Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ബൗളർമാരുടെ ടെസ്റ്റ് റാങ്കിങ്ങിൽ ഒന്നാം സ്ഥാനം തിരിച്ചു പിടിച്ച് അശ്വിൻ; വെസ്റ്റ് ഇൻഡീസിലെ മിന്നും പ്രകടനത്തിലൂടെ ഈ തമിഴ്‌നാട്ടുകാരൻ മറികടന്നതു പാക്കിസ്ഥാന്റെ യാസിർ ഷായെ

ബൗളർമാരുടെ ടെസ്റ്റ് റാങ്കിങ്ങിൽ ഒന്നാം സ്ഥാനം തിരിച്ചു പിടിച്ച് അശ്വിൻ; വെസ്റ്റ് ഇൻഡീസിലെ മിന്നും പ്രകടനത്തിലൂടെ ഈ തമിഴ്‌നാട്ടുകാരൻ മറികടന്നതു പാക്കിസ്ഥാന്റെ യാസിർ ഷായെ

ദുബായ്: ബൗളർമാരുടെ ടെസ്റ്റ് റാങ്കിങ്ങിൽ ഇന്ത്യയുടെ ആർ അശ്വിൻ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു. ഒന്നാമതായിരുന്ന പാക്കിസ്ഥാൻ ബൗളർ യാസിർ ഷായെ അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് അശ്വിന്റെ നേട്ടം.

വെസ്റ്റിൻഡീസിനെതിരെ ഏഴ് വിക്കറ്റ് പ്രകടനമാണ് അശ്വിന് തുണയായത്. ഇതോടെ അഞ്ച് പോയന്റാണ് അശ്വിൻ സ്വന്തമാക്കിയത്. 876 പോയന്റാണ് അശ്വിന് ഉള്ളത്.

ഇംഗ്ലീഷ് ബൗളർ ജയിംസ് ആൻഡേഴ്സൺ (875) രണ്ടാം സ്ഥാനത്തേക്കും സ്റ്റുവർട്ട് ബ്രോഡ് (853) മൂന്നാം സ്ഥാനത്തേക്കും ഉയർന്നു. ദക്ഷാഫ്രിക്കൻ താരം ഡോയ്ൽ സ്റ്റെയിനാണ് (841) നാലാം സ്ഥാനത്ത്. ഇംഗ്ലണ്ടിനെതിരെ ആദ്യ ടെസ്റ്റിലെ തകർപ്പൻ പ്രകടനം രണ്ടാം ടെസ്റ്റിൽ ആവർത്തിക്കാനാകാത്തതാണ് യാസിർഷായ്ക്ക് തിരിച്ചടിയായത്. 832 പോയന്റാണ് യാസിറിനുള്ളത്.

ഇന്ത്യൻ താരം രവീന്ദ്ര ജഡേജയ ആറാം സ്ഥാനത്തെത്തിയപ്പോൾ ട്രെൻഡ് ബോൾട്ട്, ജോഷ് ഹസിൽവുഡ്, മോർന് മോർക്കൽ, വെർനോൻ പിലാന്തർ എന്നിവർ ഏഴ് മുതൽ പത്ത് വരെ സ്ഥാനങ്ങൾ സ്വന്തമാക്കി.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP