Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

രണ്ടാമിന്നിങ്‌സിലും സൗത്താഫ്രിക്കയെ എറിഞ്ഞിട്ട് ഇന്ത്യൻ ബൗളർമാർ; 49 റൺസ് വിജയലക്ഷ്യം അനായാസം മറികടന്ന് ഇന്ത്യ എ ടീം; ഓൾ റൗണ്ട് പ്രകടനം പുറത്തെടുത്ത കേരള രഞ്ജി താരം ജലജ് സക്‌സേന കളിയിലെ കേമൻ; തിരുവനന്തപുരത്തെ എ ടീമുകളുടെ പോരാട്ടത്തിൽ ദ്രാവിഡിന്റെ ശിഷ്യന്മാർക്ക് ഏഴ് വിക്കറ്റ് വിജയം

രണ്ടാമിന്നിങ്‌സിലും സൗത്താഫ്രിക്കയെ എറിഞ്ഞിട്ട് ഇന്ത്യൻ ബൗളർമാർ; 49 റൺസ് വിജയലക്ഷ്യം അനായാസം മറികടന്ന് ഇന്ത്യ എ ടീം; ഓൾ റൗണ്ട് പ്രകടനം പുറത്തെടുത്ത കേരള രഞ്ജി താരം ജലജ് സക്‌സേന കളിയിലെ കേമൻ; തിരുവനന്തപുരത്തെ എ ടീമുകളുടെ പോരാട്ടത്തിൽ ദ്രാവിഡിന്റെ ശിഷ്യന്മാർക്ക് ഏഴ് വിക്കറ്റ് വിജയം

സ്പോർട്സ് ഡെസ്‌ക്

തിരുവനന്തപുരം: ദക്ഷിണാഫ്രിക്ക എ ടീമിനെതിരായ അനൗദ്യോഗിക ടെസ്റ്റിൽ ഇന്ത്യ എ ടീമിന് ഏഴു വിക്കറ്റ് വിജയം. 48 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ മൂന്നു വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി. കേരള രഞ്ജി താരം ജലജ് സക്‌സേനയാണ് കളിയിലെ കേമൻ.ആദ്യ ഇന്നിങ്‌സിൽ താരം 61 റൺസ് നേടുകയും രണ്ടാമിന്നിങ്‌സിൽ സൗത്താഫ്രിക്കയുടെ രണ്ട് വിക്കറ്റുകളും വീഴ്‌ത്തിയിരുന്നു.

റിക്കി ഭുയി 20* ശിവം ദുബെ 12* എന്നിവർ പുറത്താകാതെ നിന്നു. ശ്രീകർ ഭരത് (5) പുറത്തായ ശേഷം ക്രീസിലെത്തിയ ദുബെ, നേരിട്ട ആദ്യ രണ്ടു പന്തുകളും സിക്സറിന് പറത്തിയാണ് ടീമിനെ വിജയത്തിലെത്തിച്ചത്. ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ (5), അങ്കിത് ബാവ്നെ (6) എന്നിവരാണ് രണ്ടാമിന്നിങ്‌സിൽ പുറത്തായ മറ്റു ഇന്ത്യൻ ബാറ്റ്‌സാമാന്മാർ. സ്‌കോർ: ദക്ഷിണാഫ്രിക്ക എ 164 & 186, ഇന്ത്യ എ 303 & 3/49.

നേരത്തെ ആദ്യ ഇന്നിങ്സിൽ 164-ന് പുറത്തായ ദക്ഷിണാഫ്രിക്കയ്ക്കെതിരേ ഇന്ത്യ 139 റൺസിന്റെ ഒന്നാം ഇന്നിങ്സ് ലീഡ് നേടിയിരുന്നു. ശുഭ്മാൻ ഗിൽ, ജലജ് സക്‌സേന എന്നിവരുടെ അർധ സെഞ്ച്വറികളാണ് ഇന്ത്യക്ക് ലീഡ് സമ്മാനിച്ചത്. അവസാന ദിനമായ വ്യാഴാഴ്ച ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 179 റൺസെന്ന നിലയിൽ ബാറ്റിങ് ആരംഭിച്ച ദക്ഷിണാഫ്രിക്ക 186 റൺസിന് പുറത്താകുകയായിരുന്നു. ഹെന്റിച്ച് ക്ലാസൻ (48), വിയാൻ മൾഡർ (46), സുബായ്‌ര് ഹംസ (44), ഖായ സോണ്ടോ (10) എന്നിവർ മാത്രമാണ് രണ്ടാം ഇന്നിങ്സിൽ രണ്ടക്കം കണ്ടവർ. ഇന്ത്യയ്ക്കായി ഷഹബാസ് നദീം മൂന്നും ജലജ് സക്സേന, ശാർദുൽ താക്കൂർ എന്നിവർ രണ്ടും വിക്കറ്റ് വീതവും വീഴ്‌ത്തി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP