Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഹൊ! ആശ്വാസമായി; അഫ്ഗാനെതിരായി ആണെങ്കിലും ഒരു മത്സരം ജയിച്ചല്ലോ: പാളിച്ചകൾ തുറന്നുകാട്ടി ടീം ഇന്ത്യയുടെ തിളക്കം കുറഞ്ഞ ജയം

ഹൊ! ആശ്വാസമായി; അഫ്ഗാനെതിരായി ആണെങ്കിലും ഒരു മത്സരം ജയിച്ചല്ലോ: പാളിച്ചകൾ തുറന്നുകാട്ടി ടീം ഇന്ത്യയുടെ തിളക്കം കുറഞ്ഞ ജയം

അഡ്‌ലെയ്ഡ്: ലോകകപ്പിലെ തുടക്കക്കാരായ അഫ്ഗാനിസ്ഥാനെതിരെ സന്നാഹ മത്സരത്തിൽ ഇന്ത്യക്കു ജയം. ബൗളിംഗിലും ബാറ്റിംഗിലുമുള്ള പാളിച്ചകൾ പൂർണമായും പരിഹരിക്കാനായിട്ടില്ല എന്നു വെളിപ്പെടുത്തുന്നതായിരുന്നു ദുർബലരായ അഫ്ഗാനിസ്ഥാനുമായുള്ള ഇന്ത്യയുടെ മത്സരം.

ഓപ്പണർ രോഹിത് ശർമയുടെ തകർപ്പൻ സെഞ്ച്വറിയുടെ കരുത്തിൽ 153 റൺസിനാണ് അഫ്ഗാനിസ്ഥാനെ ഇന്ത്യ പരാജയപ്പെടുത്തിയത്. ഇന്ത്യ ഉയർത്തിയ 365 റൺസ് വിജയലക്ഷ്യം പിന്തുടർന്ന അഫ്ഗാനിസ്ഥാന് 50 ഓവറിൽ എട്ടിന് 211 റൺസെടുക്കാനെ സാധിച്ചുള്ളു.

60 റൺസെടുത്ത നവ്‌റോസ് മംഗളും 44 റൺസെടുത്ത ഉസ്മാൻ ഗനിയും മാത്രമാണ് അഫ്ഗാൻ നിരയിൽ തിളങ്ങിയത്. ഇന്ത്യയ്ക്ക് വേണ്ടി മോഹിത് ശർമ, രവീന്ദ്ര ജഡേജ എന്നിവർ രണ്ടു വിക്കറ്റ് വീതം വീഴ്‌ത്തി.

ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇന്ത്യ 50 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 364 റൺസാണെടുത്തത്. രോഹിത് ശർമ്മയുടെ തകർപ്പൻ സെഞ്ച്വറി പ്രകടനത്തിന്റെ പിൻബലത്തിലാണ് ഇന്ത്യ 364 റൺസെടുത്തത്. 122 പന്തുകളിൽ നിന്ന് ഏഴ് സിക്‌സറും 12 ബൗണ്ടറിയും ഉൾപ്പടെ രോഹിത് ശർമ്മ 150 റൺസെടുത്തു. അജിൻക്യ രഹാനെ 88 റൺസുമായി പുറത്താകാതെ നിന്നു. സുരേഷ് റെയ്‌ന 75 റൺസ് എടുത്തു.

അതേസമയം, ഓപ്പണറായി ഇറങ്ങിയ ശിഖർ ധവാൻ (നാല്), ഉപനായകൻ വിരാട് കോഹ്‌ലി (അഞ്ച്), നായകൻ എം എസ് ധോണി (പത്ത്) എന്നിവർ നിരാശരാക്കി. ഓസ്‌ട്രേലിയയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് ശേഷം വിരാട് കൊഹ്‌ലിക്ക് വലിയ സ്‌കോർ കണ്ടെത്താനാകാത്തത് ഇന്ത്യൻ പ്രതീക്ഷകൾക്കു തിരിച്ചടിയാണ്. കഴിഞ്ഞ കുറച്ചുകാലമായി ധോണിക്കും മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ ആയിട്ടില്ല.

അഫ്ഗാനെപ്പോലെ ദുർബലമായ ടീമിന്റെ പത്ത് വിക്കറ്റ് വീഴ്‌ത്താനാകാത്തതും ഇന്ത്യൻ ബൗളിംഗിന്റെ പോരായ്മയാണ്. നിലവിലെ ജേതാക്കളായ ഇന്ത്യ ബാറ്റിംഗിലെയും ബൗളിംഗിലെയും പോരായ്മകൾ മറ്റു ടീമുകൾക്കു മുന്നിൽ തുറന്നുകാട്ടിയാണ് ലോകകപ്പിന് ഇറങ്ങുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP