Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ജയത്തിൽ സെഞ്ച്വറിയുമായി നായകൻ; നൂറിൽ നൂറു മാർക്കുമായി മുന്നോട്ടും; ഇന്ത്യൻ മികവിന് മുന്നിൽ കടുവകളുടെ ശൗര്യം ഏശിയില്ല; 109 റൺസിന് ബംഗ്ലാദേശിനെ തകർത്ത് സെമിയിലേക്ക് ധോണിപ്പട; ലോകകപ്പിൽ തുടർച്ചയായ പതിനൊന്നാം ജയം; ഓസ്‌ട്രേലിയയിൽ ഏഴിലും എതിരാളികളെ ക്ലീൻ ബൗൾഡുമാക്കി

ജയത്തിൽ സെഞ്ച്വറിയുമായി നായകൻ; നൂറിൽ നൂറു മാർക്കുമായി മുന്നോട്ടും; ഇന്ത്യൻ മികവിന് മുന്നിൽ കടുവകളുടെ ശൗര്യം ഏശിയില്ല; 109 റൺസിന് ബംഗ്ലാദേശിനെ തകർത്ത് സെമിയിലേക്ക് ധോണിപ്പട; ലോകകപ്പിൽ തുടർച്ചയായ പതിനൊന്നാം ജയം; ഓസ്‌ട്രേലിയയിൽ ഏഴിലും എതിരാളികളെ ക്ലീൻ ബൗൾഡുമാക്കി

മെൽബൺ: ഇന്ത്യ ലോകകപ്പ് ക്രിക്കറ്റിന്റെ സെമിയിൽ കടന്നു. ക്വാർട്ടറിൽ ഇന്ത്യ മുന്നോട്ട് വച്ച കൂറ്റൻ വിജയലക്ഷ്യത്തിന് മുന്നിൽ ബംഗ്ലാദേശിന് അടി തെറ്റി. 109 റൺസിന് അയൽക്കാരുടെ മോഹം തകർത്ത് നിലവിലെ ചാമ്പ്യന്മാർ മുന്നോട്ട് കുതിച്ചു. രോഹിത് ശർമ്മയുടെ സെഞ്ച്വറിയാണ് ബാറ്റിങ്ങിൽ ഇന്ത്യയ്ക്ക് കരുത്തായത്. ബൗളിങ്ങിലും ഫീൽഡിങ്ങിലും ആ മികവ് തുടർന്നപ്പോൾ ഇന്ത്യ ജയിച്ചു കയറി. ലോകകപ്പിലെ ഇന്ത്യയുടെ തോൽവയറിയാതെയുള്ള ജൈത്രയാത്രയാണ് ഇത്. മഹേന്ദ്ര സിങ് ധോണി ക്യാപ്ടനെന്ന നിലയിൽ സെഞ്ച്വറിയും തികച്ചു. നൂറ് ഏകദിന വിജയങ്ങൾ നേടുന്ന ആദ്യ ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്ടനാണ് ധോണി. ലോകകപ്പിലെ തുടർച്ചയായ 11-ാം വിജയമാണ് ലോകചാമ്പ്യന്മാരുടേത്. രോഹിത് ശർമ്മയാണ് മാൻ ഓഫ് ദ മാച്ച്.

ഇന്ത്യ മുന്നോട്ട് വച്ച 303 റൺസിന് വെല്ലുവിൡയുയർത്താൻ ബംഗ്ലാദേശിന് ഒരു ഘട്ടത്തിലുമായില്ല. 193 റൺസിന് അവർ ഓൾ ഔട്ടാക്കി. ഇതോടെ ഈ ലോകകപ്പിലെ ഏഴ് മത്സരങ്ങളിലും എതിരാളികളുടെ പത്ത് വിക്കറ്റ് ഇന്ത്യ നേടി. കളിയുടെ എല്ലാ മേഖലയിലും സമ്പൂർണ്ണ ആധിപത്യം നേടിയുള്ള വിയജം ഇന്ത്യയ്ക്ക് കൂടുതൽ ആത്മവിശ്വാസം നൽകു. സെമിയിൽ ഓസ്‌ട്രേലിയയോ പാക്കിസ്ഥാനോ ആകും ഇന്ത്യയുടെ എതിരാളികൾ. അതുകൊണ്ട് തന്നെ ബംഗ്ലാദേശിനെതിരായ ടീമിനെതിരെ ആധികാരിക വിജയം അനിവാര്യമായിരുന്നു. അത് തന്നെയാണ് പിഴയ്ക്കാത്ത തന്ത്രങ്ങളിലൂടെ ധോണി നേടിയെടുത്തത്. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്തപ്പോൾ തുടക്കത്തിൽ വിക്കറ്റുകൾ ഇന്ത്യയ്ക്ക് നഷ്ടമായിരുന്നു. ആ ഘട്ടത്തിൽ രോഹിത് ശർമ്മ സ്വന്തം ചുമലിൽ ഉത്തരവാദിത്തം ഏറ്റെടുത്തു. അതിന് ശേഷം ടീം ഇന്ത്യ ആത്മവിശ്വാസം കൈവിട്ടല്ല.

ബൗളിങ്ങിൽ ഉമേഷ് യാദവായിരുന്നു ഇന്ത്യയുടെ ഹീറോ. നാല് വിക്കറ്റാണ് ഉമേഷ് നേടിയത്. മുഹമ്മദ് സാമിയും രവീന്ദ്ര ജഡേജയും രണ്ടു വീതം വിക്കറ്റ് നേടി. മോഹിത് ശർമ്മയ്ക്ക് ഒരു വിക്കറ്റ് കിട്ടി. വിക്കറ്റ് കിട്ടിയില്ലെങ്കിൽ റൺസ് വിട്ടുകൊടുക്കുന്നതിൽ പിശുക്കു കാട്ടി ആർ അശ്വിനും ബംഗ്ലാ ബാറ്റിങ്ങിനെ സമ്മർദ്ദത്തിലാക്കി. 35 റൺസെടുത്ത നാസിർ ഹുസൈനാണ് ബംഗ്ലാ ബാറ്റിങ്ങിലെ ടോപ് സ്‌കോറർ. മുൻനിര ബാറ്റ്‌സ്മാന്മാർക്കാർക്കും ക്രീസിൽ നങ്കൂരമിട്ട് ഇന്ത്യൻ സ്‌കോറിന് വെല്ലുവിളിയാകാൻ ബൗളർമാർ അവസരം നൽകിയില്ല. കൃത്യതയ്യാർന്ന ഫീൽഡിങ്ങും കൂടിയായപ്പോൾ മെൽബണിൽ ധോണിപ്പട ഗംഭീരമാക്കി. ഇത് ആറാം തവണയാണ് ഇന്ത്യ ലോകകപ്പ് ക്രിക്കറ്റിന്റെ ഫൈനലിൽ കടക്കുന്നത്.

ഇന്ത്യ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്ക് കൂറ്റൻ സ്‌കോറാണ് നേടിയത്. രോഹിത് ശർമ്മയുടെ സെഞ്ച്വറി(137)യുടെ മികവിലാണ് ഇന്ത്യ മികച്ച സ്‌കോറിൽ എത്തിയത്. പതിയെ തുടങ്ങി കത്തിക്കയറുകയായിരുന്നു റോഹിത് ശർമ്മയുടെയും ഇന്ത്യയുടെയും. രോഹിതിന്റെ മികവിൻ ഇന്ത്യ 50 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 302 റൺസെടുത്തു. ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു.നേരത്തെ ഓപ്പണർമാർ നൽകിയ മികച്ച തുടക്കം തുടർച്ചയായി നഷ്ടമായ രണ്ട് വിക്കറ്റുകളിലൂടെ ഇന്ത്യ കൈവിട്ടിരുന്നു. ഇതിന് ശേഷം സുരേഷ് റെയ്‌നയുമായി ഒത്തുചേർന്ന റോഹിത് പതിയെ തുടങ്ങി മികച്ച സ്‌കോറിലേക്ക് നീങ്ങുകയായിരുന്നു. ഇരുവരും ചേർന്നുള്ള നാലാം വിക്കറ്റ് കൂട്ടുകെട്ടിൽ 114 റൺസെടുത്തിട്ടുണ്ട്. 30 റൺെസെടുത്ത ശിഖർ ധവാൻ പുറത്തായി. ഇന്ത്യയുടെ പ്രതീക്ഷയായ വിരാട് കോലി മൂന്ന് റൺസിന് പുറത്തായി. 19 റൺെസെടുത്ത് അജാങ്കെ റെഹാനെയും മടങ്ങിയിരുന്നു.

പിന്നീടാണ് ഇന്ത്യയെ രക്ഷിച്ച കൂട്ടുകെട്ട് പിറന്നത്. 108 പന്തിൽ 10 ബൗണ്ടറികളും ഒരു സിക്‌സറും പറത്തിയാണ് രോഹിത് ഈ ലോകകപ്പിലെ തന്റെ ആദ്യത്തേതും കരിയറിലെ ഏഴാമത്തെയും സെഞ്ചുറിയിലെത്തിയത്. 46 പന്തിൽ അഞ്ച് ബൗണ്ടറിയും ഒരു സിക്‌സറും പറത്തിയാണ് റെയ്‌ന അർധസെഞ്ചുറിയിലെത്തി സുരേഷ് റെയ്‌നയും മികച്ച പിന്തുണ നൽകി. ഒടുവിൽ 65 റൺെസെടുതത് റെയ്‌ന പുറത്തായപ്പോൾ ഇന്ത്യ ശക്തമായ നിലയിൽ എത്തിയിരുന്നു. സെഞ്ച്വറി നേടിയ ശേഷം രോഹിത് കൂടതൽ ആക്രമമണകാരിയായി. ഒടുവൽ 126 പന്തിൽ 137 റൺെസെടുത്ത് ടാസ്‌കിൻ അഹമ്മദിന്റെ പന്തിൽ ക്ലീൻ ബൗൾഡായി. 14 ബൗണ്ടറിയും 3 സിക്‌സറും ശർമ നേടി. അവസാന ഓവറുകളിൽ രവിന്ദ്ര ജഡേജ മികച്ച സ്‌കോറിലേക്ക് നയിച്ചു. ഇന്ത്യൻ ടീമിൽ മാറ്റമില്ലാതെയാണ് ഇറങ്ങിയത്.

ഈ വിജയത്തോടെ ധോണി ഇന്ത്യയെ നൂറ് ഏകദിന മൽസരങ്ങളിൽ ജയിപ്പിച്ച ആദ്യ ഇന്ത്യൻ ക്യാപ്റ്റൻ. 165 വിജയവുമായി റിക്കി പോണ്ടിങ്ങാണ് ഈ പട്ടികയിൽ ഒന്നാമൻ. എതിർ ടീമിനെ തുടർച്ചയായി 7 തവണ ഓൾ ഔട്ടാക്കുകയെന്ന അപൂർവ നേട്ടവും ഈ മൽസരത്തോടെ ഇന്ത്യയ്ക്ക് സ്വന്തം.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP