Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സതാംപ്ടൺ ടെസ്റ്റിൽ ഇന്ത്യക്ക് ഒന്നാമിന്നിങ്‌സ് ലീഡ്; 27 റൺസ് ലീഡ് നേടിയത് വാലറ്റത്തെ കൂട്ടുപിടിച്ച് പുജാര നേടിയ സെഞ്ച്വറിയുടെ മികവിൽ; മികച്ച തുടക്കം മുതലാക്കിയില്ലെങ്കിലും ഒന്നാമിന്നിങ്‌സിൽ മുന്നിലെത്തിയ ആശ്വാസത്തിൽ കോലിപ്പട; മൊയിൻ അലിക്ക് അഞ്ച് വിക്കറ്റ്

സതാംപ്ടൺ ടെസ്റ്റിൽ ഇന്ത്യക്ക് ഒന്നാമിന്നിങ്‌സ് ലീഡ്; 27 റൺസ് ലീഡ് നേടിയത് വാലറ്റത്തെ കൂട്ടുപിടിച്ച് പുജാര നേടിയ സെഞ്ച്വറിയുടെ മികവിൽ; മികച്ച തുടക്കം മുതലാക്കിയില്ലെങ്കിലും ഒന്നാമിന്നിങ്‌സിൽ മുന്നിലെത്തിയ ആശ്വാസത്തിൽ കോലിപ്പട; മൊയിൻ അലിക്ക് അഞ്ച് വിക്കറ്റ്

സ്പോർട്സ് ഡെസ്‌ക്

സതാംപ്ടൺ: ഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യക്ക് ഒന്നാമിന്നിങ്‌സ് ലീഡ്. ഇംഗ്ലണ്ട് നേടിയ 246 റൺസിന് മറുപടിയുമായി ഇറങ്ങിയ ഇന്ത്യ കോലിയും പുജാരയും ക്രിസിലുണ്ടായിരുന്നപ്പോൾ 142ന് രണ്ട് എന്ന ശക്തമായ നിലയിലായിരുന്നു. എന്നാൽ സാം ക്യൂറന്റ പന്തിൽ കുക്ക് പിടിച്ച് 46 റൺസ് നേടിയ കോലി പുറത്തയ ശേഷം ഇന്ത്യക്ക് കൂട്ട തകർച്ചയായിരുന്നു. പിന്നീട് 53 റൺസ് കൂടി കൂട്ടിച്ചേർക്കുന്നതിനിടയിൽ ഇന്ത്യക്ക് ആറ് വിക്കറ്റുകളാണ് നഷ്ടമായത്. 11 റൺസ് നേടിയ റഹാനെയും 14 റൺസ് നേടിയ ഇഷാന്ത് ശർമ്മയും മാത്രമാണ് പിന്നീട് രണ്ടക്കം കടന്നത്.

ഒരറ്റത്ത് വിക്കറ്റുകൾ വീണപ്പോഴും ക്ഷമ നശിക്കാതെ ബാറ്റ് ചെയ്ത പുജാര വാലറ്റത്തെ കൂട്ട് പിടിച്ച് ഇന്ത്യക്ക് ലീഡ് നേടി കൊടുത്തു. ഇതിനിടയിലാണ് പുജാര തന്റെ കരിയറിലെ 15ാം സെഞ്ച്വറിയും പൂർത്തിയാക്കിയത്.50 റൺസിനിടെ ഓപ്പണർമാരെ നഷ്ടപ്പെട്ട ഇന്ത്യക്കായി മൂന്നാം വിക്കറ്റിൽ കോലിയും പൂജാരയും ഒത്തുചേരുകയായിരുന്നു. ഇരുവരും 92 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി. എന്നാൽ 46 റൺസെടുത്ത് നിൽക്കെ കോലിയെ കറൻ പുറത്താക്കിയതോടെ ഇന്ത്യ പരുങ്ങലിലായി. പിന്നീട് പൂജാരയക്ക് പിന്തുണ നൽകാതെ ഇന്ത്യൻ ബാറ്റ്സ്മാന്മാർ ഓരോരുത്തരായി ക്രീസ് വിട്ടു.

രഹാനെ 11 റൺസെടുത്തു പുറത്തായപ്പോൾ റിഷഭ് പന്തിന് അക്കൗണ്ട് തുറക്കാനായില്ല. ഹാർദിക് പാണ്ഡ്യ നാല് റൺസിനും അശ്വിന് ഒരു റണ്ണെടുത്തു പുറത്തായി. പിന്നാലെ നേരിട്ട ആദ്യ പന്തിൽ തന്നെ മുഹമ്മദ് ഷമി മോയിൻ അലിക്ക് വിക്കറ്റ് നൽകി. 16 ഓവർ എറിഞ്ഞ് അഞ്ച് വിക്കറ്റ് വീഴ്‌ത്തിയ മോയിൻ അലിയാണ് ഇന്ത്യൻ മധ്യനിരയെ വെള്ളം കുടിപ്പിച്ചത്. സ്റ്റുവർട്ട് ബ്രോഡ് മൂന്ന് വിക്കറ്റെടുത്തു.

രണ്ടാം ദിനം വിക്കറ്റ് നഷ്ടം കൂടാതെ 19 റൺസ് എന്ന നിലയിലാണ് ഇന്ത്യ ബാറ്റിങ് ആരംഭിച്ചത്. ഇംഗ്ലണ്ടിന്റെ ആദ്യ ഇന്നിങ്‌സിൽ ഇന്ത്യ 246 റൺസിൽ അവസാനിപ്പിച്ചിരുന്നു. 86 റൺസിനിടെ ആറു വിക്കറ്റുകൾ നഷ്ടമായ ഇംഗ്ലണ്ടിനെ സാം കറൻ-മോയിൻ അലി കൂട്ടുകെട്ടാണ് രക്ഷിച്ചത്. ഏഴാം വിക്കറ്റിൽ ഇരുവരും 81 റൺസ് കൂട്ടിച്ചേർത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP