Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

നാഗ്പൂർ ഏകദിനത്തിൽ ഇന്ത്യക്ക് നാടകീയ ജയം; ഓസ്‌ട്രേലിയക്ക് എതിരെ ആവേശ ജയം എട്ട് റൺസിന്; നിർണായക ഓവറുകളിൽ ഓസീസിനെ വരിഞ്ഞ് മുറുക്കി ബുംറ; ലോ സ്‌കോറിങ് മാച്ചിൽ ഇന്ത്യക്ക് തുണയായി ഗ്രൗണ്ട് ഫീൽഡിങ്ങും; 500 ഏകദിനങ്ങൾ വിജയിക്കുന്ന ഖ്യാതിയും ടീം ഇന്ത്യക്ക് സ്വന്തം; കിങ് കോലി കളിയിലെ കേമൻ; പരമ്പരയിൽ ഇന്ത്യ മുന്നിൽ

നാഗ്പൂർ ഏകദിനത്തിൽ ഇന്ത്യക്ക് നാടകീയ ജയം; ഓസ്‌ട്രേലിയക്ക് എതിരെ ആവേശ ജയം എട്ട് റൺസിന്; നിർണായക ഓവറുകളിൽ ഓസീസിനെ വരിഞ്ഞ് മുറുക്കി ബുംറ; ലോ സ്‌കോറിങ് മാച്ചിൽ ഇന്ത്യക്ക് തുണയായി ഗ്രൗണ്ട് ഫീൽഡിങ്ങും; 500 ഏകദിനങ്ങൾ വിജയിക്കുന്ന ഖ്യാതിയും ടീം ഇന്ത്യക്ക് സ്വന്തം; കിങ് കോലി കളിയിലെ കേമൻ; പരമ്പരയിൽ ഇന്ത്യ മുന്നിൽ

സ്പോർട്സ് ഡെസ്‌ക്

നാഗ്പൂർ: ഓസ്‌ട്രേലിയക്ക് എതിരെയുള്ള രണ്ടാം ഏകദിന മത്സരത്തിൽ ഇന്ത്യക്ക് എട്ട് റൺസിന്റെ ആവേശ വിജയം.251 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഓസീസിനെ 49.3 ഓവറിൽ 242 റൺസിന് ഇന്ത്യ ഓൾ ഔട്ടാക്കുകയായിരുന്നു. ജയത്തോടെ പരമ്പരയിൽ 2-0(5) ന് ഇന്ത്യ മുന്നിലെത്തി. തകർപ്പൻ സെഞ്ച്വറി നേടിയ ഇന്ത്യൻ നായകൻ വിരാട് കോലിയാണ് കളിയിലെ കേമൻ. ഇന്നത്തേത് ഏകദിന ചരിത്രത്തിലെ ഇന്ത്യയുടെ 500ാമത്തെ വിജയമാണ്.

251 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഓസീസിന് മികച്ച തുടക്കമാണ് ഓപ്പണർമാരായ ആരൺ ഫിഞ്ച് 37(53) ഉസ്മാൻ ഖ്വാജ 38(37) എന്നിവർ ചേർന്ന് നൽകിയത്. ആരൺ ഫിഞ്ചിനെ എൽഡിഡബ്ല്യു ആക്കിയ കുൽദീപ് യാദവാണ് 83 റൺസിന്റെ ഒന്നാം വിക്കറ്റ് കൂട്ടുകെട്ട് പൊളിച്ചത്. തൊട്ടടുത്ത ഓവറിൽ കേദാർ ജാദവ് ഖ്വാജയെ കോലിയുടെ കയ്യിലെത്തിച്ചു. ഷോൺമാർഷ് 16(27) മാക്‌സ് വെൽ 4(16) എന്നിവരും പുറത്തായതോടെ 132ന് നാല് എന്ന നിലയിലേക്ക് ഓസീസ് വീണു. പിന്നീട് വന്ന സ്റ്റോയിനിസ് ഹാൻഡ്‌സ്‌കോംപ് സഖ്യം 39 റൺസ് ചേർത്തെങ്കിലും ജഡേജയുടെ മികച്ച ഡയറക്റ്റ് ഹിറ്റിൽ മികച്ച രീതിയിൽ ബാറ്റ് വീശിയ ഹാൻഡ്‌സ്‌കോംപ് പുറത്താവുകയായിരുന്നു.

അലക്‌സ് ക്യാരിയെ 22(24) കൂട്ടുപിടിച്ച് സ്റ്റോയിനിസ് വീണ്ടും അപകടം സൃഷ്ടിക്കുമെന്ന് തോന്നി. 47 റൺസ് ചേർത്ത സഖ്യത്തെ കുൽദീപ് പിരിച്ചു. ഇതിനിടയിൽ മെല്ലെ തുടങ്ങിയ സ്റ്റോയിനിസ് വേഗത കൂട്ടി. 46 ഓവറിൽ 223ന് 6 എന്ന നിലയിൽ വിജയത്തിലേക്ക് ഓസീസ് നീങ്ങുന്നുവെന്ന് തോന്നിയപ്പോഴാണ് ബുംറയുടെ നിർമ്മായക ഓവർ. 46ാം ഓവറിൽ വെറും 2 റൺസ് മാത്രം വിട്ടുകൊടുത്ത താരം രണ്ട് വിക്കറ്റും വീഴ്‌ത്തി. അവസാന ഓവറിൽ 11 റൺസ് ആയിരുന്നു ഓസീസിന് വേണ്ടത്. ആദ്യ പന്തിൽ തന്നെ സ്റ്റോയിനിസിനെ വിക്കറ്റിന് മു്‌നനിൽ കുടുക്കി വിജയ് ശങ്കർ കളി ഇന്ത്യക്ക് അനുകൂലമാക്കി. തൊട്ടടുത്ത പന്തിൽ രണ്ട് റൺസ് നേടിയെങ്കിലും മൂന്നാം പന്തിൽ സാപയുടെ കുറ്റി തെറിപ്പിച്ച് വിജയ് ശങ്കർ ഇന്ത്യക്ക് വിജയം സമ്മാനിച്ചു

നേരത്തെ ടോസ് നഷ്‌പ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യക്ക് മുൻനിര ബാറ്റ്സ്മാന്മാരും മധ്യനിരയും ഒരുപോലെ പരാജയപ്പെടുകയും മികച്ച തുടക്കം ലഭിച്ച വിജയ ശങ്കർ 46(41) നിർഭാഗ്യം കൊണ്ട് മാത്രം റണ്ണൗട്ടാവുകയും ചെയ്തെങ്കിലും നായകൻ വിരാട് കോലിക്ക് ഇന്നും സാധാരണ ദിവസമായിരുന്നു. 40ാം സെഞ്ച്വറി കുറിച്ച വിരാട് കോലി 116(120)യുടെ മികവലാണ് ഇന്ത്യ ഭേദപ്പെട്ട സ്‌കോർ നേടിയത്. 48.2 ഓവറിൽ 250 റൺസിന് ഇന്ത്യ ഓൾ ഔട്ടാവുകയായിരുന്നു. ഓസ്ട്രേലിയക്ക് വേണ്ടി പാറ്റ് കമ്മിൻസ് നാല് വിക്കറ്റ് വീഴ്‌ത്തി.

ടോസ് നേടിയ ആരൺ ഫിഞ്ച് ഇന്ത്യയെ ബാറ്റിങിന് ക്ഷണിക്കുകയായികരുന്നു. ആദ്യ ഓവറിലെ അവസാന പന്തിൽ അപ്പർ കട്ടിന് ശ്രമിച്ച രോഹിത് ശർമ്മ 0(6) യ്ക്ക് പിഴച്ചു. പാറ്റ് കമ്മിൻസിന്റെ പന്തിൽ തേഡ് മാനിൽ ആദം സാംപയ്ക്ക് ക്യാച്ച് നൽകിയായിരുന്നു ഇന്ത്യൻ വൈസ് ക്യാപ്റ്റൻ മടങ്ങിയത്. സഹ ഓപ്പണറായിരുന്നു ശിഖർ ധാവന്റെയായിരുന്നു അടുത്ത ഊഴം മാക്സ് വെല്ലിന്റെ പന്തിൽ വിക്കറ്റിന് മുന്നിൽ കുടുങ്ങിയ താരത്തിന്റെ സ്‌കോർ 21(29) റൺസ് മാത്രമായിരുന്നു. പിന്നീട് വന്ന അമ്പട്ടി റായുഡു 18(32) ലയണിന് വിക്കറ്റ് നൽകി മടങ്ങി.

75ന് മൂന്ന് എന്ന നിലയിൽ പരുങ്ങിയ ഇന്ത്യയെ ബാറ്റിങ് നിരയിൽ സ്ഥാനക്കയറ്റം ലഭിച്ച ഓൾ റൗണ്ടർ വിജയ് ശങ്കർ 46(41) കോലിയുമൊത്ത് മുന്നോട്ട് നയിച്ചെങ്കിലും നിർഭാഗ്യം റണ്ണൗട്ടിന്റെ രൂപത്തിലെത്തുകയായിരുന്നു. കോലിയുടെ സ്ട്രെയ്റ്റ് ഡ്രൈവ് ബൗളർ സാംപയുടെ കൈവിരലുകളിൽ തട്ടി സ്റ്റംപ് തെറിപ്പിക്കുമ്പോൾ വിജയ് ശങ്കർ പോപ്പിങ് ക്രീസിന് പുറത്തായിരുന്നു. 81 റൺസിന്റെ കൂട്ടുകെട്ടാണ് നാലാം വിക്കറ്റിൽ കോലി-ശങ്കർ സഖ്യം നേടിയത്.

പിന്നീട് വന്ന കേദാർ ജാദവ് 11(12), ധോണി 0(1) എന്നിവർ തൊട്ടടുത്ത പന്തുകളിൽ പുറത്തായപ്പോൾ ഇന്ത്യ 171ന് ആറ് എന്ന നിലയിലേക്ക് വീണു. രവീന്ദ്ര ജഡേജ 21(40) യുമൊത്ത് കോലി ഏഴാം വിക്കറ്റിൽ നേടിയ 67 റൺസ് കൂട്ടുകെട്ട് ടീം സ്‌കോർ 230 കടത്തി. എന്നാൽ അവസാന ഓവറുകളിൽ റൺ നിരക്ക് ഉയർത്താനുള്ള ശ്രമത്തിനിടയിൽ കോലിയും ജഡേജയും പുറത്തായതോടെ ഇന്ത്യൻ ഇന്നിങ്സ് അധികം നീണ്ടില്ല. കുൽദീപ് 3(3) ജസ്പ്രീത് ബുംറ 0(2) എന്നിവർ വേഗം കൂടാരം കയറിയപ്പോൾ മുഹമ്മദ് ഷമി 2*(4) പുറത്താകാതെ നിന്നു. നാല് വിക്കറ്റ് വീഴ്‌ത്തിയ കമ്മിൻസിന് പുറമെ ആദം സാംപ രണ്ടും കുൾട്ടർനെയ്ൽ, മാക്സ്വെൽ, ലയൺ എന്നിവർ ഓരോ വിക്കറ്റും വീഴ്‌ത്തി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP