Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മതിയായ സുരക്ഷയൊരുക്കാൻ ഹിമാചൽ സർക്കാരിനാകില്ല; ട്വന്റി 20 ലോകകപ്പിലെ ഇന്ത്യ-പാക് മത്സരം കൊൽക്കത്തയിലേക്കു മാറ്റി

മതിയായ സുരക്ഷയൊരുക്കാൻ ഹിമാചൽ സർക്കാരിനാകില്ല; ട്വന്റി 20 ലോകകപ്പിലെ ഇന്ത്യ-പാക് മത്സരം കൊൽക്കത്തയിലേക്കു മാറ്റി

ന്യൂഡൽഹി: മതിയായ സുരക്ഷയൊരുക്കാൻ കഴിയില്ലെന്ന ഹിമാചൽ പ്രദേശ് സർക്കാരിന്റെ നടപടിയെത്തുടർന്ന് ട്വന്റി 20 ലോകകപ്പിലെ ഇന്ത്യ-പാക്കിസ്ഥാൻ മത്സരവേദി കൊൽക്കത്തയിലേക്കു മാറ്റി. ഹിമാചൽ പ്രദേശിലെ ധർമശാലയിലാണ് ആദ്യം മത്സരം നിശ്ചയിച്ചിരുന്നത്.

എന്നാൽ, സുരക്ഷാപ്രശ്‌നം മുൻനിർത്തി വേദി കൊൽക്കത്തയിലേക്കു മാറ്റുകയായിരുന്നു. കൊൽക്കത്തയിലെ ഈഡൻ ഗാർഡനിലേക്കാണ് മത്സരം മാറ്റിയത്.

ഐസിസി ചീഫ് എക്‌സിക്യുട്ടീവ് ഡേവിഡ് റിച്ചാർഡ്‌സണാണ് ഇത് സംബന്ധിച്ച് അറിയിപ്പു നൽകിയത്. ധർമശാലയിലെ സുരക്ഷാ ക്രമീകരണങ്ങളിൽ പാക് ക്രിക്കറ്റ് ബോർഡ് അതൃപ്തി അറിയിച്ചതിനെ തുടർന്നാണ് മത്സരവേദി കൊൽക്കത്തയിലേക്കു മാറ്റിയത്. ഹിമാചൽ പ്രദേശ് മുഖ്യമന്ത്രിയും മത്സരവേദിക്കു സുരക്ഷയൊരുക്കുന്നതിനെ സംബന്ധിച്ച് പരാതി അറിയിച്ചിരുന്നു.

ഇതോടെ വേദി മാറ്റണമെന്ന ആവശ്യമുന്നയിച്ച് പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ഐസിസിക്ക് കത്ത് നൽകുകയായിരുന്നു. ഈ മാസം 19നാണ് ഇന്ത്യ-പാക് പോരാട്ടം.

മത്സരവേദി മാറ്റുന്നതു സംബന്ധിച്ച് അറിയിപ്പ് ലഭിക്കാത്തതിനെ തുടർന്ന് പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് പുരുഷ, വനിതാ ടീമുകളുടെ യാത്ര വൈകിപ്പിച്ചതായും റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. അതിനിടെ, കോൺഗ്രസ് ഭരിക്കുന്ന ഹിമാചൽ പ്രദേശ് കേന്ദ്ര സർക്കാരുമായുള്ള രാഷ്ട്രീയ അഭിപ്രായവ്യത്യാസത്തിന്റെ പേരിലാണ് ഇന്ത്യ-പാക് മത്സരത്തിന് മതിയായ സുരക്ഷ ഒരുക്കാത്തതെന്ന ആരോപണവും ഉയർന്നിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP