Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ലോകക്രിക്കറ്റിന്റെ നെറുകയിൽ രോഹിത് ശർമ്മ; ഏകദിനത്തിലെ ഏറ്റവും ഉയർന്ന സ്‌കോർ(264) നേടി ഈഡൻ ഗാർഡൻസിൽ ചരിത്രം കുറിച്ചു; ശ്രീലങ്കയ്‌ക്കെതിരെ ഇന്ത്യയ്ക്ക് 153 റൺസ് വിജയം

ലോകക്രിക്കറ്റിന്റെ നെറുകയിൽ രോഹിത് ശർമ്മ; ഏകദിനത്തിലെ ഏറ്റവും ഉയർന്ന സ്‌കോർ(264) നേടി ഈഡൻ ഗാർഡൻസിൽ ചരിത്രം കുറിച്ചു; ശ്രീലങ്കയ്‌ക്കെതിരെ ഇന്ത്യയ്ക്ക് 153 റൺസ് വിജയം

കൊൽക്കത്ത: ദ്രാവിഡും ലക്ഷ്ണും ഗാംഗുലിയും സച്ചിനുമൊക്കെ നിറഞ്ഞാടിയ ചരിത്രമുള്ള കൊൽക്കത്ത ഈഡൻ ഗാർഡൻസ് ഇന്ന് രോഹിത് ശർമ്മയെന്ന കാമുകനെ പുൽകുകയായിരുന്നു. ലോക ക്രിക്കറ്റിന്റെ നിറുകയിലേക്ക് രോഹിൽ ശർമ്മ നടന്നു കയറിയപ്പോൾ തച്ചുയ്ക്കപ്പെട്ടത് റെക്കോർഡുകളാണ്. ഏകദിന ക്രിക്കറ്റിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന സ്‌കോർ(264) നേടിയാണ് രോഹിത് ചരിത്രം കുറിച്ചത്. കൂട്ടായെത്തിയ ഇന്ത്യൻ ബാറ്റ്‌സ്മാന്മാരെ കാഴ്‌ച്ചക്കാരാക്കി രോഹിത് കത്തിക്കയറിയപ്പോൾ ലങ്കൻ ബൗളർമാർക്ക് നോക്കി നിൽക്കാൻ മാത്രമേ സാധിച്ചുള്ളൂ. രോഹിത് നേടിയ രണ്ടാം ഇരട്ട സെഞ്ച്വറിയുടെ പിൻബലത്തിൽ ശ്രീലങ്കയ്‌ക്കെതിരെ ഇന്ത്യ 153 റൺസിന്റെ വിജയം നേടി. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 404 റൺസെടുത്തപ്പോൾ ലങ്ക 43.1 ഓവറിൽ 251 റൺസിന് ഓൾഔട്ടാകുകയായിരുന്നു. ഇതോടെ അഞ്ച് മത്സരങ്ങളുടെ പരമ്പരയിൽ ഇന്ത്യ 4-0ത്തിന് മുന്നിലായി. 

264 റൺസെടുത്ത് രണ്ടാമത്തെ ഡബിൾ സെഞ്ച്വറി നേട്ടം തികച്ച രോഹിത് ശർമ്മ ഏകദിന ക്രിക്കറ്റിന്റെ ചരിത്രത്തിൽ മറ്റൊരു നാഴികകല്ലൂകൂടി കുറിച്ചിടുകയായിരുന്നു. 173 പന്തിൽ നിന്നും 33 ഫോറും 9 സിക്‌സറും അടക്കമായിരുന്നു രോഹിതിന്റെ ഇന്നിങ്‌സ്. നേരത്തെ ഓസ്‌ട്രേലിയക്കെതിരെ ആയിരുന്നു രോഹിത് ശർമ്മ ആദ്യ ഡബിൾ സെഞ്ച്വറി കുറിച്ചത്. ബംഗളുരു ചിന്നസ്വാമി സ്റ്റേഡിയത്തിലായിരുന്നു രോഹിതിന്റെ ഈ നേട്ടം.

പരുക്കിനെ തുടർന്ന ചെറിയ ഇടവേളയ്ക്ക് ശേഷം തിരിച്ചെത്തിയ രോഹിത് കളം നിറഞ്ഞുകളിക്കുന്ന കാഴ്‌ച്ചയായിരുന്നു കൊൽക്കത്ത ഈഡൽ ഗാർഡൻസിൽ. കുലശേഖര എറിഞ്ഞ അമ്പതാമത്തെ ഓവറിലെ അഞ്ചാം പന്തിൽ ജയവർധനെയ്ക്ക് ക്യാച്ച് നൽകിയാണ് രോഹിത് മടങ്ങിയത്. ഏകദിനത്തിലെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്‌കോറിന് ഉടമയായിരുന്ന ഇന്ത്യയുടെതന്നെ വീരേന്ദർ സെവാഗിന്റെ(219) റെക്കോർഡാണ് രോഹിതുകൊൽക്കത്തയിൽ മറികടന്നത്. സേവാഗിന് പുറമേ സച്ചിൻ ടെണ്ടുൽക്കർ മാത്രമാണ് ഏകദിനത്തിൽ ഡബിൾ സെഞ്ച്വറി തികച്ച ബാറ്റ്‌സമാൻ.

കുലശേഖര എറിഞ്ഞ നാൽപ്പത്തിയാറാമത്തെ ഓവറിലെ മൂന്നാം പന്ത് ബൗണ്ടറിയിലേക്ക് പായിച്ചാണ് രോഹിത് ശർമ്മ രണ്ടാം ഇരട്ടസെഞ്ച്വറി കുറിച്ചത്. 151 പന്ത് നേരിട്ട രോഹിത് ശർമ്മ 25 ബൗണ്ടറിയും അഞ്ച് സിക്‌സറും ഡബിൽ സെഞ്ച്വറിയിൽ കുറിച്ചിരുന്നു. ഓസ്‌ട്രേലിയയ്‌ക്കെതിരെയാണ് രോഹിത് ആദ്യം ഡബിൾ നേടിയത്.

ഓപ്പണറായി ഇറങ്ങിയ റോഹിത് ശർമ്മ ഒരു വശത്ത് അടിച്ചുതകർത്തപ്പോൾ മറ്റ് ഇന്ത്യൻ ബാറ്റ്‌സ്മാന്മാർ കാഴ്‌ച്ചക്കാരാകുകയായിരുന്നു. ക്യാപ്ടൻ വിരാട് കോലി 66 റൺസെടുത്ത് പുറത്തായി. അജിങ്ക്യ രഹാനെ(28) റൺസും അമ്പാട്ടി റായുഡു(8) റൺസുമെടുത്തു. സുരേഷ് റൈന 11 റൺസെടുത്ത് പുറത്തായപ്പോൾ 16 റൺെസെടുത്ത റോബിൻ ഉത്തപ്പ പുറത്താകാതെ നിന്നു.

റോഹിത്തിന്റെ കടന്നാക്രമണത്തിൽ ലങ്കൻ ബൗളർമാർക്ക് ഒന്നും ചെയ്യാനുണ്ടായിരുന്നില്ല. ഒമ്പത് ഒവറിൽ 89 റൺസ് വിട്ടുകൊടുത്ത കുലശേഖര തന്നെയായിരുന്നു കനത്ത പ്രഹരം ഏൽക്കേണ്ടി വന്നയാൾ. എട്ട് ഓവറിൽ 44 റൺസ് വിട്ടുകൊടുത്ത് രണ്ട് വിക്കറ്റെടുത്ത മാത്യൂസായിരുന്നു ലങ്കൻ ബൗളർമാരിൽ ഭേദപ്പെട്ട പ്രകടനം കാഴ്‌ച്ചവച്ചത്. മറുപടി ബാറ്റിങ് ആരംഭിച്ച ലങ്കയ്ക്ക് അപ്രാപ്യമായ സ്‌കോറായിരുന്നു ഇന്ത്യ ഉയർത്തിയത്. 75 റൺസെടുത്ത മാത്യുസാണ് ലങ്കയുടെ ടോപ് സ്‌കോറർ. തിരിന്മന്നെ 59 റൺസും പെരേര 29 റൺസും ദിൽഷൻ 34 റൺസുമെടുത്തു. ഇന്ത്യയക്ക് വേണ്ടി. ഉമേഷ് യാദവ്, എ ആർ പാട്ടേൽ രണ്ട് വീതവും കുൽക്കർണ്ണി നാലു വിക്കറ്റെടുത്തു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP