Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

അങ്ങനെ അവസാനം കൊൽക്കത്തക്കും ക്യാപറ്റനായി; അനിശ്ചിതത്വങ്ങൾക്കൊടുവിൽ ക്യാപ്റ്റൻ സ്ഥാനം ദിനേശ് കാർത്തിക്കിന്; നൈറ്റ് റൈഡേഴ്‌സിന്റെ വൈസ് ക്യാപ്റ്റനായി റോബിൻ ഉത്തപ്പ

അങ്ങനെ അവസാനം കൊൽക്കത്തക്കും ക്യാപറ്റനായി; അനിശ്ചിതത്വങ്ങൾക്കൊടുവിൽ ക്യാപ്റ്റൻ സ്ഥാനം ദിനേശ് കാർത്തിക്കിന്; നൈറ്റ് റൈഡേഴ്‌സിന്റെ വൈസ് ക്യാപ്റ്റനായി റോബിൻ ഉത്തപ്പ

കൊൽക്കത്ത: ഐപിഎൽ 2018 സീസണിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെ ആരു നയിക്കും എന്നതായിരുന്നു ക്രിക്കറ്റ് ലോകത്തെ പ്രധാന ചർച്ച. ഓസ്‌ട്രേലിയൻ താരം ക്രിസ് ലിൻ, റോബിൻ ഉത്തപ്പ, ദിനേശ് കാർത്തിക്ക് എന്നീ പേരുകളാണ് കൂടുതലായും ഉയർന്ന് കേട്ടത്.

ഇപ്പോഴിതാ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് നായകനായി ദിനേശ് കാർത്തിക്കിനെ നിയമിച്ചിരിക്കുകയാണ്. തടർ പരിക്കിന്റെ പിടിയിലായതിനാലാണ് ലിന്നിനെ ക്യാപ്റ്റൻ സ്ഥാനത്ത് പരിഗണിക്കാതിരുന്നത്.

സൗരവ് ഗാംഗുലി ഉൾപ്പെടെ ഒട്ടനവധി താരങ്ങളുടെ പിന്തുണ റോബിൻ ഉത്തപ്പയ്ക്ക് ഉണ്ടായിരുന്നെങ്കിലും നറുക്ക് കാർത്തിക്കിന് വീഴുകയായിരുന്നു.

ഐപിഎലിൽ ആദ്യമായി കൊൽക്കത്തയെ പ്രതിനിധീകരിക്കുന്നു എന്നത് കാർത്തികിനു തിരിച്ചടിയായി മാറുമെന്ന വിലയിരുത്തൽ പലയിടത്ത് നിന്നും ഉയർന്നിരുന്നു. എന്നാൽ അതിനെല്ലാം ഇല്ലാതാക്കിയാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് സിഇഒ വെങ്കി മൈസൂർ ദിനേശ് കാർത്തിക്കിനെ ക്യാപ്റ്റനായി പ്രഖ്യാപിച്ചത്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP