Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ബംഗലൂരു ഏകദിനത്തിൽ ഇന്ത്യയ്ക്ക് തോൽവി; ഓസീസിന് ആശ്വാസജയം; നൂറാം ഏകദിനത്തിൽ സെഞ്ചുറിയുമായി വാർണർ തിളങ്ങി; തുടർച്ചയായ പത്ത് വിജയങ്ങളെന്ന റെക്കോഡ് ഇന്ത്യക്ക് നഷ്ടമായി

ബംഗലൂരു ഏകദിനത്തിൽ ഇന്ത്യയ്ക്ക് തോൽവി; ഓസീസിന് ആശ്വാസജയം; നൂറാം ഏകദിനത്തിൽ സെഞ്ചുറിയുമായി വാർണർ തിളങ്ങി; തുടർച്ചയായ പത്ത് വിജയങ്ങളെന്ന റെക്കോഡ് ഇന്ത്യക്ക് നഷ്ടമായി

ബെംഗളൂരു: തുടർച്ചയായ പത്ത് വിജയങ്ങളെന്ന റെക്കോഡ് ഇന്ത്യക്ക് നഷ്ടമായി. ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിൽ പരമ്പരയിലാദ്യമായി സ്‌കോർ 300 കടന്ന മൽസരത്തിൽ 21 റൺസിനാണ് ഇന്ത്യയുടെ തോൽവി. 335 റൺസ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് നിശ്ചിത 50 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 313 റൺസെടുക്കാനെ കഴിഞ്ഞുള്ളൂ.

തുടർച്ചയായ തോൽവികൾക്കു ശേഷം പരമ്പരയിലെ ആദ്യ വിജയമാണ് ഓസീസ് ആഘോഷിച്ചത്. കരിയറിലെ 100ാം ഏകദിനത്തിൽ തകർപ്പൻ സെഞ്ചുറിയുമായിി തിളങ്ങിയ ഓപ്പണർ ഡേവിഡ് വാർണറിന്റെ പ്രകടനമായിരുന്നു ടീമിന് വിജയം സമ്മാനിച്ചത്. തുടർച്ചയായ ഒൻപതു വിജയങ്ങൾക്കുശേഷം ഇന്ത്യ ആദ്യ തോൽവി വഴങ്ങിയപ്പോൾ, വിദേശത്തു തുടർച്ചയായ 11 തോൽവികൾക്കുശേഷമാണ് ഓസീസ് വിജയവഴിയിലേക്ക് തിരികെയെത്തിയത്.

ഇന്ത്യയ്ക്കായി അജിങ്ക്യ രഹാനെ (66 പന്തിൽ 53), രോഹിത് ശർമ (55 പന്തിൽ 65), കേദാർ ജാദവ് (69 പന്തിൽ 67) എന്നിവർ അർധസെഞ്ചുറി നേടി. ഹാർദിക് പാണ്ഡ്യ 40 പന്തിൽ ഒരു ബൗണ്ടറിയും മൂന്നു സിക്‌സും ഉൾപ്പെടെ 41 റൺസും, മനീഷ് പാണ്ഡെ 25 പന്തിൽ മൂന്നു ബൗണ്ടറിയും ഒരു സിക്‌സും സഹിതം 33 റൺസുമെടുത്ത് പുറത്തായി. തുടർച്ചയായ രണ്ടാം ഏകദിനത്തിലും സെഞ്ചുറി കൂട്ടുകെട്ടുമായി ഓപ്പണർമാരായ രോഹിതും രഹാനെയും മികച്ച തുടക്കം സമ്മാനിച്ചെങ്കിലും തുടർന്ന് വന്നവർക്ക് ഈ മികവു തുടരാനാകാതെ പോയതാണ് ഇന്ത്യയ്ക്ക് തിരിച്ചടിയായത്. ഒന്നാം വിക്കറ്റിൽ ഇരുവരും ചേർന്ന് 106 റൺസെടുത്തു. നാലാം വിക്കറ്റിൽ ജാദവ്പാണ്ഡ്യ സഖ്യവും (78), അഞ്ചാം വിക്കറ്റിൽ ജാദവ്പാണ്ഡെ സഖ്യവും (61) അർധസെഞ്ചുറി കൂട്ടുകെട്ട് തീർത്തെങ്കിലും ഇന്ത്യയെ വിജയത്തിലെത്തിക്കാനായില്ല.

ക്യാപ്റ്റൻ വിരാട് കോഹ്‌ലി (21 പന്തിൽ 21), സ്ഥിരം രക്ഷകൻ എം.എസ്.ധോണി (10 പന്തിൽ 13) എന്നിവർക്കു പ്രതീക്ഷിച്ച പ്രകടനം പുറത്തെടുക്കാനാകാതെ പോയതും ഇന്ത്യയ്ക്ക് തിരിച്ചടിയായി. അക്ഷർ പട്ടേൽ ആറു പന്തിൽ അഞ്ചു റൺസെടുത്തു പുറത്തായി. മുഹമ്മദ് ഷാമി (ആറു പന്തിൽ ആറ്), ഉമേഷ് യാദവ് (രണ്ടു പന്തിൽ രണ്ട്) എന്നിവർ പുറത്താകാതെ നിന്നു.

ഓപ്പണിംഗിൽ ആരോൺ ഫിഞ്ചുമായി (96 പന്തിൽ 94) ചേർന്ന് വാർണ്ണർ ഇരട്ടസെഞ്ചുറി കൂട്ടുകെട്ട് (231) തീർത്തെങ്കിലും ഇന്നിങ്‌സിനൊടുവിൽ .അവസാന ഓവറുകളിലെ ഇന്ത്യൻ ബോളർമാർ ഭേദപ്പെട്ട പ്രകടനമാണ് നടത്തിയത്. പരമ്പര കൈവിട്ടെങ്കിലും നാണക്കേടു മറയ്ക്കാനൊരുങ്ങി ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിലിറങ്ങിയ ഓസ്‌ട്രേലിയ നാലാം ഏകദിനത്തിൽ ഇന്ത്യയ്ക്കു മുന്നിലുയർത്തിയത് 335 റൺസ് വിജയലക്ഷ്യം. പരമ്പരയിൽ ആദ്യമായാണ് ഒരു ടീം 300 കടന്നത്. ഇന്ത്യയ്ക്കായി ഉമേഷ് യാദവ് 10 ഓവറിൽ 71 റൺസ് വഴങ്ങി നാലു വിക്കറ്റ് വീഴ്‌ത്തി.

100-ാം ഏകദിനത്തിൽ സെഞ്ചുറി കുറിക്കുന്ന എട്ടാമത്തെ താരമെന്ന നേട്ടത്തോടെയായിരുന്നു വാർണറിന്റെ 14ാം ഏകദിന സെഞ്ചുറി. ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഓസീസ് താരവും കഴിഞ്ഞ 10 വർഷത്തിനിടെ ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ താരവുമാണ് വാർണർ.

പരമ്പര ഉറപ്പാക്കിയതിനു പിന്നാലെ ബോളിങ് ആക്രമണത്തിലെ കുന്തമുനകൾക്കു പകരം പുതിയ താരങ്ങളെ പരീക്ഷിച്ചാണ് ബെംഗളൂരു ഏകദിനത്തിൽ ഇന്ത്യ ഇറങ്ങിയത്. ഭുവേശ്വർ കുമാർ, ജസ്പ്രീത് ബുംറ, കുൽദീപ് യാദവ് എന്നിവർക്കു പകരം ഉമേഷ് യാദവ്, മുഹമ്മദ് ഷാമി, അക്ഷർ പട്ടേൽ എന്നിവർ ടീമിൽ ഇടംനേടി. ഓസ്‌ട്രേലിയ ആകട്ടെ മാക്‌സ്വെൽ, ആഷ്ടൻ ആഗർ എന്നിവർക്കു പകരം മാത്യു വെയ്ഡ്, ആദം സാംപ എന്നിവരെ ഉൾപ്പെടുത്തി.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP