Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഫൈനലിൽ വീണ്ടും ആതിഥേയരുടെ പോരാട്ടം; കഴിഞ്ഞ തവണ ഇന്ത്യ കപ്പു നേടിയതു പോലെ ഹോം ഗ്രൗണ്ടിൽ ഓസ്‌ട്രേലിയ കപ്പുയർത്തുമോ? അതോ ആദ്യ കിരീടത്തിൽ ന്യൂസിലൻഡ് മുത്തമിടുമോ?

ഫൈനലിൽ വീണ്ടും ആതിഥേയരുടെ പോരാട്ടം; കഴിഞ്ഞ തവണ ഇന്ത്യ കപ്പു നേടിയതു പോലെ ഹോം ഗ്രൗണ്ടിൽ ഓസ്‌ട്രേലിയ കപ്പുയർത്തുമോ? അതോ ആദ്യ കിരീടത്തിൽ ന്യൂസിലൻഡ് മുത്തമിടുമോ?

സിഡ്‌നി: കഴിഞ്ഞ തവണത്തേതു പോലെ ഇത്തവണയും ലോകകപ്പ് ഫൈനലിൽ ആതിഥേയരുടെ പോരാട്ടം. അയൽക്കാരായ ശ്രീലങ്കയെ തോൽപ്പിച്ച് മുംബൈയിൽ നടന്ന ഫൈനലിൽ ഇന്ത്യ കപ്പുയർത്തിയതു പോലെ മെൽബണിൽ ന്യൂസിലൻഡിനെ തോൽപ്പിച്ച് കപ്പു തിരിച്ചു പിടിക്കാം എന്ന പ്രതീക്ഷയിലാണ് ഓസ്‌ട്രേലിയ .

നേരത്തെ ഇരുടീമുകളും തമ്മിൽ പൂൾ എയിൽ നടന്ന മത്സരത്തിൽ ന്യൂസിലൻഡിനായിരുന്നു ജയം. പക്ഷേ, ഇഞ്ചോടിഞ്ചു പോരാട്ടത്തിലാണ് ന്യൂസിലൻഡ് ജയിച്ചത്. മത്സരം ന്യൂസിലൻഡിലാണ് നടന്നത് എന്നതിനാൽ അവർക്ക് ഹോം ഗ്രൗണ്ടിന്റെ ആനുകൂല്യവും ലഭിച്ചിരുന്നു. ഫൈനൽ നടക്കുന്നത് ഓസ്‌ട്രേലിയയിലെ മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിലായതിനാൽ സ്വന്തം തട്ടകമെന്ന ആനുകൂല്യം ഓസീസിനാകും ലഭിക്കുക.

2011ൽ സംയുക്ത ആതിഥേയരായിരുന്ന ഇന്ത്യയും ശ്രീലങ്കയുമാണ് ലോകകപ്പിന്റെ ഫൈനലിൽ ഏറ്റുമുട്ടിയത്. ഏപ്രിൽ രണ്ടിനു മുംബൈയിൽ നടന്ന ഫൈനലിൽ ധോണിയുടെയും ഗംഭീറിന്റെയും അർധ സെഞ്ച്വറി മികവിൽ ഇന്ത്യ കപ്പുയർത്തുകയായിരുന്നു. ശ്രീലങ്ക ഉയർത്തിയ 274 റൺ ലക്ഷ്യം 49-ാം ഓവറിൽ മറികടന്നാണ് ഇന്ത്യ ലോകകപ്പ് സ്വന്തമാക്കിയത്. സ്വന്തം നാട്ടിൽ ഫൈനൽ കളിച്ച് ലോകകപ്പ് സ്വന്തമാക്കുന്ന ആദ്യ ടീമെന്ന ഖ്യാതിയാണ് ഇന്ത്യ 2011ൽ നേടിയത്.

ഫൈനൽ കളിച്ചത് സ്വന്തം നാട്ടിൽ അല്ലെങ്കിലും 1996ൽ കപ്പുയർത്തിയ ശ്രീലങ്ക ലോകകപ്പിന്റെ സംയുക്ത ആതിഥേയരിൽ ഒരാളായിരുന്നു. ലാഹോറിൽ നടന്ന ഫൈനലിൽ ഓസ്‌ട്രേലിയയെയാണ് അവർ പരാജയപ്പെടുത്തിയത്.

2011ലേതു പോലെ സംയുക്ത ആതിഥേയർ തന്നെയാണ് ഇത്തവണയും ഫൈനലിൽ എത്തിയത്. സ്വന്തം ഗ്രൗണ്ടെന്ന ആനുകൂല്യം മുതലാക്കി കപ്പിൽ മുത്തമിടാൻ ഓസ്‌ട്രേലിയ ശ്രമിക്കുമ്പോൾ ഇതുവരെ തങ്ങൾക്കു കിട്ടാത്ത ലോകകിരീടം സ്വന്തമാക്കാമെന്ന മോഹത്തിലാണ് ന്യൂസിലാൻഡ്. തകർപ്പൻ ഫോമിലുള്ള ന്യൂസിലൻഡും ഓസ്‌ട്രേലിയയും ഈ ലോകകപ്പിൽ രണ്ടാമതൊരിക്കൽ കൂടി ഏറ്റുമുട്ടുമ്പോൾ പോരാട്ടം ആവേശക്കൊടുമുടിയിലേറും എന്നതുറപ്പാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP