Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202419Sunday

അധോലോക നായകൻ ദാവൂദ് ഇബ്രാഹിമും ഡി കമ്പനിയിലെ രണ്ട് പേരും ഏഷ്യാകപ്പ് മത്സരത്തിനെത്തുമോ ? ദാവൂദിന്റെ കുടുംബാംഗങ്ങൾ മത്സരം കാണാൻ ദുബായിൽ എത്തിയെന്ന റിപ്പോർട്ടിന് പിന്നാലെ ആറ് രാജ്യങ്ങളിലെ ഇന്റലിജൻസ് ഏജൻസികൾ മത്സരം വീക്ഷിക്കുമെന്നും സൂചന; ഇന്ത്യ-പാക്ക് മത്സരത്തിലെ വിഐപി പാസുകൾ വിറ്റുപോയത് സീറ്റൊന്നിന് 1.15 ലക്ഷം രൂപയ്ക്ക് !

അധോലോക നായകൻ ദാവൂദ് ഇബ്രാഹിമും ഡി കമ്പനിയിലെ രണ്ട് പേരും ഏഷ്യാകപ്പ് മത്സരത്തിനെത്തുമോ ?  ദാവൂദിന്റെ കുടുംബാംഗങ്ങൾ മത്സരം കാണാൻ ദുബായിൽ എത്തിയെന്ന റിപ്പോർട്ടിന് പിന്നാലെ ആറ് രാജ്യങ്ങളിലെ ഇന്റലിജൻസ് ഏജൻസികൾ മത്സരം വീക്ഷിക്കുമെന്നും സൂചന; ഇന്ത്യ-പാക്ക് മത്സരത്തിലെ വിഐപി പാസുകൾ വിറ്റുപോയത് സീറ്റൊന്നിന് 1.15 ലക്ഷം രൂപയ്ക്ക് !

മറുനാടൻ ഡെസ്‌ക്‌

ദുബായ്: ക്രിക്കറ്റ് പ്രേമികൾ ഏറെ കാത്തിരിക്കുന്ന ഒന്നാണ് ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ഏഷ്യാ കപ്പ് പോരാട്ടം. യുഎഇയിൽ നടക്കാനിരിക്കുന്ന മത്സരത്തിൽ ഗാലറിയിൽ ഇന്ത്യക്കാരും പാക്കിസ്ഥാൻകാരും നിറയുമെന്നുറപ്പാണെന്നാണ് അധികൃതരുടെ നിഗമനം. മത്സരം നടക്കുന്ന വേദിയിൽ അതീവ സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ആറ് രാജ്യങ്ങളിലെ ഇന്റലിജൻസ് ഏജൻസികൾ മത്സരം വീക്ഷിക്കാനായി എത്തുമെന്നാണ് സൂചന.

അതിനിടയിൽ അധോലോക നായകൻ ദാവൂദ് ഇബ്രാഹിമും അദ്ദേഹത്തിന്റെ ഡി കമ്പനിയുമായി ബന്ധമുള്ള രണ്ട് പേരും ക്രിക്കറ്റ് മത്സരം കാണാനെത്തുമെന്ന് ഇന്റലിജൻസ് റിപ്പോർട്ട് പുറത്ത് വന്നിരുന്നു. മുംബൈയിലും കറാച്ചിയിലുമുള്ള ദാവൂദിന്റെ കുടുംബാഗങ്ങൾ മത്സരം കാണാൻ ദുബായിൽ എത്തിയതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതിനെ തുടർന്നാണിത്. ഇവരിൽ നിന്ന് ദാവൂദിന്റെ പാക്കിസ്ഥാനിലെ ഒളിസങ്കേതത്തെ കുറിച്ച് വിവരം ലഭിക്കുമെന്നാണ് ഇന്റലിജൻസ് ഏജൻസികൾ കരുതുന്നത്.

ഇന്ത്യ-പാക്കിസ്ഥാൻ മത്സരങ്ങളോട് ദാവൂദിനുള്ള പ്രിയം പണ്ടു മുതലേ പ്രസിദ്ധമാണ്. ഇതിനോട് അനുബന്ധിച്ച് കോടിക്കണക്കിന് രൂപയുടെ വാതുവെപ്പും നടക്കാറുണ്ട്. ഇന്ത്യയെക്കൂടാതെ റഷ്യ, ചൈന, യു.എസ്.എ, യു.കെ തുടങ്ങിയ രാജ്യങ്ങളുടെ ഇന്റലിജൻസ് വിഭാഗമാണ് ദാവൂദിനെക്കുറിച്ചുള്ള വിവരങ്ങൾക്കായി ശ്രമിക്കുന്നത്. ഇന്ത്യ-പാക്ക് മത്സരത്തിലെ വി.ഐ.പി സീറ്റിന് ഏകദേശം 1.15 ലക്ഷം രൂപയാണ് ടിക്കറ്റ് വില. ചൊവ്വാഴ്‌ച്ച ഹോങ് കോങ്ങിനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. ബുധനാഴ്‌ച്ച പാക്കിസ്ഥാനെ നേരിടും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP