Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ട്രെൻബ്രിജിൽ തിളങ്ങി ഇന്ത്യൻ ബോളിങ് പട; ഇംഗ്ലണ്ട് ബാറ്റ്‌സ്മാന്മാർക്ക് ക്രീസിൽ പതനം ആരംഭിച്ചതോടെ മൂന്നാം ടെസ്റ്റിൽ കരുത്തറിയിച്ച് സിംഹക്കുട്ടികൾ; എട്ടു വിക്കറ്റ് ശേഷിക്കേ ഇന്ത്യക്ക് 292 റൺസിന്റെ ലീഡ്

ട്രെൻബ്രിജിൽ തിളങ്ങി ഇന്ത്യൻ ബോളിങ് പട; ഇംഗ്ലണ്ട് ബാറ്റ്‌സ്മാന്മാർക്ക് ക്രീസിൽ പതനം ആരംഭിച്ചതോടെ മൂന്നാം ടെസ്റ്റിൽ കരുത്തറിയിച്ച് സിംഹക്കുട്ടികൾ; എട്ടു വിക്കറ്റ് ശേഷിക്കേ ഇന്ത്യക്ക് 292 റൺസിന്റെ ലീഡ്

മറുനാടൻ ഡെസ്‌ക്‌

നോട്ടിങ്ങം: ഇന്ത്യയുടെ സിംഹക്കുട്ടികൾ ട്രെൻബ്രിജിൽ നടത്തിയത് തളരാതെയുള്ള പോരാട്ടം. പേസ് ബോളർമാരുടെ നിര ഇംഗ്ലണ്ടിനെ ക്രീസിൽ മുട്ടു കുത്തിക്കുകയായിരുന്നു. മൂന്നാം ടെസ്റ്റിൽ ഏറ്റവും ശക്തമായ നിലയിലാണ് ഇന്ത്യ ഇപ്പോൾ ചുവടുറപ്പിച്ചിരിക്കുന്നത്. ഹാർദിക്ക് പാണ്ഡ്യയുടെ(5-28) കരുത്തുറ്റ ബോളിങ്ങിന് മുന്നിൽ പിടിച്ച് നിൽക്കാൻ കഴിയാതിരുന്ന ഇംഗ്ലണ്ട് 161 റൺസെടുത്ത് ആദ്യ ഇന്നിങ്‌സിൽ പുറത്തായി.  ആദ്യ ഇന്നിങ്‌സിൽ 168 റൺസ് ലീഡ് നേടിയ ഇന്ത്യ രണ്ടാമത്തേതിൽ രണ്ട് വിക്കറ്റിന് 124 റൺസെടുത്തു. ചേതേശ്വർ പൂജാര (33), ക്യാപ്റ്റൻ വിരാട് കോഹ്ലി (8) എന്നിവരാണു ഇപ്പോൾ ക്രീസിൽ. 292 റൺസ് ലീഡോടെ ഇന്ത്യയ്ക്ക് എട്ട് വിക്കറ്റ് കൂടി ശേഷിക്കുന്നുണ്ട്. ആദ്യ ഇന്നിങ്‌സ് അവസാനിച്ചപ്പോൾ ഇന്ത്യയ്ക്ക് 329 റൺസാണ് നേടാനായത്.


54 റൺസ് നേടി ഒട്ടും വിക്കറ്റ് നഷ്ടമില്ലാത്ത നിലയിൽനിന്നാണ് ആദ്യ ഇന്നിങ്ങ്‌സിൽ ഇംഗ്ലണ്ട് 161 റൺസിനു പുറത്തായത്. കൂക്കിനെ (29) വിക്കറ്റ് കീപ്പർ ഋഷഭ് പന്തിന്റെ കൈകളിലെത്തിച്ച് ഇഷാന്ത് ശർമ വിക്കറ്റ് വേട്ടയ്ക്കു തുടക്കമിട്ടു. പിന്നീടിറങ്ങിയ ഇംഗ്ലണ്ട് ബാറ്റ്‌സ്മാന്മാരെ നിലയുറപ്പിക്കും മുൻപുതന്നെ ഇന്ത്യൻ പേസർമാർ മടക്കി. 128 റൺസെടുക്കുന്നതിനിടെ ഒൻപതു വിക്കറ്റ് നഷ്ടമായ ഇംഗ്ലണ്ട് ഫോളോ ഓൺ വഴങ്ങുമെന്നു തോന്നിച്ചെങ്കിലും അവസാന വിക്കറ്റിൽ ജോസ് ബട്ലർ (39) നടത്തിയ രക്ഷാപ്രവർത്തനമാണ് ഇംഗ്ലണ്ട് സ്‌കോർ 161ൽ എത്തിച്ചത്.പരുക്കുമാറി ടീമിലേക്കു മടങ്ങിയെത്തിയ ജസ്പ്രീത് ബുമ്രയും ഇഷാന്ത് ശർമയും രണ്ടു വിക്കറ്റ് വീതം വിഴ്‌ത്തി. അഞ്ചു ക്യാച്ചുകളോടെ വിക്കറ്റ് കീപ്പർ ഋഷഭ് പന്തും അരങ്ങേറ്റ മൽസരം അവിസ്മരണീയമാക്കി.

സ്‌കോർബോർഡ് കാണാം

ഇന്ത്യ: ആദ്യ ഇന്നിങ്ങ്‌സിൽ 329നു പുറത്ത്.

ഇംഗ്ലണ്ട്: കുക്ക് സി പന്ത് ബി ഇഷാന്ത് 29, ജെന്നിങ്ങ്‌സി സി പന്ത് ബി ബുമ്ര 20, റൂട്ട് സി രാഹുൽ ബി ഹാർദിക് 16, പോപ്പ് സി പന്ത് ബി ഇഷാന്ത് 10, ബെയർ‌സ്റ്റോ സി രാഹുൽ ബി ഹാർദിക് 15, സ്റ്റോക്‌സ് സി രാഹുൽ ബി ഷമി 10, ബട്ലർ സി ഷമി ബി ബുമ്ര 39, വോക്‌സ് സി പന്ത് ബി ഹാർദിക് 8, റഷീദ് സി പന്ത് ബി ഹാർദിക് 5, ബ്രോഡ് എൽബിഡബ്ല്യു ബി ഹാർദിക് 0, ആൻഡേഴ്‌സൻ നോട്ടൗട്ട് 1. എക്‌സ്ട്രാസ് 8. ആകെ 38.1 ഓവറിൽ 161നു പുറത്ത്.

ബോളിങ്: ഷമി 10-2-56-1, ബുമ്ര 12.2-2- 37-2, അശ്വിൻ 1-0-3-0, ഇഷാന്ത് 9-2-32-2, ഹാർദിക് 6-1-28-5

വിക്കറ്റു വീഴ്‌ച്ച 1-54 , 2-54 , 3-75, 4-86, 5-108, 6-110, 7-118, 8-128, 9-128, 10-161

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP