബാറ്റുചെയ്ത ആതിഥേയരായ ചെന്നൈ സൂപ്പർകിങ്‌സ് നിശ്ചിത 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 157 റൺസെടുക്കുകയായിരുന്നു. 81 റൺസെടുത്ത ബ്രണ്ടൻ മക്കല്ലത്തിന്റെ മികച്ച ബാറ്റിംഗാണ് ചെന്നൈയ്ക്കു ഭേദപ്പെട്ട സ്‌കോർ നേടിക്കൊടുത്തത്. 61 പന്തിൽ ഏഴു ബൗണ്ടറികളും നാലു സിക്‌സറുകളും ഉൾപ്പെടുന്നതായിരുന്നു മക്കല്ലത്തിന്റെ ഇന്നിങ്‌സ്. ഫാഫ് ഡുപ്ലെസി 29 റൺസെടുത്തു. രാജസ്ഥാൻ റോയൽസിനുവേണ്ടി ക്രിസ് മോറിസ് നാലോവറിൽ 19 റൺസ് മാത്രം വഴങ്ങി മൂന്നു വിക്കറ്റെടുത്തു.

ചെന്നൈയ്‌ക്കെതിരെ തോറ്റതോടെ 13 മൽസരങ്ങളിൽനിന്ന് 14 പോയിന്റുമായി രാജസ്ഥാൻ മൂന്നാം സ്ഥാനത്താണ്. 16നു നടക്കുന്ന അവസാന ഗ്രൂപ്പ് മൽസരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ ജയിച്ചാൽപ്പോലും രാജസ്ഥാന് പ്ലേ ഓഫ് ഉറപ്പിക്കാനാകില്ല. മറ്റു ടീമുകളുടെ മൽസരഫലം രാജസ്ഥാന് നിർണായകമാണ്. ചെന്നൈയുടെ അടുത്ത മൽസരം 12ന് ഡൽഹി ഡെയർഡെവിൾസിനെതിരെയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP