Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സതാംപ്ടണിൽ ഇന്ത്യയ്ക്ക് 445 റണ്ണിന്റെ വിജയലക്ഷ്യമുയർത്തി ഇംഗ്‌ളണ്ടിന്റെ വെല്ലുവിളി; ഫോളോഓൺചെയ്യാതെ വൺഡേ സ്‌റ്റൈലിൽ ആതിഥേയരുടെ രണ്ടാംഇന്നിങ്‌സ്

സതാംപ്ടണിൽ ഇന്ത്യയ്ക്ക് 445 റണ്ണിന്റെ വിജയലക്ഷ്യമുയർത്തി ഇംഗ്‌ളണ്ടിന്റെ വെല്ലുവിളി; ഫോളോഓൺചെയ്യാതെ വൺഡേ സ്‌റ്റൈലിൽ ആതിഥേയരുടെ രണ്ടാംഇന്നിങ്‌സ്

സതാംപ്ടൺ: മൂന്നാം ടെസ്റ്റിൽ രണ്ടാം ഇന്നിങ്‌സ് 205 റണ്ണിന് ഡിക്‌ളയർ ചെയ്ത് ഇന്ത്യയെ വെല്ലുവിളിച്ചുകൊണ്ട് ഇംഗ്‌ളണ്ട് 445 റൺസിന്റെ വിജയലക്ഷ്യം മുന്നിൽവച്ചു. ഇന്ത്യയെ ഫോളോഓൺ ചെയ്യിക്കാമായിരുന്നിട്ടും ഇന്ത്യ ഒന്നാം ഇന്നിങ്‌സിൽ 330 റണ്ണിന് പുറത്തായപ്പോൾ ഇംഗ്‌ളണ്ട് രണ്ടാം ഇന്നിങ്‌സിനിറങ്ങുകയായിരുന്നു. ലോർഡ്‌സ് ടെസ്റ്റ് തോൽവിയിൽനിന്ന് പാഠംപഠിച്ച ഇംഗ്ലണ്ട് മൂന്നാംടെസ്റ്റിൽ ഇന്ത്യയെ വരിഞ്ഞുകെട്ടാനൊരുങ്ങുകയാണ്.

നേരത്തേ ഒന്നാം ഇന്നിങ്‌സ് ഏഴുവിക്കറ്റിന് 569 റണ്ണെന്ന നിലയിൽ ഡിക്‌ളയർ ചെയ്ത് ഇന്ത്യയെ ഒന്നാംഇന്നിങ്‌സിന് ക്ഷണിച്ച ഇംഗ്‌ളണ്ട് രണ്ടാം ഇന്നിങ്‌സ് നാലുവിക്കറ്റ് നഷ്ടത്തിൽ 205 റൺ നേടി ഡിക്‌ളയർ ചെയ്യുകയായിരുന്നു. ഫോളോ ഓൺ ഭീഷണിയിൽ ഇന്ന് കളി തുടങ്ങിയ ഇന്ത്യയുടെ ബാറ്റിങ് 330 റണ്ണിൽ അവസാനിച്ചു. ഇതോടെ 239 റൺ ഒന്നാം ഇന്നിങ്‌സ് ലീഡ് നേടിയ ആതിഥേയർ രണ്ടാംഇന്നിങ്‌സിനിറങ്ങുകയും പൊടുന്നനെ റണ്ണടിച്ചുകൂട്ടി ലീഡുയർത്തുകയുമായിരുന്നു. ഏകദിനശൈലിയിൽ ബാറ്റുവീശിയ ഇംഗ്‌ളീഷ് ബാറ്റ്‌സ്മാന്മാർ 40 ഓവറിൽ 200 കടന്നു. 56 റണ്ണെടുത്ത റൂട്ട് പുറത്തായതോടെ 445 റണ്ണിന്റെ വിജയലക്ഷ്യം ഇന്ത്യയ്ക്കുമുന്നിൽവച്ച് ഇംഗ്‌ളണ്ട് രണ്ടാംഇന്നിങ്‌സ് അവസാനിപ്പിച്ചു.

ഇന്ന് അവസാനസെഷനും നാളെ ഒരുദിവസത്തെ കളിയും ബാക്കിനിൽക്കെ ഇംഗ്‌ളണ്ടിനെതിരെ തോൽവി ഒഴിവാക്കാൻ ഇന്ത്യ വിയർത്തുകളിക്കേണ്ടിവരുമെന്ന സ്ഥിതിയാണിപ്പോൾ. ഒന്നാം ഇന്നിങ്‌സിൽ സെഞ്ചുറിക്ക് അഞ്ചുറൺ അകലെ പുറത്തായ നായകൻ അലൈസ്റ്റർ കുക്ക് രണ്ടാം ഇന്നിങ്‌സിലും മിന്നുന്ന പ്രകടനം കാഴ്ചവച്ചു. കുക്ക് 70 റൺനേടി പുറത്താകാതെ നിന്നു.

നേരത്തേ ഒന്നാം ഇന്നിങ്‌സിൽ ഫോളോ ഓൺ ഒഴിവാക്കാൻ ഇന്ത്യ പൊരുതിയെങ്കിലും ധോണിയുടെ നേതൃത്വത്തിൽ സ്‌കോർ 330ൽ എത്തിക്കാനേ കഴിഞ്ഞുള്ളൂ. ധോണി അർദ്ധസെഞ്ച്വറി തികച്ചാണ് പുറത്തായത്. ഇംഗ്‌ളണ്ടിനുവേണ്ടി ആൻഡേഴ്‌സൺ 53 റൺ വിട്ടുകൊടുത്ത് അഞ്ചുവിക്കറ്റുവീഴ്‌ത്തി മികവുകാട്ടി. ബ്രോഡ് 3 വിക്കറ്റ് വീഴ്‌ത്തി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP