Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ത്രിരാഷ്ട്ര ക്രിക്കറ്റ് ടൂർണമെന്റിൽ ഇന്ത്യ എ ചാമ്പ്യന്മാർ; ഓസ്‌ട്രേലിയയെ തോൽപ്പിച്ചത് ഗുർകീരത്തിന്റെ അർധ സെഞ്ച്വറി മികവിൽ; മികച്ച കൂട്ടുകെട്ടുണ്ടാക്കിയ സഞ്ജുവിനു ദ്രാവിഡിന്റെ പ്രശംസ

ത്രിരാഷ്ട്ര ക്രിക്കറ്റ് ടൂർണമെന്റിൽ ഇന്ത്യ എ ചാമ്പ്യന്മാർ; ഓസ്‌ട്രേലിയയെ തോൽപ്പിച്ചത് ഗുർകീരത്തിന്റെ അർധ സെഞ്ച്വറി മികവിൽ; മികച്ച കൂട്ടുകെട്ടുണ്ടാക്കിയ സഞ്ജുവിനു ദ്രാവിഡിന്റെ പ്രശംസ

ചെന്നൈ: ഇന്ത്യ, ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക എ ടീമുകൾ പങ്കെടുത്ത ത്രിരാഷ്ട്ര ടൂർണമെന്റിൽ ഇന്ത്യ എ ടീം ചാമ്പ്യന്മാരായി. ഫൈനലിൽ ഓസ്‌ട്രേലിയയെ നാലുവിക്കറ്റിനു തകർത്താണ് ഇന്ത്യ എ ചാമ്പ്യന്മാരായത്.

87 റണ്ണുമായി പുറത്താകാതെ നിന്ന ഗുർകീരത് സിങ്ങാണ് ഇന്ത്യയുടെ വിജയശിൽപ്പി. 24 റണ്ണുമായി പുറത്താകാതെ നിന്ന സഞ്ജു സാംസണും വിജയത്തിൽ നിർണായക പങ്കുവഹിച്ചു.

ആദ്യം ബാറ്റു ചെയ്ത ഓസ്‌ട്രേലിയ എ 50 ഓവറിൽ 9ന് 226 റൺസെടുത്തു. ഇന്ത്യ 43.3 ഓവറിൽ ആറുവിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു. ഗുർകീരത്തുമായി 87 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി ഇന്ത്യൻ ജയം അനായാസമാക്കിയ സഞ്ജു സാംസണെ കോച്ച് രാഹുൽ ദ്രാവിഡ് അഭിനന്ദിക്കുകയും ചെയ്തു.

227 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ എ ടീം ഒരു ഘട്ടത്തിൽ തകർച്ചയുടെ വക്കിലെത്തിയിരുന്നു. 80 റൺസെടുക്കുന്നതിനിടെ ഇന്ത്യയ്ക്ക് മൂന്നു വിക്കറ്റ് നഷ്ടമായി. മായങ്ക് അഗർവാൾ 32 ഉം ക്യാപ്റ്റൻ ഉന്മുക്ത് ചന്ദ് 24 ഉം റൺസെടുത്തു പുറത്തായി. കരുൺ നായർ പൂജ്യവുമായി മടങ്ങി. കെ എം ജാദവ് 29ഉം അക്‌സർ പട്ടേൽ 16ഉം റണ്ണെടുത്തു. തുടർന്ന് ക്രീസിലെത്തിയ സഞ്ജു ഗുർകീരത്തിനു മികച്ച പിന്തുണ നൽകുകയായിരുന്നു.

ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ ഒൻപതു വിക്കറ്റ് നഷ്ടത്തിലാണ് 226 റൺസെടുത്തത്. മികച്ച തുടക്കം ലഭിച്ചെങ്കിലും മധ്യനിരയെ ഇന്ത്യൻ സ്പിന്നർമാർ എറിഞ്ഞിട്ടു. കരൺ ശർമ മൂന്നു വിക്കറ്റും, അക്ഷർ പട്ടേലും ഗുർകീരത് സിങ്ങും രണ്ടു വീതവും വിക്കറ്റെടുത്തു. 87 റൺസും രണ്ടു വിക്കറ്റും നേടിയ ഗുർകീരത്താണു മാൻ ഓഫ് ദ മാച്ച്. ടൂർണമെന്റിൽ മികച്ച ബാറ്റിങ് പ്രകടനം പുറത്തെടുത്ത മായങ്ക് അഗർവാൾ മാൻ ഓഫ് ദ സീരീസായി. 

  • സ്വാതന്ത്ര്യദിനം പ്രമാണിച്ച് ഓഫീസ് അവധി ആയതിനാൽ നാളെ (15.08.2015) മറുനാടൻ മലയാളി അപ്‌ഡേറ്റ് ചെയ്യുന്നതല്ല: എഡിറ്റർ

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP