Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പാക്കിങ് തുടങ്ങാം! ഒന്നാം ഏകദിനത്തിന് ഹാർദിക്കും രാഹുലും ഇല്ല; നാട്ടിലേക്ക് തിരച്ചയച്ചേക്കും; നടപടി വിലക്കേർപ്പെടുത്തുന്ന കാര്യത്തിൽ അന്തിമ തീരുമാനമാകാത്ത സാഹചര്യത്തിൽ  

പാക്കിങ് തുടങ്ങാം! ഒന്നാം ഏകദിനത്തിന് ഹാർദിക്കും രാഹുലും ഇല്ല; നാട്ടിലേക്ക് തിരച്ചയച്ചേക്കും; നടപടി വിലക്കേർപ്പെടുത്തുന്ന കാര്യത്തിൽ അന്തിമ തീരുമാനമാകാത്ത സാഹചര്യത്തിൽ   

മറുനാടൻ ഡെസ്‌ക്‌

സിഡ്‌നി; സംവിധായകൻ കരൺ ജോഹറിന്റെ 'കോഫി വിത്ത് കരൺ' എന്ന ടിവി ഷോയിൽ ഇരുവരും നടത്തിയ സ്ത്രീവിരുദ്ധ പരാമർശങ്ങളുടെ പേരിൽ വിവാദക്കുരുക്കിൽപ്പെട്ട ഹാർദിക് പാണ്ഡ്യ, കെ.എൽ. രാഹുൽ എന്നിവരെ ഓസ്‌ട്രേലിയയ്‌ക്കെതിരായ ഒന്നാം ഏകദിനത്തിൽ കളിപ്പിക്കില്ല. ഇരുവർക്കും വിലക്കേർപ്പെടുത്തുന്ന കാര്യത്തിൽ അന്തിമ തീരുമാനമാകാത്ത സാഹചര്യത്തിലാണിത്. ശനിയാഴ്ച സിഡ്‌നിയിലാണ് ഇന്ത്യഓസ്‌ട്രേലിയ ഒന്നാം ഏകദിനം. പരുക്കിനെ തുടർന്ന് കുറച്ചുനാളായി ടീമിൽനിന്ന് വിട്ടുനിൽക്കുന്ന പാണ്ഡ്യയുടെ തിരിച്ചുവരവ് ഇതോടെ ഇനിയും വൈകുമെന്ന് ഉറപ്പായി.

അതേസമയം, വിലക്കിന്റെ കാര്യത്തിൽ ബിസിസിഐയിൽനിന്ന് അന്തിമ നിർദ്ദേശം ലഭിക്കാത്ത സാഹചര്യത്തിൽ ഒന്നാം ഏകദിനത്തിൽ ടീമിലേക്കു പരിഗണിക്കുന്നില്ലെന്ന് ടീം മാനേജ്‌മെന്റ് പാണ്ഡ്യയെയും രാഹുലിനെയും അറിയിച്ചതായി വിവിധ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വിലക്കുണ്ടെങ്കിൽ ഇരുവരെയും നാട്ടിലേക്കു തിരിച്ചയയ്ക്കുന്ന കാര്യത്തിലും ടീം മാനേജ്‌മെന്റ് ബിസിസിഐയുടെ തീരുമാനത്തിനു കാക്കുകയാണ്.

ഇരുവർക്കുമെതിരെ ഔദ്യോഗികമായി അന്വേഷണം പ്രഖ്യാപിക്കുന്ന കാര്യവും പരിഗണനയിലുണ്ട്. അതിനു മുന്നോടിയായി പുതിയ കാരണം കാണിക്കൽ നോട്ടിസും ഇവർക്കു നൽകും. ആരാണ് അന്വേഷണം നടത്തേണ്ടതെന്ന കാര്യത്തിൽ തീരുമാനമായിട്ടില്ലെന്നാണ് വിവരം. ഇരുവരെയും നാട്ടിലേക്കു തിരിച്ചയയ്ക്കാൻ തീരുമാനിച്ചാൽ വിജയ് ശങ്കർ, ഋഷഭ് പന്ത്, മനീഷ് പാണ്ഡെ, ശ്രേയസ് അയ്യർ എന്നിവരിൽ രണ്ടു പേർ പകരം ടീമിനൊപ്പം ചേരും.

നേരത്തെ, വിവാദ പരാമർശങ്ങളിൽ പാണ്ഡ്യയെയും രാഹുലിനെയും കൈവിട്ട് ക്യാപ്റ്റൻ കോഹ്‌ലിയും രംഗത്തെത്തിയിരുന്നു. ഇത്തരം പരാമർശങ്ങൾ ഒരു കാരണവശാലും സ്വീകാര്യമല്ലെന്ന കാര്യം ഇരുവരെയും അറിയിച്ചിട്ടുണ്ടെന്ന് കോഹ്‌ലി വ്യക്തമാക്കി. ഇത്തരം വ്യക്തിഗത അഭിപ്രായപ്രകടനങ്ങൾ ടീമിന്റെ അഭിപ്രായമായി വ്യാഖ്യാനിക്കരുതെന്നും കോഹ്‌ലി ആവശ്യപ്പെട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP