Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യക്കു നാണംകെട്ട തോൽവി; രണ്ടാം ഇന്നിങ്‌സിൽ ക്യാപ്റ്റൻ ധോണി ഉൾപ്പെടെ മൂന്നുമുൻനിരക്കാർ രണ്ടക്കം കാണാതെ പുറത്ത്

ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യക്കു നാണംകെട്ട തോൽവി; രണ്ടാം ഇന്നിങ്‌സിൽ ക്യാപ്റ്റൻ ധോണി ഉൾപ്പെടെ മൂന്നുമുൻനിരക്കാർ രണ്ടക്കം കാണാതെ പുറത്ത്

ബ്രിസ്‌ബേൻ: ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യക്ക് നാണംകെട്ട തോൽവി. നാല് വിക്കറ്റിനാണ് ഓസീസ് ഇന്ത്യയെ പരാജയപ്പെടുത്തിയത്. രണ്ടാം ഇന്നിങ്‌സിൽ ഇന്ത്യ 224ന് പുറത്തായതോടെ ഓസീസ് വിജയലക്ഷ്യം വെറും 128 റൺസായി.

ആറ് വിക്കറ്റ് നഷ്ടത്തിൽ ഓസീസ് വിജയലക്ഷ്യത്തിലെത്തി. ക്യാപ്റ്റനായി അരങ്ങേറി സെഞ്ച്വറിയോടെ ടീമിനെ മുന്നിൽ നിന്നു നയിച്ച സ്റ്റീവൻ സ്മിത്താണ് മാൻ ഓഫ് ദ മാച്ച്. ആദ്യ ടെസ്റ്റിലും വിജയിച്ച ഓസീസ് നാലുമത്സരങ്ങളുടെ പരമ്പയിൽ 2-0ന് മുന്നിട്ട് നിൽക്കുകയാണ്.

81 റൺസ് എടുത്ത ശിഖർ ധവാൻ ഒഴികെ ഒരു ഇന്ത്യൻ ബാറ്റസ്മാനും ഓസീസ് ബൗളിങ്ങിനെതിരെ പിടിച്ചു നിൽക്കാനായില്ല. ധവാനൊഴികെ ആർക്കും അർദ്ധശതകം പോലും കണ്ടെത്താൻ കഴിയാതെ വന്നതോടെയാണ് ഇന്ത്യൻ ഇന്നിങ്‌സ് പെട്ടെന്ന് അവസാനിച്ചത്. മുരളി വിജയ് (27), പൂജാര (43), ബൗളർമാരായ ഉമേഷ് യാദവ് (30), ആർ അശ്വിൻ (19) എന്നിവരാണ് ഇന്ത്യയുടെ പ്രധാന സ്‌കോറർമാർ.

വിരാട് കോഹ്‌ലി ഒരു റൺസിനും ക്യാപ്റ്റൻ എം എസ് ധോണിയും രോഹിത് ശർമ്മയും പൂജ്യത്തിനും പുറത്തായതോടെയാണ് ഒന്നുപൊരുതാൻ പോലും ആകാതെ ഇന്ത്യൻ ബാറ്റിംഗിന്റെ കഥ കഴിഞ്ഞത്.

ആദ്യ ഇന്നിങ്‌സിൽ മികച്ച തുടക്കം ലഭിച്ചിട്ടും 408 റണ്ണിനു പുറത്താകേണ്ടി വന്ന ഇന്ത്യ ബൗളിങ്ങിലും പിഴവുകൾ വരുത്തിയാണ് തിരിച്ചടി നേരിട്ടത്. ഓസീസിനെ ആദ്യം പ്രതിരോധത്തിലാക്കിയിട്ടും വാലറ്റത്തെ കൂട്ടുപിടിച്ച് ക്യാപ്റ്റൻ സ്റ്റീവൻ സ്മിത്ത് നടത്തിയ പോരാട്ടമാണ് ഇന്ത്യക്കു വിനയായത്. ആദ്യ ഇന്നിങ്‌സിൽ ഇന്ത്യയെ അടിച്ചു പരത്തി 88 റൺ നേടിയ മിച്ചൽ ജോൺസൺ നാലുവിക്കറ്റെടുത്ത് ഇന്ത്യൻ ബാറ്റിങ് നിരയെ പിച്ചിച്ചീന്തുകയും ചെയ്തു.

രണ്ടാം ഇന്നിങ്‌സിൽ 57 പന്തിൽ 55 റണ്ണെടുത്ത ക്രിസ് റോജേഴ്‌സും ഇന്ത്യൻ തോൽവി വേഗത്തിലാക്കി. മൂന്നുവിക്കറ്റെടുത്ത ഇശാന്ത് ശർമ പൊരുതിനോക്കിയെങ്കിലും ബോർഡിൽ ആവശ്യത്തിനു റണ്ണില്ലാത്തതിനാൽ ഇന്ത്യയുടെ പരാജയം ഒഴിവാക്കാനാകുമായിരുന്നില്ല. മൂന്നാം ടെസ്റ്റ് ഡിസംബർ 26ന് മെൽബണിൽ ആരംഭിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP