Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വനിതാ ക്രിക്കറ്റ് ഇതിഹാസം മിതാലി രാജിന്റെ ജീവിതം സിനിമയാകുന്നു; കായിക രംഗത്തേക്ക് ചുവടുവെക്കുന്ന പെൺകുട്ടികൾക്ക് സിനിമ പ്രചോദനമാകുമെന്ന് മിതാലി

വനിതാ ക്രിക്കറ്റ് ഇതിഹാസം മിതാലി രാജിന്റെ ജീവിതം സിനിമയാകുന്നു; കായിക രംഗത്തേക്ക് ചുവടുവെക്കുന്ന പെൺകുട്ടികൾക്ക് സിനിമ പ്രചോദനമാകുമെന്ന് മിതാലി

മറുനാടൻ ഡസ്‌ക്

ഇന്ത്യൻ വനിതാ ക്രിക്കറ്റ് ഇതിഹാസം മിതാലി രാജിന്റെ ജീവിതം സിനിമയാകുന്നു. വിയാകോം 18 മോഷൻ പിക്‌ചേർഴ്‌സ് ആണ് മിതാലിയുടെ ജീവിതം സിനിമയാക്കാൻ തീരുമാനിച്ചിരിക്കുന്നത്. തന്റെ ജീവിതകഥ സിനിമയാക്കുന്നതിലൂടെ കായിക രംഗത്തേക്ക് ചുവടുവെക്കുന്ന പെൺകുട്ടികൾക്ക് അത് ഏറെ പ്രചോദനമാകുമെന്നാണ് മിതാലിയുടെ അഭിപ്രായം.

ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിന്റെ നായികയായ മിതാലി ഏകദിന ക്രിക്കറ്റിൽ 6000 സ്‌കോർ നേടിയ ആദ്യ വനിതാ താരമാണ്. മിതാലിയുടെ സിനിമയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വിയാകോം 18 മോഷൻ പിക്‌ചേർഴ്‌സ് പുറത്തുവിട്ടിട്ടില്ല.

വനിതാ ക്രിക്കറ്റ് ടീമിലെ വിക്കറ്റ് വേട്ടക്കാരി ജുലാൻ ഗോസ്വാമിയുടെ ജീവിതം സിനിമയാകുമെന്ന് പ്രഖ്യാപിച്ച് ഒരാഴ്ച പിന്നിടുമ്പോഴാണ് മറ്റൊരു വനിതാ സൂപ്പർതാരത്തിന്റെ ജീവിതം കൂടി ആധാരമാക്കി സിനിമ ഒരുങ്ങുന്നത്. ചക്ദാഹ എക്സ്പ്രസ് എന്ന പേരിലാണ് ജുലാന്റെ ജീവിതം സംവിധായകൻ സുശാന്ത ദാസ് ചലച്ചിത്രമാക്കുന്നത്.

പതിനാറാം വയസ്സിലായിരുന്നു മിതാലി അന്താരാഷ്ട്ര ക്രിക്കറ്റ് ലോകത്തേക്ക് കടന്നത്. ഇക്കഴിഞ്ഞ വനിതാ ലോകകപ്പിൽ തന്റെ മിന്നും പ്രകടനമായിരുന്നു മിതാലി കാഴ്‌ച്ചവെച്ചത്.പത്മശ്രീ, അർജുന അവാർഡ് എന്നീ ബഹുമതികൾ നൽകി രാജ്യം മിതാലിയെ ആദരിച്ചിട്ടുണ്ട്. ക്രിക്കറ്റ് ഇതിഹാസതാരം സച്ചിൻ തെണ്ടുൽക്കറിന്റെയും മഹേന്ദ്രസിങ് ധോണിയുടെയും ജീവിതം ആധാരമാക്കി സൃഷ്ടിച്ച സിനിമകൾ വൻവിജയം നേടിയിരുന്നു. മിതാലിയുടെ ചിത്രവും വിജയം കാണുമെന്ന പ്രതീക്ഷയിലാണ് ആരാധകർ

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP