Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഇന്ത്യൻ വൻ മതിലിന് മുന്നിൽ വലിയ ദൗത്യവുമായി ബിസിസിഐ; രാഹുൽ ദ്രാവിഡിനെ നാഷണൽ ക്രിക്കറ്റ് അക്കാദമി തലവനായി നിയമിച്ചു; ദേശീയതലത്തിൽ ക്രിക്കറ്റുമായി ബന്ധപ്പെട്ട എല്ലാ വിഭാഗത്തിലും ഇനി ദ്രാവിഡിന്റെ സേവനമം; ഇന്ത്യ എ, അണ്ടർ 23, അണ്ടർ 19 എന്നീ ടീമുകളുടെ പരിശീലനം ഉൾപ്പെടെ ഇനി ദ്രാവിഡിന്റെ മേൽനോട്ടം

ഇന്ത്യൻ വൻ മതിലിന് മുന്നിൽ വലിയ ദൗത്യവുമായി ബിസിസിഐ; രാഹുൽ ദ്രാവിഡിനെ നാഷണൽ ക്രിക്കറ്റ് അക്കാദമി തലവനായി നിയമിച്ചു; ദേശീയതലത്തിൽ ക്രിക്കറ്റുമായി ബന്ധപ്പെട്ട എല്ലാ വിഭാഗത്തിലും ഇനി ദ്രാവിഡിന്റെ സേവനമം; ഇന്ത്യ എ, അണ്ടർ 23, അണ്ടർ 19 എന്നീ ടീമുകളുടെ പരിശീലനം ഉൾപ്പെടെ ഇനി ദ്രാവിഡിന്റെ മേൽനോട്ടം

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ഇന്ത്യയുടെ വന്മതിലിന് ഇനി പുതിയ ദൗത്യം. രാഹുൽ ദ്രാവിഡിനെ നാഷണൽ ക്രിക്കറ്റ് അക്കാദമി (എൻ.സി.എ) തലവനായി ബി.സി.സിഐ നിയമിച്ചു.ഇന്ത്യൻ ക്രിക്കറ്റിന്റെ ഭാവി തലമുറയെ വാർത്തെടുക്കുന്നതിൽ ബാംഗ്ലൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന നാഷണൽ ക്രിക്കറ്റ് അക്കാദമിക്കുള്ള പങ്ക് വളരെ വലുതാണ്. ദേശീയതലത്തിൽ ക്രിക്കറ്റുമായി ബന്ധപ്പെട്ട എല്ലാ വിഭാഗത്തിലും ഇനി ദ്രാവിഡിന്റെ സേവനമുണ്ടാകും.

ദ്രാവിഡിനെ ഈ സ്ഥാനത്തെത്തുമെന്ന് നേരത്തെ തന്നെ റിപ്പോർട്ടുകളുണ്ടായിരുന്നു. ജൂലായ് ഒന്നു മുതൽ തന്നെ ദ്രാവിഡ് സ്ഥാനമേറ്റെടുക്കേണ്ടതായിരുന്നു. എന്നാൽ അദ്ദേഹം ഇന്ത്യ സിമന്റ്സ് വൈസ് പ്രസിഡന്റായതിനാൽ ചുമതലയേൽക്കുന്നത് വൈകുകയായിരുന്നു. ഭിന്നതാത്പര്യ വിഷയം കണക്കിലെടുത്ത് ദ്രാവിഡിനോട് ഇന്ത്യ സിമന്റ്‌സ് ജോലി ഉപേക്ഷിക്കാനോ അല്ലെങ്കിൽ അവധിയെടുക്കാനോ സുപ്രീം കോടതി നിയമിച്ച ബി.സി.സിഐ ഭരണസമിതി നിർദ്ദേശിച്ചിരുന്നു.

ദേശീയ വനിതാ, പുരുഷ ടീമുകളുടെ പരിശീലകരുമായി ചേർന്ന് ദ്രാവിഡിന് പ്രവർത്തിക്കാം. ഇന്ത്യ എ, അണ്ടർ 23, അണ്ടർ 19 എന്നീ ടീമുകളുടെ പരിശീലനം ഉൾപ്പെടെ ഇനി ഇദ്ദേഹത്തിന്റെ മേൽനോട്ടത്തിലായിരിക്കും. അതേസമയം ദ്രാവിഡിന്റെ പ്രവർത്തന കാലാവധി എത്രയെന്ന് ബി.സി.സിഐ വ്യക്തമാക്കിയിട്ടില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP