Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അരങ്ങേറ്റ മത്സരത്തിൽ അർധ സെഞ്ച്വറിയുമായി ഫായിസ് ഫസൽ; മൂന്നാം മത്സരത്തിലും തിളങ്ങി ലോകേഷ് രാഹുൽ: സിംബാബ്‌വെയ്‌ക്കെതിരായ ഏകദിന പരമ്പരയിൽ ഇന്ത്യയുടെ വൈറ്റ് വാഷ്

അരങ്ങേറ്റ മത്സരത്തിൽ അർധ സെഞ്ച്വറിയുമായി ഫായിസ് ഫസൽ; മൂന്നാം മത്സരത്തിലും തിളങ്ങി ലോകേഷ് രാഹുൽ: സിംബാബ്‌വെയ്‌ക്കെതിരായ ഏകദിന പരമ്പരയിൽ ഇന്ത്യയുടെ വൈറ്റ് വാഷ്

ഹരാരെ: സിംബാബ്വെയ്ക്കെതിരെ ഏകദിന പരമ്പരയിൽ ഇന്ത്യക്കു സമ്പൂർണ ജയം. അരങ്ങേറ്റ മത്സരത്തിനിറങ്ങിയ ഫായിസ് ഫസലും മിന്നും ഫോം തുടരുന്ന ലോകേഷ് രാഹുലും അർധ സെഞ്ച്വറി നേടിയപ്പോൾ പത്തുവിക്കറ്റിനാണ് ഇന്ത്യയുടെ ജയം.

124 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ടീം ഇന്ത്യ 21.5 ഓവറിൽ ലക്ഷ്യം കണ്ടു. ലോകേഷ് രാഹുൽ പുറത്താകാതെ 63 റൺസെടുത്തപ്പോൾ ഫായിസ് ഫസൽ 53 റൺസെടുത്തു.

70 പന്തിൽ നാല് ഫോറും രണ്ട് സിക്സും ഉൾപ്പെടെയാണ് ലോകേഷിന്റെ അർധ സെഞ്ച്വറി. 61 പന്തിൽ ഏഴ് ബൗണ്ടറിയും ഒരു സിക്സുമാണ് ഫായിസ് ഫസൽ നേടിയത്.

ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത സിംബാബ്വെ ഇന്ത്യൻ ബൗളിങ് ആക്രമണത്തിന് മുന്നിൽ കഴിഞ്ഞ മത്സരങ്ങളിലേതു പോലെ തകർന്നടിഞ്ഞു. 42.2 ഓവറിൽ കേവലം 123 റൺസിന് അവർ പുറത്തായി. 10 ഓവറിൽ 22 റൺസ് വഴങ്ങി നാല് വിക്കറ്റ് വീഴ്‌ത്തിയ ജസ്പ്രിത് ബുംറയുടെ ബൗളിങ് മികവിലാണ് ഇന്ത്യ സിംബാബ്വെയെ തകർത്തത്. ബുംറയാണു കളിയിലെ താരം. ചഹാൽ രണ്ട് വിക്കറ്റും പട്ടേലും കുൽക്കർണിയും ഓരോവിക്കറ്റും വീഴ്‌ത്തി.

38 റൺസെടുത്ത സിബാൻഡയാണ് സിംബാബ്വെ ബാറ്റിങ് നിരയിൽ തിളങ്ങിയത്. 71 പന്തിൽ രണ്ട് ഫോറും ഒരു സിക്സും സഹിതമാണ് സിബാൻഡ 38 റൺസെടുത്തത്. ചിബാബ 27ഉം മറുമ 17ഉം റൺസെടുത്തു. മഡ്സിവ 10 റൺസെടുത്ത് പുറത്താകാതെ നിന്നു. മറ്റാർക്കും സിംബാബ്വെ നിരയിൽ രണ്ടക്കം കടക്കാനായില്ല.

ആദ്യ രണ്ട് ഏകദിനവും വിജയിച്ച് ഇന്ത്യ നേരത്തെ തന്നെ പരമ്പര സ്വന്തമാക്കിയിരുന്നു. ആദ്യ മത്സരത്തിൽ ഇന്ത്യ ഒൻപത് വിക്കറ്റിന് ജയിച്ചപ്പോൾ രണ്ടാം മത്സരത്തിൽ എട്ട് വിക്കറ്റിനായിരുന്നു ടീം ഇന്ത്യയുടെ ജയം. മിന്നും ഫോമിൽ ബാറ്റേന്തിയ ലോകേഷ് രാഹുലാണു പരമ്പരയിലെ താരം. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP