Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

മൂന്നുവർഷത്തെ ഇടവേളയ്ക്ക് ശേഷം ധോണി വീണ്ടും ആഭ്യന്തര ക്രിക്കറ്റിലേക്ക്; ജാർഖണ്ഡ് ടീമിനൊപ്പം 'ക്യാപ്റ്റൻ' കളത്തിലിറങ്ങുമെന്ന് റിപ്പോർട്ട്

മൂന്നുവർഷത്തെ ഇടവേളയ്ക്ക് ശേഷം ധോണി വീണ്ടും ആഭ്യന്തര ക്രിക്കറ്റിലേക്ക്; ജാർഖണ്ഡ് ടീമിനൊപ്പം 'ക്യാപ്റ്റൻ' കളത്തിലിറങ്ങുമെന്ന് റിപ്പോർട്ട്

റാഞ്ചി: തൽക്കാലം വിരമിക്കാനില്ലെന്ന സൂചനകളുമായി ഇന്ത്യൻ ഏകദിന ക്രിക്കറ്റ് ടീം ക്യാപ്റ്റൻ മഹേന്ദ്ര സിങ് ധോണി ആഭ്യന്തര ക്രിക്കറ്റിലേക്ക് മടങ്ങി വരുന്നു. മൂന്നുവർഷത്തെ ഇടവേളയ്ക്ക് ശേഷം വിജയ് ഹസാരെ ട്രോഫി, സയിദ് മുഷ്താഖ് അലി ട്വന്റി 20 ക്രിക്കറ്റ് ടൂർണമെന്റുകളിൽ ജാർഖണ്ഡ് ക്രിക്കറ്റ് ടീമിനൊപ്പം ഇനി ധോണിയും ഇറങ്ങും.

ശാരീരിക ക്ഷമതയും മികവും നിലനിർത്താനാണ് ആഭ്യന്തരക്രിക്കറ്റിലേക്ക് ഇന്ത്യൻ ഏകദിന ക്യാപ്റ്റന്റെ മടങ്ങിവരവ്. ആഭ്യന്തര ക്രിക്കറ്റിലേക്ക് തിരിച്ചു വരാൻ താൽപര്യമുണ്ടെന്ന കാര്യം ജാർഖണ്ഡ് ക്രിക്കറ്റ് അസോസിയേഷനെ ധോണി ഇന്ത്യ ന്യൂസീലൻഡ് ഏകദിന പരമ്പരയ്ക്കിടെ അറിയിച്ചിരുന്നു. അഭ്യർത്ഥന സ്വീകരിച്ച അസോസിയേഷൻ, വിജയ് ഹസാരെ, മുഷ്താഖ് അലി ടൂർണമെന്റിൽ ധോണിയെ ഉൾപ്പെടുത്താൻ തീരുമാനിച്ചു.

ന്യൂസീലൻഡ് ഏകദിനത്തിനു പിന്നാലെ ഇംഗ്‌ളണ്ട്, ഓസ്‌ട്രേലിയ ടെസ്റ്റ് പരമ്പരകൾ വരുകയാണ്. ഏറെനാളത്തെ ഇടവേള വരുന്നതാണ് ആഭ്യന്തര ക്രിക്കറ്റിൽ വീണ്ടും പാഡണിയാൻ താരത്തെ പ്രേരിപ്പിച്ചത്. മുഷ്താഖ് അലി ട്വന്റി 20ക്ക് ജനുവരിയിൽ തുടക്കമാവും. വിജയ് ഹസാരെ ട്രോഫിക്ക് ഫെബ്രുവരി 25ന് കിക്കോഫ്. ആഭ്യന്തര ക്രിക്കറ്റിലേക്കുള്ള ധോണിയുടെ തിരിച്ചുവരവ് ജാർഖണ്ഡ് ടീമിനു ഏറെ കരുത്തു പകരുമെന്നു സംസ്ഥാന ക്രിക്കറ്റ് അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു.

എപിഎല്ലിനും അതിനു പിന്നാലെ ഇംഗള്ണ്ടിൽ നടക്കുന്ന െഎസിസി ചാംപ്യൻസ് ലീഗിനുമുള്ള മുന്നൊരുക്കത്തിനും ശാരീരിക ക്ഷമത നിലനിർത്താനും ആഭ്യന്തര ക്രിക്കറ്റിലേക്ക് ചുവടുമാറ്റം ഏകദിന ക്യാപ്റ്റന് വഴിയൊരുക്കും

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP