Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ധോണിക്ക് ഇന്ത്യയിൽ മാത്രമല്ല അങ്ങ് ഓസ്‌ട്രേലിയയിലും ഉണ്ട് പിടി; മുൻ നായകന്റെ പരിശീലനം കാണാനെത്തി ഓസീസ് ആരാധിക; കൈകോർത്തിരുന്ന് വർത്താനം പറഞ്ഞ് ആരാധികയെ സന്തോഷിപ്പിച്ച് മഹി

ധോണിക്ക് ഇന്ത്യയിൽ മാത്രമല്ല അങ്ങ് ഓസ്‌ട്രേലിയയിലും ഉണ്ട് പിടി; മുൻ നായകന്റെ പരിശീലനം കാണാനെത്തി ഓസീസ് ആരാധിക; കൈകോർത്തിരുന്ന് വർത്താനം പറഞ്ഞ് ആരാധികയെ സന്തോഷിപ്പിച്ച് മഹി

മറുനാടൻ ഡെസ്‌ക്‌

സിഡ്നി: ഇന്ത്യക്ക് അകത്തും പുറത്തും നിരവധി ആരാധകരുള്ള താരമാണ് മുൻ ഇന്ത്യൻ നായകൻ എംഎസ് ധോണി. താരത്തെ ഒന്നു നേരിൽ കാണാൻ ആഗ്രഹിച്ച് നടക്കുന്നത് ലക്ഷകണക്കിന് യുവാക്കളാണ്. ഇപ്പോഴിത പരിശീനത്തിനിടെ തന്നെ കാണാനെത്തിയ ഒരു ആരാധികയുടെ കൈ കോർത്ത് പിടിച്ചിരുന്ന വർത്താനം പറയുന്ന ഇന്ത്യയുടെ മുൻ സൂപ്പർ നായകന്റെ ചിത്രമാണ് സോഷ്യൽ മീഡിയയിലെ ചർച്ചാ വിഷയം. സംഭവം അങ്ങ് ഓസ്‌ട്രേലിയയിലാണ്. നാളെ ആരംഭിക്കുന്ന ഏകദിന പരമ്പരയ്ക്ക് മുന്നോടിയായി പരീശീലനം നടത്തവെയാണ് താരത്തെ കാണാൻ 87കാരിയായ ഒരു ഓസ്‌ട്രേലിയൻ മുത്തശ്ശി

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ആരാധകരുള്ള താരമാണ് മുൻ ഇന്ത്യൻ ക്യാപ്റ്റൻ എം.എസ് ധോനി. മോശം ഫോമിന്റെ പേരിൽ ടീമിലെ സ്ഥാനം പോലും ചോദ്യ ചിഹ്നം ആയി മാറിയെങ്കിലും ആരാധകർ അദ്ദേഹത്തിന് ഒപ്പമാണ്. സിഡ്നിയിൽ ശനിയാഴ്ച ആരംഭിക്കുന്ന ഓസീസിനെതിരായ ഏകദിന പരമ്പരയ്ക്കു മുമ്പുള്ള പരിശീലന സെഷനിടെയാണ് ധോനിയെ തേടി അദ്ദേഹത്തിന്റെ ആരാധികയെത്തിയത്. ധോനിയുടെ പരിശീലനം കാണാനാണ് 87-കാരിയായ എഡിത് നോർമൻ എന്ന മുത്തശ്ശി ആരാധിക എത്തിയത്. പരിശീലനത്തിനിറങ്ങിയ ധോണി ഇവരെ ശ്രദ്ധിക്കുകയും അടുത്ത് ചെന്നിരുന്ന് സംസാരിക്കുകയുമായിരുന്നു. ഇരുവരും കൈകോർത്ത് ഏറെനേരം ഇരുന്ന് സംസാരിച്ചാണ് പിരിഞ്ഞത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP