Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ തോൽവി അറിയാതെ മുന്നേറ്റം തുടർന്ന് ഇന്ത്യ; ഇംഗ്ലണ്ട് ലയൺസിനെ മൂന്നാം മത്സരത്തിൽ തകർത്തത് 60 റൺസിന്; അഞ്ച് മത്സര പരമ്പര സ്വന്തമാക്കി ദ്രാവിഡിന്റെ കുട്ടികൾ; നാല് വിക്കറ്റ് വീഴ്‌ത്തി ക്രുണാൽ പാണ്ഡ്യ കളിയിലെ കേമൻ; അവസാന രണ്ട് മത്സരങ്ങളിൽ ഋഷഭ് പന്തും കെഎൽ രാഹുലും കളിക്കും

ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ തോൽവി അറിയാതെ മുന്നേറ്റം തുടർന്ന് ഇന്ത്യ; ഇംഗ്ലണ്ട് ലയൺസിനെ മൂന്നാം മത്സരത്തിൽ തകർത്തത് 60 റൺസിന്; അഞ്ച് മത്സര പരമ്പര സ്വന്തമാക്കി ദ്രാവിഡിന്റെ കുട്ടികൾ; നാല് വിക്കറ്റ് വീഴ്‌ത്തി ക്രുണാൽ പാണ്ഡ്യ കളിയിലെ കേമൻ; അവസാന രണ്ട് മത്സരങ്ങളിൽ ഋഷഭ് പന്തും കെഎൽ രാഹുലും കളിക്കും

സ്പോർട്സ് ഡെസ്‌ക്

തിരുവനന്തപുരം: ഇന്ത്യ എ ഇംഗ്ലണ്ട് ലയൺസ് അനൗദ്യോഗിക ഏകദിന പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളും വൻ സ്‌കോറുകൾ പിറന്നെങ്കിലും മൂന്നാം ഏകദിനത്തിൽ തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ പിറന്നത് ലോ സ്‌കോറിങ് ഗെയിം. ആദ്യ ബാറ്റ് ചെയ്ത ഇന്ത്യൻ ടീമിനെ 172 റൺസിന് പുറത്താക്കിയെങ്കിലും ഇന്ത്യൻ പര്യടനത്തിലെ ആദ്യ വിജയം നേടാൻ ഇംഗ്ലണ്ട് ലയൺസിന് കഴിഞ്ഞില്ല. ഓൾ റൗണ്ടർ ക്രുണാൽ പാണ്ഡ്യയുടെ മികച്ച് ബൗളിങ് പ്രകടനത്തിന് മു്‌നനിൽ ചൂളിപ്പോയ ഇംഗ്ലണ്ട് വെറും 112 റൺസിന് പുറത്തായി. മത്സരത്തിൽ അറുപത് രൺസിന് വിജയിച്ചതോടെ അഞ്ച് മത്സര പരമ്പര ഇന്ത്യ രണ്ട് മത്സരം ബാക്കി നിൽക്കെ തന്നെ സ്വന്തമാക്കി.

173 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇംഗ്ലണ്ട് ലയൺസ് 30.5 ഓവറിൽ 112 റൺസിന് എല്ലാവരും പുറത്തായി. ഇനി രണ്ട് ഏകദിനങ്ങളാണ് ശേഷിക്കുന്നത്. ഈ രണ്ടെണ്ണത്തിലും രഹാനെ കളിക്കില്ല. പകരം അങ്കിത് ബാവ്നയാണ് ഇന്ത്യയെ നയിക്കുക. സീനിയർ ടീമംഗമായ ഋഷഭ് പന്ത് അവസാന രണ്ട് മത്സരങ്ങളിൽ ടീമിനൊപ്പം ചേരും. സസ്‌പെൻഷൻ കഴിഞ്ഞ് തിരി്ചചെത്തിയ കെഎൽ രാഹുലിന് ഇന്നത്തെ മത്സരത്തിൽ തിളങ്ങാനായില്ല. ഓപ്പണറായി റഹാനെയ്ക്ക് ഒപ്പം എത്തിയ രാഹുലിന് പക്ഷേ വെറും 13 റൺസ് മാത്രമെ നേടാനാുള്ളു.

5.5 ഓവറിൽ 21 റൺസ് വഴങ്ങി നാല് വിക്കറ്റെടുത്ത ക്രുണാൽ പാണ്ഡ്യയാണ് ഇംഗ്ലണ്ട് ലയൺസിനെ തോൽവിയിലേക്ക് തള്ളിയിട്ടത്. ക്രുണാൽ തന്നെയാണ് കളിയിലെ താരവും. 39 റൺസെടുത്ത ബെൻ ഡെക്കറ്റാണ് സന്ദർശകരുടെ ടോപ്പ് സ്‌കോറർ. ആറു ബാറ്റ്സ്മാന്മാർ രണ്ടക്കം കാണാതെ പുറത്തായി. രണ്ട് വിക്കറ്റ് വീതമെടുത്ത അക്സർ പട്ടേലും നവദീപ് സായ്നിയും ക്രുണാലിന് മികച്ച പിന്തുണ നൽകി. ദീപക് ചഹാർ ഒരു വിക്കറ്റ് വീഴ്‌ത്തി.നേരത്തെ ഇന്ത്യ എ ടീം ചാഹറിന്റേയും ഇഷാൻ കിഷന്റേയും ബാറ്റിങ് മികവിലാണ് സ്‌കോർ 150 കടത്തിയത്. ഇഷാൻ 30 റൺസടിച്ചപ്പോൾ ചാഹർ 39 റൺസ് നേടി.മൂന്ന് വിക്കറ്റെടുത്ത ജാമി ഒവർട്ടനും രണ്ട് വിക്കറ്റ് വീതം വീഴ്‌ത്തിയ ലെവിസ് ഗ്രിഗറി, മാത്യു കാർട്ടെർ, വിൽ ജാക്ക്സ് എന്നിവരുമാണ് ഇന്ത്യയെ ചെറിയ സ്‌കോറിലൊതുക്കിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP