Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഒറ്റയാനായി ഗെയ്ൽ തകർത്തടിച്ചു; റോയൽ ചലഞ്ചേഴ്‌സിന് വിജയത്തുടക്കം; ആതിഥേയർക്കു മുന്നിൽ പരാജയപ്പെട്ട് കൊൽക്കത്ത

ഒറ്റയാനായി ഗെയ്ൽ തകർത്തടിച്ചു; റോയൽ ചലഞ്ചേഴ്‌സിന് വിജയത്തുടക്കം; ആതിഥേയർക്കു മുന്നിൽ പരാജയപ്പെട്ട് കൊൽക്കത്ത

കൊൽക്കത്ത: പങ്കാളികളെ നഷ്ടമായിട്ടും ഒരറ്റത്തു നിന്ന് തകർത്തടിച്ച ക്രിസ് ഗെയ്‌ലിന്റെ മികവിൽ ഐപിഎൽ എട്ടാം സീസണിലെ തങ്ങളുടെ ആദ്യ മത്സരത്തിൽ റോയൽ ചലഞ്ചേഴ്‌സിന് വിജയം. ഗെയ്‌ലിന്റെ ഒറ്റയാൾ പോരാട്ടത്തിന്റെ കരുത്തിൽലാണ് റോയൽ ചലഞ്ചേഴ്‌സ് ബംഗലൂരുവിന് ഐപിഎല്ലിൽ വിജയത്തുടക്കം നേടാനായത്.

നിലവിലെ ചാമ്പ്യന്മാരായ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെ മൂന്നു വിക്കറ്റിനാണ് കൊഹ്‌ലിയും സംഘവും കീഴടക്കിയത്. കൊൽക്കത്ത ഉയർത്തിയ 178 റൺസിന്റെ വിജയലക്ഷ്യം ഒരോവറും മൂന്ന് വിക്കറ്റും ബാക്കി നിർത്തി ബംഗലൂരു മറികടന്നു.

56 പന്തിൽ 96 റൺസെടുത്ത ക്രിസ് ഗെയിലാണ് കളിയിലെ കേമൻ. സ്‌കോർ: കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്: 20 ഓവറിൽ 177/6, റോയൽ ചലഞ്ചേഴ്‌സ് ബംഗലൂരു 19 ഓവറിൽ 179/7.

ക്രിസ് ഗെയിലിന് മുന്നിൽ കൊൽക്കത്ത ഉയർത്തിയ വിജയലക്ഷ്യം തീരെ ചെറുതായി. ക്യാപ്റ്റൻ വിരാട് കൊഹ്‌ലിയും(13), എ.ബി.ഡിവില്ലിയേഴ്‌സും(13 പന്തിൽ 28) മാത്രമാണ് ഗെയിലിന് പുറമെ ബംഗലൂരുനിരയിൽ രണ്ടക്കം കടന്ന മറ്റു രണ്ടുപേർ. ഒരറ്റത്ത് വിക്കറ്റുകൾ മുറയ്ക്കുവീണപ്പോഴും ക്രീസിൽ ഉറച്ചുനിന്ന ഗെയിലിന് കൊൽക്കത്ത ഫീൽഡർമാരുടെ ചോരുന്ന കൈകളും സഹായകമായി. ബംഗലൂരുവിന് ജയിക്കാൻ ഏഴു റൺസ് വേണ്ടപ്പോഴാണ് ഗെയിൽ സെഞ്ചുറിക്ക് നാലു റൺസകലെ റണ്ണൗട്ടായത്. ആശങ്കകളൊന്നുമില്ലാതെ ഹർഷ പട്ടേലും (9 നോട്ടൗട്ട്), അബു നെച്ചിമും (4) ചേർന്ന് റോയൽസിന്റെ ജയം പൂർത്തിയാക്കി. കൊൽക്കത്തയ്ക്കായി യൂസഫ് പത്താൻ രണ്ടു വിക്കറ്റ് നേടി.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത കൊൽക്കത്ത നായകൻ ഗൗതം ഗംഭീറിന്റെ തുടർച്ചയായ രണ്ടാം അർധ സെഞ്ചുറിയുടെ(46 പന്തിൽ 58)മികവിലാണ് മികച്ച സ്‌കോർ കുറിച്ചത്. ഓപ്പണിങ് വിക്കറ്റിൽ റോബിൻ ഉത്തപ്പയ്‌ക്കൊപ്പം (28 പന്തിൽ 35) 81 റൺസിന്റെ കൂട്ടുകെട്ടുയർത്തിയ ഗംഭീർ പുറത്തായശേഷം അവസാന ഓവറുകളിൽ ആന്ദ്രെ റസൽ (17 പന്തിൽ 41 നോട്ടൗട്ട്) നടത്തിയ കടന്നാക്രമണമാണ് കൊൽക്കത്തയെ 170 കടത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP