Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ശിഖർ ധവാൻ കുഞ്ഞുങ്ങളുടെ ജനന സർട്ടിഫിക്കറ്റ് കൊണ്ടുപോയില്ല; ദക്ഷിണാഫ്രിക്കയിലേക്കുള്ള ടീം യാത്രയിൽ ഭാര്യയേയും കുഞ്ഞുങ്ങളേയും ദുബായിൽ ഇറക്കിവിട്ട് എമിറേറ്റ്‌സ് അധികൃതർ; ഇന്ത്യയിൽ നിന്ന് തിരിക്കുമ്പോൾ പറയാതിരുന്നത് എന്തെന്ന് ചോദിച്ച് ധവാനും

ശിഖർ ധവാൻ കുഞ്ഞുങ്ങളുടെ ജനന സർട്ടിഫിക്കറ്റ് കൊണ്ടുപോയില്ല; ദക്ഷിണാഫ്രിക്കയിലേക്കുള്ള ടീം യാത്രയിൽ ഭാര്യയേയും കുഞ്ഞുങ്ങളേയും ദുബായിൽ ഇറക്കിവിട്ട് എമിറേറ്റ്‌സ് അധികൃതർ; ഇന്ത്യയിൽ നിന്ന് തിരിക്കുമ്പോൾ പറയാതിരുന്നത് എന്തെന്ന് ചോദിച്ച് ധവാനും

ദുബായ്: സൗത്താഫ്രിക്കയിൽ ക്രിക്കറ്റ് പര്യടനത്തിന് ഇന്ത്യൻ ടീമിനൊപ്പം യാത്രതിരിച്ച ഓപ്പണർ ശിഖർ ധവാനും കുടുംബത്തിനും യാത്രയ്ക്കിടെ വിലക്ക്. കുഞ്ഞുങ്ങളുടെ ജനന സർട്ടിഫിക്കറ്റ് കൂടെയെടുത്തില്ലെന്ന് പറഞ്ഞ് ധവാന്റെ കുഞ്ഞുങ്ങളുടേയും ഭാര്യയുടേയും യാത്ര ദുബായ് എയർപോർട്ടിൽ തടഞ്ഞു.

എമിറേറ്റ്‌സ് അധികൃതരുടെ നടപടി വലിയ പ്രതിഷേധമായി മാറുകയാണിപ്പോൾ. എന്തുകൊണ്ട് ഈ യാത്രാരേഖകൾ ഇന്ത്യയിൽ നിന്ന് തിരിക്കുമ്പോൾ ആവശ്യപ്പെട്ടില്ലെന്ന് ചോദിച്ച് ധവാൻ രംഗത്തെത്തിയതോടെ വിഷയം വലിയ ചർച്ചയായി. ദുബായിയിൽനിന്നു ദക്ഷിണാഫ്രിക്കയിലെ കേപ്ടൗണിലേക്കു യാത്ര ചെയ്യാൻ വിമാനത്തിൽ കയറുന്നതിൽ നിന്ന് എമിറേറ്റ്‌സ് വിമാന അധികൃതർ ധവാന്റെ ഭാര്യയെയും കുഞ്ഞുങ്ങളേയും തടയുകയായിരുന്നു.

ധവാന്റെ കുട്ടികളുടെ ജനന സർട്ടിഫിക്കറ്റ് ഹാജരാക്കിയില്ലെന്നു കാണിച്ചാണ് ഭാര്യ ഐഷയെയും കുഞ്ഞിനെയും യാത്ര ചെയ്യാൻ അനുവദിക്കാതിരുന്നത്. ട്വിറ്ററിലൂടെയാണ് ധവാൻ എമിറേറ്റ്‌സിൽ തനിക്കുണ്ടായ ദുരനുഭവം വെളിപ്പെടുത്തിയത്.

രേഖകൾ എത്തിക്കുന്നതിനായി തന്റെ കുടുംബം ദുബായിയിൽ കാത്തിരിക്കുകയാണെന്നും എന്തുകൊണ്ടാണ് മുംബൈയിൽനിന്നു വിമാനം കയറിയപ്പോൾതന്നെ ഈ രേഖകൾ വേണമെന്ന് എമിറേറ്റ്‌സ് അധികൃതർ ആവശ്യപ്പെടാതിരുന്നതെന്നും ധവാൻ ചോദിക്കുന്നു. വിമാനത്താവളത്തിൽ ഒരു ജീവനക്കാരൻ മോശമായി പെരുമാറിയെന്നും ധവാൻ കുറ്റപ്പെടുത്തി.

അതേസമയം, പരമ്പരയ്ക്കായി മറ്റ് ഇന്ത്യൻ ടീം അംഗങ്ങൾ കുടുംബത്തോടൊപ്പം കേപ് ടൗണിലെത്തി. ധവാനും ഇവർക്കൊപ്പം ഉണ്ടെന്നാണ് വിവരങ്ങൾ. ജനുവരി അഞ്ചിനാണ് ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരന്പരയിലെ ആദ്യ മത്സരം. കണങ്കാലിനു പരിക്കേറ്റതിനെ തുടർന്ന് ധവാന് ആദ്യ ടെസ്റ്റ് നഷ്ടമായേക്കുമെന്നും റിപ്പോർട്ടുകളിൽ പറയുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP