Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ക്ലൈമാക്‌സ് വരെ സസ്‌പെൻസ്; കിവീസിനെ ആറുറൺസിന് കീഴടക്കി ഇന്ത്യക്ക് ഏകദിനപരമ്പര; ഏഴ് തുടർപരമ്പര ജയങ്ങളോടെ ധോണിയെയും ദ്രാവിഡിനെയും മറികടന്ന കോഹ്ലി ഒന്നാമൻ; 9000 ക്ലബ്ബ് മെമ്പറായ കോഹ്ലി ഇന്ത്യയുടെ വിജയനായകൻ

ക്ലൈമാക്‌സ് വരെ സസ്‌പെൻസ്; കിവീസിനെ ആറുറൺസിന് കീഴടക്കി ഇന്ത്യക്ക് ഏകദിനപരമ്പര; ഏഴ് തുടർപരമ്പര ജയങ്ങളോടെ ധോണിയെയും ദ്രാവിഡിനെയും മറികടന്ന കോഹ്ലി ഒന്നാമൻ; 9000 ക്ലബ്ബ് മെമ്പറായ കോഹ്ലി ഇന്ത്യയുടെ വിജയനായകൻ

മറുനാടൻ മലയാളി ഡസ്‌ക്‌

കാൺപൂർ: അവസാന നിമിഷം വരെ ഉദ്വേഗം നിറഞ്ഞുനിന്ന മൂന്നാം ഏകദിനത്തിൽ ന്യൂസിലൻഡിനെ ആറുറൺസിന് കീഴടക്കി ഇന്ത്യ പരമ്പര കൈയടക്കി.2-1നാമ് ആതിഥേയർ പരമ്പര സ്വന്തമാക്കിയത്.അവസാന ഓവറിൽ വിജയിക്കാൻ വേണ്ടിയിരുന്ന 15 റൺസ് വേണ്ടിയിരുന്ന കിവീസിന്റെ ചെറുത്തുനിൽപ് 331 റൺസിൽ അവസാനിച്ചു. ഇന്ത്യയുടെ തുടർച്ചയായ ഏഴാം പരമ്പര വിജയമാണിത്.ഇതോടെ തുടർജയങ്ങളിൽ ധോണിയുടെയും, ദ്രാവിഡിന്റെയും റെക്കോഡ് മറികടന്ന് കോഹ്ലി ഒന്നാമനായി. മുംബൈയിൽ നടന്ന ഒന്നാം ഏകദിനത്തിൽ ന്യൂസീലൻഡ് ആറ് വിക്കറ്റിന് വിജയിച്ചപ്പോൾ പുണെയിൽ നടന്ന രണ്ടാമത്തെ മത്സരത്തിൽ ആറു വിക്കറ്റിന് തിരിച്ചടിച്ച് ഇന്ത്യ ഒപ്പമെത്തുകയായിരുന്നു.

ഇന്ത്യ മുന്നോട്ടുവെച്ച കൂറ്റൻ വിജയലക്ഷ്യമായ 338 റൺസിലേക്ക് ബാറ്റിങ്ങിനിറങ്ങിയ കിവീസിന് തുടക്കത്തിൽ തന്നെ ബുംറയുടെ പന്തിൽ മാർട്ടിൻ ഗുപ്ട്ടലിനെ നഷ്ടമായി. എന്നാൽ രണ്ടാം വിക്കറ്റിൽ കോളിൻ മൺറോയുടെയും (62 പന്തിൽ 75) കെഎസ് വില്യംസന്റെയും കൂട്ടുകെട്ട് (84 പന്തിൽ 64) ന്യുസീലൻഡിന് പ്രതീക്ഷ നൽകി. ചാഹൽ ഇരുവരെയും പുറത്താക്കി ഇന്ത്യയെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നു.

പക്ഷേ റോസ് ടെയ്ലറിലൂടെയും (39) ലാഥമിലൂടെയും (65) കിവീസ് വീണ്ടും പിടിച്ചുനിൽക്കാൻ ശ്രമിച്ചു. പക്ഷേ അവിടെ ബുംറ ഇന്ത്യയുടെ രക്ഷക്കെത്തുകയായിരുന്നു. ടെയ്ലറെ ബുംറ ജാഥവിന്റെ കൈയിലെത്തിച്ചപ്പോൾ ലാഥമിനെ റണ്ണൗട്ടാക്കി. അതിനിടയിൽ 37 റൺസെടുത്ത നിക്കോൾസിനെ ഭുവനേശ്വർ കുമാറും പുറത്താക്കി. പിന്നീട് അവസാന ഓവറിൽ സാന്റ്നറെ പുറത്താക്കി ബുംറ കിവീസിന്റെ വിജയപ്രതീക്ഷയിൽ അവസാന ആണിയും അടിച്ചു. വെറും ആറ് റൺസുകൾക്കകലെ കിവികൾ പരമ്പര കൈവിട്ടു.

നേരത്തെ ഇന്ത്യയുടെ ഇന്നിങ്സിൽ കോലിയും രോഹിതുമടങ്ങിയ കൂട്ടുകെട്ട് നട്ടെല്ലാവുകയായിരുന്നു. സെഞ്ചുറിയുമായി തിളങ്ങിയ ഇരുവരും രണ്ടാം വിക്കറ്റിൽ 230 റൺസിന്റെ കൂട്ടുകെട്ടാണ് പടുത്തുയർത്തിയത്. ഏകദിന കരിയറിലെ 15-ാം സെഞ്ചുറിയും ന്യുസീലൻഡിനെതിരെ ആദ്യ സെഞ്ചുറിയും നേടിയ രോഹിത് 138 പന്തിൽ 18 ഫോറും രണ്ടു സിക്സുമടക്കം 147 റൺസടിച്ചു.

106 പന്തിൽ നിന്ന് 113 റൺസെടുത്ത കോലിയുടെ ബാറ്റിൽ നിന്ന് ഒമ്പത് ഫോറും ഒരു സിക്സും പിറന്നു. ഏറ്റവും വേഗത്തിൽ ഏകദിനത്തിൽ 9000 റൺസ് പൂർത്തിയാക്കി റെക്കോഡ് നേടിയ ഇന്ത്യൻ ക്യാപ്റ്റന്റെ ഏകദിന കരിയറിലെ 32-ാം സെഞ്ചുറിയാണിത്. ഈ വർഷം നേടുന്ന ആറാം സെഞ്ചുറിയും ന്യൂസിലൻഡിനെതിരെ അഞ്ചാമത്തേതും. 147 റൺസ് നേടിയ രോഹിത് ശർമയാണ് മാൻ ഓഫ് ദ മാച്ച്. മൂന്ന് മത്സരങ്ങളുള്ള പരമ്പരയിൽ രണ്ടെണ്ണത്തിലും സെഞ്ചറി നേടിയ കോലിയാണ് മാൻ ഓഫ് ദ സീരീസ്.

കഴിഞ്ഞ രണ്ടുവർഷവും നാട്ടിൽ ഒരുപരമ്പരയും തോറ്റിട്ടില്ലെന്ന റെക്കോഡും കോഹ്ലിയുടെ പേരിലായി. സെഞ്ചുറി പ്രകടനത്തോടെ ഇന്ത്യൻ നായകൻ 9000 ക്ലബ്ബിൽ അംഗത്വം നേടുകയും ചെയ്തു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP