Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മുൻ ക്യാപ്റ്റൻ അത്ര കൂളല്ല; റിയൽ എസ്റ്റേറ്റ് കമ്പനിയായ അമ്രപാലി തന്നെ വഞ്ചിച്ചെന്ന് മഹേന്ദ്ര സിങ് ധോനി; പ്രതിഭലമായി ലഭിക്കാനുള്ള 40കോടി രൂപ ആവശ്യപ്പെട്ട് ധോനി സുപ്രീംകോടതിയിൽ; താൻ ബുക്ക് ചെയ്ത പെന്റ്ഹൗസിന്റെ ഉടമസ്ഥാവകാശം ലഭിക്കണമെന്നും കമ്പനി പണം തിരികെ കൊടുക്കാനുള്ളവരുടെ പട്ടികയിൽ തന്നെക്കൂടി ചേർക്കണമെന്നും മഹി

മുൻ ക്യാപ്റ്റൻ അത്ര കൂളല്ല; റിയൽ എസ്റ്റേറ്റ് കമ്പനിയായ അമ്രപാലി തന്നെ വഞ്ചിച്ചെന്ന് മഹേന്ദ്ര സിങ് ധോനി;  പ്രതിഭലമായി ലഭിക്കാനുള്ള 40കോടി രൂപ ആവശ്യപ്പെട്ട് ധോനി സുപ്രീംകോടതിയിൽ; താൻ ബുക്ക് ചെയ്ത പെന്റ്ഹൗസിന്റെ ഉടമസ്ഥാവകാശം ലഭിക്കണമെന്നും കമ്പനി പണം തിരികെ കൊടുക്കാനുള്ളവരുടെ പട്ടികയിൽ തന്നെക്കൂടി ചേർക്കണമെന്നും മഹി

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: റിയൽ എസ്റ്റേറ്റ് കമ്പനിയായ അമ്രപാലി തന്നെ വഞ്ചിച്ചെന്നാരോപിച്ച് ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ മഹേന്ദ്ര സിങ് ധോനി സുപ്രീംകോടതിയെ സമീപിച്ചു. കമ്പനിയുടെ മുൻ ബ്രാൻഡ് അംബാസഡറാണ് ധോനി. അദ്ദേഹത്തിന്റെ ഭാര്യ സാക്ഷിക്കും കമ്പനിയിൽ ഓഹരിയുണ്ടായിരുന്നു.

റാഞ്ചിയിൽ നിർമ്മിക്കുന്ന അമ്രപാലി സഫാരി സ്യൂട്ടിൽ താൻ ബുക്ക് ചെയ്ത പെന്റ്ഹൗസിന്റെ ഉടമസ്ഥാവകാശം ലഭിക്കണമെന്നും കമ്പനി പണം തിരികെ കൊടുക്കാനുള്ളവരുടെ പട്ടികയിൽ തന്നെക്കൂടി ചേർക്കണമെന്നും ഹർജിയിൽ ധോനി ആവശ്യപ്പെട്ടു.അംബാസഡറായ വകയിൽ പ്രതിഫലത്തുകയായി കമ്പനി തനിക്ക് 40 കോടി രൂപ നൽകാനുണ്ടെന്നും ധോനി ചൂണ്ടിക്കാട്ടി. 2009-2016 കാലയളവിലാണ് അദ്ദേഹം കമ്പനിയുടെ ബ്രാൻഡ് അംബാസഡറായിരുന്നത്.

രാജ്യത്തിന്റെ വിവിധഭാഗങ്ങളിലായി പ്രവർത്തിച്ചിരുന്ന അമ്രപാലി ഗ്രൂപ്പ് പെട്ടെന്നാണു സാമ്പത്തിക പ്രതിസന്ധിയിലായത്. ചെയ്തുവന്നിരുന്ന പ്രോജക്ടുകൾ നിലച്ചതോടെ 46,000-ത്തോളം വരുന്ന ഉപഭോക്താക്കൾ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചു. ഈ ഹർജികൾ പരിഗണിച്ച് നേരത്തേ കമ്പനിയുടെയും അതിന്റെ ഡയറക്ടർമാരുടെയും വസ്തുവകകൾ പിടിച്ചെടുക്കാൻ കോടതി ഉത്തരവിട്ടിരുന്നു.

ഉപഭോക്താക്കളുടെ പരാതികൾ പരിഹരിക്കാൻ നാഷണൽ ബിൽഡിങ് കൺസ്ട്രക്ഷൻ കോർപറേഷൻ കമ്പനിയുടെ പദ്ധതി പൂർത്തിയാക്കണമെന്നും കോടതി ആവശ്യപ്പെട്ടിരുന്നു. ജനുവരി 25-നായിരുന്നു ഇതുസംബന്ധിച്ച ഉത്തരവ് കോടതി പുറപ്പെടുവിച്ചത്.ഇതിനുശേഷം ഫെബ്രുവരിയിൽ കമ്പനി സി.എം.ഡി അനിൽ ശർമ, ഡയറക്ടർമാരായ ശിവ് ധീവാനി, അജയ് കുമാർ എന്നിവരെ പൊലീസ് കസ്റ്റഡിയിൽ വിട്ടുകൊടുക്കുകയും ചെയ്തിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP