Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇംഗ്ലണ്ട് അടിച്ചുകൂട്ടിയത് 400 റൺസ്; ആറു വിക്കറ്റുമായി തിളങ്ങി അശ്വിൻ; മറുപടിക്കിറങ്ങിയ ഇന്ത്യ രണ്ടാം ദിനം അവസാനിക്കുമ്പോൾ ഒന്നിന് 146

ഇംഗ്ലണ്ട് അടിച്ചുകൂട്ടിയത് 400 റൺസ്; ആറു വിക്കറ്റുമായി തിളങ്ങി അശ്വിൻ; മറുപടിക്കിറങ്ങിയ ഇന്ത്യ രണ്ടാം ദിനം അവസാനിക്കുമ്പോൾ ഒന്നിന് 146

മുംബൈ: ഇന്ത്യക്കെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റിൽ ഇംഗ്ലണ്ടിനു മികച്ച സ്‌കോർ. 400 റൺസ് ഒന്നാം ഇന്നിങ്‌സിൽ നേടിയ ഇംഗ്ലണ്ടിനെതിരെ ഇന്ത്യയും മികച്ച രീതിയിൽ ബാറ്റ് ചെയ്യുകയാണ്. ആദ്യദിനം കളി നിർത്തുമ്പോൾ ഇന്ത്യ ഒരു വിക്കറ്റിന് 146 റൺസ് എടുത്തിട്ടുണ്ട്.

ഓപ്പണർ മുരളി വിജയ് (70), ചേതേശ്വർ പൂജാര (47) എന്നിവരാണ് ക്രീസിൽ. 24 റൺസ് നേടിയ കെ എൽ രാഹുലിന്റെ വിക്കറ്റാണ് ഇന്ത്യയ്ക്ക് നഷ്ടമായത്.

നേരത്തെ ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിങ്‌സ് 400 റൺസിൽ അവസാനിച്ചിരുന്നു. 288/5 എന്ന നിലയിൽ രണ്ടാം ദിനം തുടങ്ങിയ സന്ദർശകർ 112 റൺസ് കൂടിചേർക്കവെ എല്ലാവരും പുറത്തായി. 76 റൺസ് നേടിയ ജോസ് ബട്‌ലർ വാലറ്റത്ത് നടത്തിയ ചെറുത്തുനിൽപ്പാണ് ഇംഗ്ലണ്ട് സ്‌കോർ 400ൽ എത്തിച്ചത്. പത്താമനായാണ് ബട്‌ലർ പുറത്തായത്. ഇന്ത്യയ്ക്ക് വേണ്ടി ആർ അശ്വിൻ ആറും രവീന്ദ്ര ജഡേജ നാലും വിക്കറ്റ് വീഴ്‌ത്തി.

ഒന്നാം ദിനം അരങ്ങേറ്റക്കാരൻ കീറ്റൺ ജെന്നിങ്‌സ് ഇംഗ്ലണ്ടിന് വേണ്ടി സെഞ്ചുറി (112) നേടിയിരുന്നു. മൊയിൻ അലി 50 റൺസ് നേടി. മൂന്നാം ദിനം ഇന്ത്യ മികച്ച സ്‌കോറിലേക്കു കുതിക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP