Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഹർഭജൻ ടെസ്റ്റ് ടീമിൽ തിരിച്ചെത്തി; രവീന്ദ്ര ജഡേജ പുറത്ത്; ബംഗ്ലാദേശ് പര്യടനത്തിൽ ധോണിക്കും കോഹ്‌ലിക്കും വിശ്രമമില്ല

ഹർഭജൻ ടെസ്റ്റ് ടീമിൽ തിരിച്ചെത്തി; രവീന്ദ്ര ജഡേജ പുറത്ത്; ബംഗ്ലാദേശ് പര്യടനത്തിൽ ധോണിക്കും കോഹ്‌ലിക്കും വിശ്രമമില്ല

മുംബൈ: ഏറെക്കാലത്തിനുശേഷം ഓഫ് സ്പിന്നർ ഹർഭജൻ സിങ്ങിന്റെ ഇന്ത്യൻ ടീമിലേക്കുള്ള മടങ്ങിവരവിന് ബംഗ്ലാദേശ് പര്യടനം വേദിയാകും. സെലക്ഷൻ കമ്മിറ്റി ഹർഭജനെ ടെസ്റ്റ് ടീമിലാണ് ഉൾപ്പെടുത്തിയത്.

പര്യടനത്തിനുള്ള ഏകദിന ടീം ക്യാപ്റ്റനായി എം എസ് ധോണി തന്നെ തുടരും. വിരാട് കോഹ്‌ലി ടെസ്റ്റ് ടീമിനെ നയിക്കും. ലോകകപ്പ്, ഐപിഎൽ മത്സരങ്ങൾക്കുശേഷം ധോണിക്കും കോഹ്‌ലിക്കും വിശ്രമം അനുവദിക്കുമെന്ന റിപ്പോർട്ടുകൾ പ്രചരിക്കവെയാണ് ഇരുവരെയും ടീമിൽ ഉൾപ്പെടുത്തിയുള്ള സെലക്ടർമാരുടെ നീക്കം.

ജൂണിലാണ് ബംഗ്ലാദേശുമായുള്ള ഏക ടെസ്റ്റ് മത്സരം. അതേസമയം, കഴിഞ്ഞ ഓസ്‌ട്രേലിയൻ പര്യടനത്തിൽ ടീമിലുണ്ടായിരുന്ന രവീന്ദ്ര ജഡേജയെ ഒഴിവാക്കി. ജഡേജയെ ഏകദിന ടീമിൽ നിലനിർത്തിയിട്ടുണ്ട്. ലോകകപ്പിനിടെയുണ്ടായ പരിക്കിനെ തുടർന്ന് വിശ്രമത്തിലുള്ള ഫാസ്റ്റ് ബൗളർ മുഹമ്മദ് ഷാമിയെ ടീമിലേക്കു പരിഗണിച്ചില്ല. പകരം മുംബൈയുടെ ധവാൽ കുൽക്കർണി ഏകദിന ടീമിലെത്തി.

കഴിഞ്ഞ രഞ്ജി ട്രോഫിയിൽ മൂന്നു മത്സരങ്ങൾ കളിച്ച ഹർഭജൻ ആറുവിക്കറ്റുകൾ വീഴ്‌ത്തിയിരുന്നു. ഇൗ സീസണിൽ ഐപിഎലിൽ മുംബൈ ഇന്ത്യൻസിനായും മികച്ച പ്രകടനമാണ് ഹർഭജൻ കാഴ്ചവച്ചത്. ബംഗ്ലാദേശ് ടീമിലെ ലെഫ്റ്റ് ഹാൻഡ് ബാറ്റ്‌സ്മാന്മാരുടെ എണ്ണം കൂടി പരിഗണിച്ചാണ് ഒരു ഓഫ് സ്പിന്നറെക്കൂടി ടീമിലെടുക്കാൻ തീരുമാനിച്ചതെന്ന് സെലക്ഷൻ കമ്മിറ്റി ചെയർമാൻ സന്ദീപ് പാട്ടിൽ പറഞ്ഞു.

ടെസ്റ്റ് ടീം: വിരാട് കോഹ്‌ലി (ക്യാപ്റ്റൻ), മുരൡവിജയ്, ശിഖർ ധവാൻ, കെ എൽ രാഹുൽ, ചേതേശ്വർ പൂജാര, അജിൻക്യ രഹാനെ, രോഹിത് ശർമ, വൃദ്ധിമാന്‍ സാഹ, ആർ അശ്വിൻ, ഹർഭജൻ സിങ്, കരൺ ശർമ, ഭുവനേശ്വർ കുമാർ, ഉമേഷ് യാദവ്, വരുൺ ആരോൺ, ഇശാന്ത് ശർമ.

ഏകദിന ടീം: എം എസ് ധോണി (ക്യാപ്റ്റൻ), രോഹിത് ശർമ, അജിൻക്യ രഹാനെ, ശിഖർ ധവാൻ, വിരാട് കോഹ്‌ലി, സുരേഷ് റെയ്‌ന, അമ്പാടി റായ്ഡു, ആർ അശ്വിൻ, രവീന്ദ്ര ജഡേജ, അക്ഷർ പട്ടേൽ, ഭുവനേശ്വർ കുമാർ, ഉമേഷ് യാദവ്, മോഹിത് ശർമ, സ്റ്റ്യുവർട്ട് ബിന്നി, ധവാൽ കുൽക്കർണി

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP