Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇന്നിങ്‌സിൽ അർധ സെഞ്ചുറി നേടി ഹാർദിക്ക്; ഇംഗ്ലണ്ടിനെതിരായ ടെസ്റ്റിന് മുൻപുള്ള മത്സരത്തിൽ ഇന്ത്യ മുന്നിൽ; ഒന്നാം ഇന്നിങ്‌സിൽ 395 റൺസോടെ ഇന്ത്യ

ഇന്നിങ്‌സിൽ അർധ സെഞ്ചുറി നേടി ഹാർദിക്ക്; ഇംഗ്ലണ്ടിനെതിരായ ടെസ്റ്റിന് മുൻപുള്ള മത്സരത്തിൽ ഇന്ത്യ മുന്നിൽ; ഒന്നാം ഇന്നിങ്‌സിൽ 395 റൺസോടെ ഇന്ത്യ

മറുനാടൻ ഡെസ്‌ക്‌

കൗണ്ടി ടീമായ എസ്സക്‌സിനെതിരായ ത്രിദിന മത്സരത്തിൽ ടോസ് നേടി ഇന്ത്യ ബാറ്റിങ് സ്വന്തമാക്കിയ ഇന്ത്യയ്ക്ക് ഒന്നാം ഇന്നിങ്‌സിൽ നേടാനായത് 395 റൺസ്. അഞ്ച് ഇന്ത്യൻ താരങ്ങളാണ് മത്സരത്തിൽ അർധ സെഞ്ചുറി നേടിയത്. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായയുള്ള മത്സരത്തിലാണ് ഇന്ത്യയുടെ മികച്ച പ്രകടനം.

ഇന്ത്യൻ താരങ്ങളായ ഓപ്പണർ മുരളി വിജയ് (53), ക്യാപ്റ്റൻ വിരാട് കോഹ്‌ലി (68), ലോകേഷ് രാഹുൽ (58), ദിനേഷ് കാർത്തിക് (82), ഹാർദിക് പാണ്ഡ്യ (51) എന്നിവരാണ് അർധസെഞ്ചുറി നേടിയത്. അവസാനം ക്രീസിലെത്തിയ യുവതാരം റിഷഭ് ആറ് പന്തിൽ ആറ് ബൗണ്ടറികൾ ഉൾപ്പടെ 34 റൺസാണ് നേടിയത്. വൈസ് ക്യാപ്റ്റൻ അജിങ്ക്യ രഹാനെ 47 പന്തിൽ രണ്ട് ബൗണ്ടറിയോടെ 17 റൺസെടുത്തിരുന്നു.


ഇംഗ്ലണ്ടിൽ അഞ്ചു ടെസ്റ്റുകൾ കളിക്കാൻ ഒരുങ്ങുന്ന ഇന്ത്യയ്ക്ക് മുൻനിര താരങ്ങളുടെ 'പ്രകടനം' ആശങ്ക സമ്മാനിക്കുന്നതാണ്. മൽസരത്തിലെ മൂന്നാം പന്തിൽത്തന്നെ വിക്കറ്റ് കീപ്പറിന് ക്യാച്ച് സമ്മാനിച്ച് മടങ്ങിയ ശിഖർ ധവാനാണ് ആദ്യം പുറത്തായത്. ട്വന്റി20, ഏകദിന പരമ്പരകളിൽ മികച്ച ഫോമിലായിരുന്ന ധവാന് ഇക്കുറി പഴിച്ചു. മാറ്റ് കോൾസിന്റെ പന്തിൽ ജയിംസ് ഫോസ്റ്ററിന് അനായാസ ക്യാച്ച് സമ്മാനിച്ചായിരുന്നു ധവാന്റെ മടക്കം.

പിന്നാലെ തന്റെ രണ്ടാം ഓവർ എറിയാനതെത്തിയ മാറ്റ് കോൾസിന് മുന്നിൽ ചേതേശ്വർ പൂജാരയും കീഴടങ്ങി. ഇക്കുറിയും ഫോസ്റ്ററിനു തന്നെ ക്യാച്ച്. ഏഴു പന്തിൽ ഒരു റണ്ണായിരുന്നു പൂജാരയുടെ സമ്പാദ്യം. ഇംഗ്ലിഷ് പര്യടനത്തിനു മുന്നോടിയായി കൗണ്ടിയിൽ കളിച്ച് അനുഭവസമ്പത്തുണ്ടാക്കാനെത്തിയ പൂജാരയുടെ പരാജയം ഇന്ത്യയെ ആശങ്കപ്പെടുത്തുമെന്ന് ഉറപ്പ്.

കൂട്ടാളികൾ രണ്ടുപേരും വന്നതിലും വേഗത്തിൽ മടങ്ങിയെങ്കിലും മറുവശത്ത് മികച്ച ഫോമിലായിരുന്നു മുരളി വിജയ്. ഇംഗ്ലിഷ് ബോളർമാരെ അനായാസം നേരിട്ട വിജയ്, മൽസരത്തിൽ വരുത്തിയ ഒരേയൊരു പിഴവ് അദ്ദേഹത്തിന്റെ വിക്കറ്റ് അപഹരിക്കുകയും ചെയ്തു. ഇടംകയ്യൻ സീമർ പോൾ വാട്ടറിന്റെ പന്തിന്റെ ഗതി നിർണയിക്കുന്നതിൽ പിഴവുപറ്റിയ വിജയിന്റെ ഓഫ് സ്റ്റംപ് തെറിച്ചു.

നാലാം നമ്പറിൽ ക്രീസിലെത്തിയ അജിങ്ക്യ രഹാനെയ്ക്ക് മികച്ച തുടക്കമാണ് ലഭിച്ചത്. ഇംഗ്ലണ്ടിൽ പരമ്പര വിജയമെന്ന സ്വപ്നം പൂവണിയാൻ ഉപനായകന്റെ പ്രകടനം നിർണായകമാണെന്നിരിക്കെ, മികച്ച തുടക്കത്തിനുശേഷം രഹാനെ നിരാശപ്പെടുത്തി. പേസ് ബോളർമാർക്കു മുന്നിൽ പതറുന്നതിന്റെ ലക്ഷണങ്ങൾ കാട്ടിയ രഹാനെ, ഒടുവിൽ ക്വിന്നിന്റെ പന്തിൽ വിക്കറ്റ് കീപ്പർ ഫോസ്റ്ററിന് ക്യാച്ച് സമ്മാനിച്ച് കൂടാരം കയറി. സമ്പാദ്യം 47 പന്തിൽ 17 റൺസ്!

മറുവശത്ത് ആത്മവിശ്വാസത്തിലായിരുന്നു കോഹ്‌ലി. ആദ്യ മണിക്കൂർ പിന്നിടുമ്പോൾ രണ്ടിന് 29 റൺസ് എന്ന നിലയിലായിരുന്നു ഇന്ത്യ. പിന്നാലെ രഹാനെ പുറത്തായതോടെ മൂന്നിന് 44 റൺസ് എന്ന നിലയിലായി. അഞ്ചാമനായി ക്രീസിലെത്തിയ കോഹ്‌ലി ഇന്ത്യൻ തിരിച്ചടിക്ക് നേതൃത്വം നൽകി. മികച്ച ബോളുകളുമായി പരീക്ഷിച്ച ക്വിൻ ഉൾപ്പെടെയുള്ളവരെ വിദഗ്ധമായി നേരിട്ട കോഹ്‌ലി, അർധസെഞ്ചുറിയും പൂർത്തിയാക്കി. 93 പന്തിൽ 12 ബൗണ്ടറികവോടെ 68 റൺസെടുത്ത കോഹ്‌ലിയെ വാൾട്ടറിന്റെ പന്തിൽ ചോപ്ര ക്യാച്ചെടുത്തു പുറത്താക്കി. നാലാം വിക്കറ്റിൽ മുരളി വിജയ്‌കോഹ്‌ലി സഖ്യം കൂട്ടിച്ചേർത്തത് 90 റൺസ്!

13 റൺസിന്റെ ഇടവേളയിൽ ഇരുവരും പുറത്തായതിനു പിന്നാലെ ക്രീസിൽ ഒരുമിച്ച ദിനേഷ് കാർത്തിക്‌ലോകേഷ് രാഹുൽ സഖ്യം ഇന്ത്യയെ തോളിലേറ്റി. വൃദ്ധിമാൻ സാഹയുടെ പരുക്കിനെ തുടർന്ന് ടീമിൽ ലഭിച്ച സ്ഥാനം കാർത്തിക് മുതലെടുത്തു. ആറാം വിക്കറ്റിൽ ഇരുവരും ചേർന്ന് ഇന്ത്യൻ സ്‌കോർ ബോർഡിൽ ചേർത്തത് 114 റൺസ്. ഇടയ്ക്കിടെ പതറിയെങ്കിലും മോശം ബോളുകളെ തിരഞ്ഞുപിടിച്ച് ശിക്ഷിച്ച കാർത്തിക് രാഹുൽ, ഹാർദിക് പാണ്ഡ്യ എന്നിവരെ കൂട്ടുപിടിച്ച് ഇന്ത്യൻ സ്‌കോർ 300 കടത്തി.

രാഹുൽ പുറത്തായശേഷം ക്രീസിലെത്തിയ ഹാർദിക് പാണ്ഡ്യയുമൊത്ത് ഏഴാം വിക്കറ്റിൽ 61 റൺസ് കൂട്ടിച്ചേർക്കാനും കാർത്തിക്കിനായി. ഇതുവരെ 95 പന്തുകൾ നേരിട്ട കാർത്തിക്, 14 ബൗണ്ടറികളോടെയാണ് 82 റൺസ് നേടിയത്. ആദ്യദിനം 94 പന്തിൽ 82 റൺസുമായി പുറത്താകാതെ നിന്ന കാർത്തിക് രണ്ടാം ദിനത്തിൽ നേരിട്ട ആദ്യ പന്തിൽത്തന്നെ പുറത്തായി.

കാർത്തിക്കിനു ശേഷമെത്തിയ കരുൺ നായർക്ക് പ്രതീക്ഷ കാക്കാനായില്ല. 12 പന്തിൽ നാലു റൺസെടുത്ത കരുൺ നായരെ ബേർഡ് പുറത്താക്കി. രവീന്ദ്ര ജഡേജ 35 പന്തിൽ 15 റൺസെടുത്തു. ഹാർദിക് 82 പന്തിൽ എട്ടു ബൗണ്ടറികളോടെ 51 റൺസെടുത്ത് മടങ്ങി. റിഷഭ് പന്ത് 26 പന്തിൽ ആറു ബൗണ്ടറികളോടെ 34 റൺസെടുത്ത് പുറത്താകാതെ നിന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP