Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

രോഹിതിനും ധവാനും തകർപ്പൻ സെഞ്ച്വറി; ക്ലാസിക് പോരാട്ടത്തിൽ ഇന്ത്യക്ക് അനായാസ ജയം; പാക്കിസ്ഥാനെ തകർത്തത് 9 വിക്കറ്റിന്; ജയത്തോടെ ഇന്ത്യ ഏഷ്യാകപ്പ് ഫൈനലിൽ; ബംഗ്ലാദേശിനോട് പൊരുതി തോറ്റ അഫ്ഗാനിസ്ഥാൻ പുറത്ത്; കലാശപ്പോരിൽ ബംഗ്ലാദേശോ പാക്കിസ്ഥാനോ എന്ന് ചൊവ്വാഴ്ച അറിയാം

രോഹിതിനും ധവാനും തകർപ്പൻ സെഞ്ച്വറി; ക്ലാസിക് പോരാട്ടത്തിൽ ഇന്ത്യക്ക് അനായാസ ജയം; പാക്കിസ്ഥാനെ തകർത്തത് 9 വിക്കറ്റിന്; ജയത്തോടെ ഇന്ത്യ ഏഷ്യാകപ്പ് ഫൈനലിൽ; ബംഗ്ലാദേശിനോട് പൊരുതി തോറ്റ അഫ്ഗാനിസ്ഥാൻ പുറത്ത്; കലാശപ്പോരിൽ ബംഗ്ലാദേശോ പാക്കിസ്ഥാനോ എന്ന് ചൊവ്വാഴ്ച അറിയാം

സ്പോർട്സ് ഡെസ്‌ക്‌

ദുബായ്: 50 ഓവറിൽ 237 റൺസ് എന്ന സ്‌കോറിലേക്കെത്താൻ പാക്കിസ്ഥാൻ നന്നായി വിയർത്തപ്പോൾ ആ വിജയലക്ഷം മറികടക്കാൻ ഇന്ത്യക്ക് വേണ്ടി വന്നത് 39.3 ഓവറുകൾ മാത്രം. അതും വെറും ഒരു വിക്കറ്റ് നഷ്ടത്തിൽ. ഓപ്പണർമാർ ഇരുവരും സെഞ്ചുറികളുമായി തകർത്തടിച്ച ഏഷ്യാകപ്പ് മൽസരത്തിൽ ചിരവൈരികളായ പാക്കിസ്ഥാനെതിരെ ഇന്ത്യയ്ക്ക് അനായാസ ജയം. പതിനഞ്ചാം ഏകദിന സെഞ്ചുറി കുറിച്ച ശിഖർ ധവാന്റെയും 19ാം സെഞ്ചുറി നേടിയ രോഹിത് ശർമയുടെയും മികവിൽ പാക്കിസ്ഥാനെതിരായ സൂപ്പർ ഫോർ പോരാട്ടത്തിൽ ഒൻപതു വിക്കറ്റിനാണ് ഇന്ത്യ ജയിച്ചത്.

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത പാക്കിസ്ഥാൻ നിശ്ചിത 50 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 237 റൺസെടുത്തപ്പോൾ, 10 ഓവറും മൂന്നു പന്തും ബാക്കിനിൽക്കെ ഒരു വിക്കറ്റ് മാത്രം നഷ്ടത്തിൽ ഇന്ത്യ ലക്ഷ്യം കണ്ടു. രോഹിത് 111 റൺസോടെയും അമ്പാട്ടി റായുഡു 12 റൺസോടെയും പുറത്താകാതെ നിന്നു. ധവാൻ 114 റൺസെടുത്ത് റണ്ണൗട്ടായി. ഏഷ്യാകപ്പിൽ പാക്കിസ്ഥാനെതിരെ ഇന്ത്യയുടെ തുടർച്ചയായ രണ്ടാം ജയമാണിത്.

ഓപ്പണിങ് വിക്കറ്റിൽ ഇരട്ടസെഞ്ചുറി കൂട്ടുകെട്ടു തീർത്ത രോഹിത്ധവാൻ സഖ്യം ഒന്നാം വിക്കറ്റിൽ 210 റൺസ് കൂട്ടിച്ചേർത്തു. ധവാൻ പുറത്തായശേഷം അമ്പാട്ടി റായുഡുവിനെ കൂട്ടുപിടിച്ച് രോഹിത് ശർമ ആദ്യം സെഞ്ചുറി പൂർത്തിയാക്കി. പിന്നീട് ടീമിനെ വിജയത്തിലേക്ക് കൈപിടിച്ചു. ഇതിനിടെ ഏകദിനത്തിൽ 7,000 റൺസ് എന്ന നാഴികക്കല്ലും രോഹിത് പിന്നിട്ടു. ഈ നേട്ടം കൈവരിക്കുന്ന ഒൻപതാമത്തെ മാത്രം ഇന്ത്യക്കാരനാണ് രോഹിത്. പിന്നാലെ 19ാം ഏകദിന സെഞ്ചുറി പൂർത്തിയാക്കിയ രോഹിത്, ഇക്കാര്യത്തിൽ ബ്രയാൻ ലാറ, മഹേള ജയവർധനെ, റോസ് ടെയ്‌ലർ എന്നീ ഇതിഹാസ താരങ്ങൾക്ക് ഒപ്പമെത്തി. രാജ്യാന്തര ക്രിക്കറ്റിൽ 300 സിക്‌സുകൾ എന്ന നേട്ടവും ഇതിനിടെ രോഹിത് സ്വന്തമാക്കി.

ആദ്യം ബാറ്റു ചെയ്ത പാക്കിസ്ഥാൻ നിശ്ചിത ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 237 റൺസ് നേടി. ഷോയബ് മാലിക്കിന്റെ അർധസെഞ്ചുറിയാണ് പാക്കിസ്ഥാനു ഭേദപ്പെട്ട സ്‌കോർ സമ്മാനിച്ചത്. മാലിക്ക് 78 റൺസ് നേടി പുറത്തായി. ഇന്ത്യക്ക് വേണ്ടി ജസ്പ്രീത് ബുംറ, കുൽദീപ് യാദവ്, യൂസ്വേന്ദ്ര എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്‌ത്തി.

മത്സരത്തിന്റെ എട്ടാം ഓവറിന്റെ അവസാന പന്തിൽ ഇന്ത്യക്ക് ആദ്യ വിക്കറ്റ് ലഭിച്ചു. 10 റൺസ് മാത്രമെടുത്ത ഇമാം ഉൽ ഹഖ് ചാഹലിന്റെ പന്തിൽ വിക്കറ്റിന് മുന്നിൽ കുടുങ്ങി. അധികം വൈകാതെ സഹഓപ്പണർ ഫഖർ സമാനും കൂടാരം കയറി. 31 റൺസായിരുന്നു സമാന്റെ സമ്പാദ്യം. കുൽദീപിനെ സ്വീപ് ചെയ്യാനുള്ള ശ്രമത്തിൽ താരം വിക്കറ്റിൽ മുന്നിൽ കുടുങ്ങുകയായിരുന്നു. മൂന്നാമനായി ഇറങ്ങിയ ബാബർ അസം റണ്ണൗട്ടായി.

മാലിക്-സർഫ്രാസ് അഹമ്മദ് കൂട്ടുകെട്ട് പാക്കിസ്ഥാനെ മുന്നോട്ടു നയിച്ചു. ഇന്ത്യൻ ബൗളിംഗിനെ കരുതലോടെ നേരിട്ട ഇരുവരും ചേർന്ന് നാലാം വിക്കറ്റിൽ 107 റൺസ് കൂട്ടിച്ചേർത്തു. സ്‌കോർ 165-ൽ സർഫ്രാസിനെ(44) പുറത്താക്കി കുൽദീപ് യാദവാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. പാക് സ്‌കോർ 200 കടന്നതിനു പിന്നാലെ മാലിക്കും മടങ്ങി. 90 പന്തിൽ നാലു ബൗണ്ടറികളും രണ്ടു സിക്സറും ഉൾപ്പെടെയായിരുന്നു മാലിക്കിന്റെ ഇന്നിങ്സ്.ഇതിനുശേഷം ഇന്ത്യൻ ബൗളിങ് പാക്കിസ്ഥാനെ നിലയുറപ്പിക്കാൻ സമ്മതിച്ചില്ല. ആസിഫ് അലി (21 പന്തിൽ 30) ചില മിന്നലാട്ടങ്ങൾ നടത്തിയതൊഴിച്ചാൽ ഡെത്ത് ഓവർ ബൗളിംഗിൽ ബുംറ-ചാഹൽ-ഭുവനേശ്വർ കൂട്ടുകെട്ടിനെ മറികടക്കാൻ പാക്കിസ്ഥാനു കഴിഞ്ഞില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP