Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഏഷ്യ കപ്പിന് ഇറങ്ങുന്നത് തികഞ്ഞ ആത്മവിശ്വാസത്തോടെ; ഇംഗ്ലണ്ടിലെ തോൽവി ആത്മവിശ്വാസം കുറയ്ക്കില്ല; പാക്കിസ്ഥാനെ തോൽപ്പിക്കുക മാത്രമല്ല കപ്പ് നേടുക തന്നെയാണ് ലക്ഷ്യമെന്ന് ഇന്ത്യൻ നായകൻ രോഹിത് ശർമ്മ

ഏഷ്യ കപ്പിന് ഇറങ്ങുന്നത് തികഞ്ഞ ആത്മവിശ്വാസത്തോടെ; ഇംഗ്ലണ്ടിലെ തോൽവി ആത്മവിശ്വാസം കുറയ്ക്കില്ല; പാക്കിസ്ഥാനെ തോൽപ്പിക്കുക മാത്രമല്ല കപ്പ് നേടുക തന്നെയാണ് ലക്ഷ്യമെന്ന് ഇന്ത്യൻ നായകൻ രോഹിത് ശർമ്മ

സ്പോർട്സ് ഡെസ്‌ക്‌

ദുബായ്: ഏഷ്യ കപ്പിൽ ഇന്ത്യ കളിക്കാനിറങ്ങുന്നത് തികഞ്ഞ ആത്മവിശ്വാസത്തോടെയെന്ന് ക്യാപ്റ്റൻ രോഹിത് ശർമ. ഇംഗ്ലണ്ടിൽ ടെസ്റ്റ് പരമ്പരയും ഏകദിന പരമ്പരയും തോറ്റത് ആത്മവിശ്വാസം കുറച്ചിട്ടില്ല. ഏഷ്യ കപ്പിലെ ഒരു ടീമിനെയും വിലകുറച്ച് കാണുന്നില്ലെന്നും രോഹിത് ശർമ ദുബായിൽ പറഞ്ഞു.

മത്സരത്തിന്റെ മുന്നോടിയായി ആറു രാജ്യങ്ങളുടെ ക്യാപ്റ്റന്മാരും പങ്കെടുത്ത പത്രസമ്മേളനം വെള്ളിയാഴ്ച ദുബായിൽ നടന്നു. ഓരോ മത്സരവും നിർണായകമാണ്. യു.എ.ഇ.യിൽ പന്ത്രണ്ടു വർഷങ്ങൾക്കു ശേഷമാണ് പാക്കിസ്ഥാനുമായി കളിക്കാൻ പോകുന്നത്. പാക്കിസ്ഥാനുമായുള്ള മത്സരം ജയിക്കുക എന്നത് മാത്രമല്ല ഇന്ത്യയുടെ ലക്ഷ്യം. നല്ല പ്രകടനം പുറത്തെടുത്താൽ ഏഷ്യാ കപ്പ് എളുപ്പത്തിൽ സ്വന്തമാക്കാനാകുമെന്നും രോഹിത് ശർമ പറഞ്ഞു.

ഇംഗ്ലണ്ടിലെ തണുത്ത കാലാവസ്ഥയിൽനിന്ന് നേരെ വരുന്നത് യു.എ.ഇ.യിലെ കൊടുംചൂടിലേക്കാണ്. കാലാവസ്ഥയിലെ ഈ മാറ്റം വലുതാണ്. പക്ഷേ, അതിനെ മറികടക്കാനാകുമെന്നും ഹിറ്റ് മാൻ പറഞ്ഞു. യുവതാരങ്ങളുടെ കരുത്തിൽ ഫൈനൽ പ്രതീക്ഷയുണ്ട് എന്ന് പാക്കിസ്ഥാൻ ക്യാപ്റ്റൻ സർഫറാസ് അഹമ്മദ് പറഞ്ഞു. മികച്ച പ്രകടനം പുറത്തെടുക്കും എന്ന പ്രത്യാശ തന്നെയാണ് പാക്കിസ്ഥാൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്താൻ, ഹോങ് കോങ്, ശ്രീലങ്ക എന്നീ ടീമുകളും പ്രകടിപ്പിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP