Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഓവലിലെ കനത്ത പരാജയം; ഇന്ത്യൻ ക്രിക്കറ്റ് ടീമിനെതിരെ മുൻ താരങ്ങളും

ഓവലിലെ കനത്ത പരാജയം; ഇന്ത്യൻ ക്രിക്കറ്റ് ടീമിനെതിരെ മുൻ താരങ്ങളും

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിൽ വൻ പരാജയം ഏറ്റുവാങ്ങിയ ഇന്ത്യൻ ടീമിനെതിരെ രൂക്ഷ വിമർശനവുമായി മുൻ താരങ്ങൾ രംഗത്ത്. ക്യാപ്റ്റൻ ധോണിയെയും പരിശീലകൻ ഡങ്കൻ ഫ്‌ളച്ചറെയും സ്ഥാനത്തു നിന്നും മാറ്റണമെന്നും ഇതിനകം ആവശ്യമുയർന്നു. ആദ്യ ടെസ്റ്റിൽ സമനില വഴങ്ങിയ ശേഷം ലോർഡ്‌സിൽ ജയം നേടിയ ഇന്ത്യ, ഇംഗ്ലണ്ടിനോട് വൻ പരാജയം ഏറ്റുവാങ്ങിയാണ് പരമ്പര അവസാനിപ്പിച്ചത്.

മുൻ താരങ്ങളായ സുനിൽ ഗവാസ്‌ക്കർ, ദിലീപ് വെങ്‌സർക്കാർ, ഗെയ്ക്‌വാദ് എന്നിവരാണ് ടീമിനെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയത്. ടെസ്റ്റ് ക്രിക്കറ്റിനെ ഇന്ത്യൻ താരങ്ങൾ ഗൗരവമായി കാണുന്നില്ലെന്നും ധോണിയൊഴികെ മറ്റാരും പ്രകടനം മെച്ചപ്പെടുത്താൻ ശ്രമിച്ചില്ലെന്നും സുനിൽ ഗവാസ്‌ക്കറും വിവിഎസ് ലക്ഷ്മണും പറഞ്ഞു.

കോച്ച് ഡങ്കൻ ഫ്‌ളച്ചറെയും സപ്പോർട് സ്റ്റാഫിനെയും ഉടൻ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട വെങ്‌സാർക്കർ ധോണിക്കെതിരെയും ആഞ്ഞടിച്ചു. ധോണിയുടെ ക്യാപ്റ്റൻസി പിഴവുകൾ നിറഞ്ഞതായിരുന്നു. ടീം സിലക്ഷൻ, തന്ത്രങ്ങൾ, ഫീൽഡിങ് തീരുമാനങ്ങൾ, ബോളിങ് മാറ്റങ്ങൾ മുതലായവയെല്ലാം പാളി. പലതും സാമാന്യബുദ്ധിക്കു നിരക്കാത്തതായിരുന്നു. ധോണി വരുത്തിയ പിഴവുകൾക്ക് ഇന്ത്യ വലിയ പിഴയാണു നൽകേണ്ടിവന്നത് - വെങ്‌സാർക്കർ പറഞ്ഞു.

ഡങ്കൻ ഫ്‌ളച്ചർ ഇന്ത്യൻ ടീമിന് എന്തു നേട്ടമാണ് ഉണ്ടാക്കി നൽകിയത്? ലോർഡ്‌സിൽ ടെസ്റ്റ് വിജയിച്ചതിനുശേഷം ഇന്ത്യൻ ടീം പരിതാപകരമായ അവസ്ഥയിൽ കളികൾ തോറ്റതിനു ന്യായീകരണമില്ല. ഫ്‌ളച്ചറെ പുറത്താക്കണം - മുൻ ക്യാപ്റ്റൻ അജിത് വഡേക്കർ പറഞ്ഞു. കോച്ച് ഫ്‌ളച്ചറെ എത്രയും വേഗം പുറത്താക്കണമെന്നു മുൻ ക്യാപ്റ്റന്മാരായ കെ. ശ്രീകാന്ത്, അൻഷുമാൻ ഗെയ്ക്ക്‌വാദ്, മുൻ സ്പിന്നർ പ്രസന്ന തുടങ്ങിയവരും ആവശ്യപ്പെട്ടു. 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP