Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മഹേന്ദ്ര സിങ് ധോണി ഏകദിനത്തിൽ നിന്ന് കൂടി ഉടൻ വിരമിക്കുമെന്ന് രവിശാസ്ത്രി; വിക്കറ്റ് കീപ്പർ സ്ഥാനത്തേക്ക് സജീവമായി മത്സരരംഗത്തുണ്ടാവുക മലയാളി താരം സഞ്ജു സാംസണും റിഷഭ് പന്തുമായിരിക്കും എന്നും സൂചനകൾ

മഹേന്ദ്ര സിങ് ധോണി ഏകദിനത്തിൽ നിന്ന് കൂടി ഉടൻ വിരമിക്കുമെന്ന് രവിശാസ്ത്രി; വിക്കറ്റ് കീപ്പർ സ്ഥാനത്തേക്ക് സജീവമായി മത്സരരംഗത്തുണ്ടാവുക മലയാളി താരം സഞ്ജു സാംസണും റിഷഭ് പന്തുമായിരിക്കും എന്നും സൂചനകൾ

മറുനാടൻ മലയാളി ബ്യൂറോ

ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് നേരത്തേ തന്നെ വിരമിച്ച മഹേന്ദ്ര സിങ് ധോണി ഏകദിനത്തിൽ നിന്ന് കൂടി ഉടൻ വിരമിക്കുമെന്നാണ് താൻ മനസിലാക്കുന്നതെന്ന് ഇന്ത്യൻ ടീമിന്റെ മുഖ്യപരിശീലകൻ രവി ശാസ്ത്രി വ്യക്തമാക്കി. ഭാവിയെക്കുറിച്ചും വിരമിക്കലിനെക്കുറിച്ചുമെല്ലാം താൻ ധോണിയുമായി താൻ സംസാരിച്ചതായി ശാസ്ത്രി കൂട്ടിച്ചേർത്തു. ഏകദിനത്തിൽ നിന്ന് കൂടി ഉടൻ വിരമിക്കാനാണ് ധോണി തീരുമാനിക്കുന്നതെങ്കിൽ വിക്കറ്റ് കീപ്പർ സ്ഥാനത്തേക്ക് സജീവമായി മത്സരരംഗത്തുണ്ടാവുക മലയാളി താരം സഞ്ജു സാംസണും റിഷഭ് പന്തുമായിരിക്കും. അടുത്ത ട്വന്റി20 ലോകകപ്പിൽ ധോണി ഇല്ലെങ്കിൽ ഇവർ രണ്ട് പേർക്കുമാണ് സാധ്യത. എന്നാൽ റിഷഭ് പന്ത് തന്നെയാകും പരിഗണിക്കപ്പെടുകയെന്നും ശാസ്ത്രി വ്യക്തമാക്കുന്നു. റിഷഭ് പന്തിന് പൂർണ പിന്തുണ നൽകിയാണ് ശാസ്ത്രി സംസാരിച്ചത്.

മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റനും വിക്കറ്റ് കീപ്പറുമായ മഹേന്ദ്ര സിങ് ധോണി ഐസിസി ഏകദിന ലോകകപ്പ് അവസാനിച്ചതിന് ശേഷം ക്രിക്കറ്റിൽ സജീവമല്ല. ദീർഘ കാലത്തെ അവധിയെടുത്ത് താരം ടീമിൽ നിന്നും മാറിനിൽക്കുന്ന സാഹചര്യമാണ് ഉള്ളത്. ക്രിക്കറ്റിൽ നിന്ന് ലീവെടുത്ത് എംഎസ് ധോണി നേരെ പോയത് ടെറിട്ടോറിയൽ ആർമിയിലെ തന്റെ യൂണിറ്റിനൊപ്പം ചേരാനാണ്. യൂണിറ്റിൽ വിവിധ പരിശീലന പരിപാടികളിൽ താരം പങ്കെടുക്കുന്നതിന്റെ ദൃശ്യങ്ങളും നേരത്തേ പുറത്ത് വന്നിരുന്നു.

ധോണിയുടെ വിരമിക്കലുമായി ബന്ധപ്പെട്ട ഊഹാപോഹങ്ങൾ പല തരത്തിൽ പ്രചരിക്കാൻ തുടങ്ങിയിട്ട് നാളേറെയായി. പല കോണുകളിൽ നിന്നും പല വാർത്തകളാണ് ഉയർന്നു കേട്ടത്. എന്നാൽ ഈ വിഷയത്തിൽ ധോണിയോ ടീം മാനേജ്‌മെന്റോ ഒദ്യോഗികമായ ഒരു പ്രതികരണവും ഇതുവരെ നടത്തിയിരുന്നില്ല. ഈ സാഹചര്യത്തിലാണ് ധോണിയുടെ ഭാവിയുമായി ബന്ധപ്പെട്ട് നിർണായക പ്രസ്താവനയുമായി ഇന്ത്യൻ ടീം പരിശീലകൻ രവി ശാസ്ത്രി രംഗത്തെത്തിയിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP