Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ട്വന്റിയിലും ലങ്കയെ തരിപ്പണമാക്കി ഇന്ത്യ; ഇന്ത്യക്ക് ഏഴുവിക്കറ്റ് ജയം; ടോസ് നേടിയ ഇന്ത്യ ആതിഥേയരെ ബാറ്റിങ്ങിനയക്കുകയായിരുന്നു

ട്വന്റിയിലും ലങ്കയെ തരിപ്പണമാക്കി ഇന്ത്യ; ഇന്ത്യക്ക് ഏഴുവിക്കറ്റ് ജയം; ടോസ് നേടിയ ഇന്ത്യ ആതിഥേയരെ ബാറ്റിങ്ങിനയക്കുകയായിരുന്നു

മറുനാടൻ ഡസ്‌ക്

കൊളംബോ: ടെസ്റ്റ്, ഏകദിന പരമ്പരകളുടെ നാണക്കേട് ഒഴിവാക്കാനിറങ്ങിയ ശ്രീലങ്ക ഏക ടിട്വന്റി മത്സരത്തിലും ഇന്ത്യയോട് പരാജയപ്പെട്ടു. ആദ്യം ബാറ്റ് ചെയ്ത് ശ്രീലങ്ക ഭേദപ്പെട്ട സ്‌കോർ കണ്ടെത്തിയിട്ടും ഇന്ത്യൻ ബാറ്റ്സ്മാന്മാർ അത് നിഷ്പ്രയാസം മറികടന്നു. ഏഴുവിക്കറ്റിനായിരുന്നു ഇന്ത്യൻ ജയം. ശ്രീലങ്ക അടിച്ചെടുത്ത 170 ഇന്ത്യ 19.2 ഓവറിൽ മൂന്നു വിക്കറ്റ് നഷ്ടത്തിൽ മറികടന്നു.

82 റൺസെടുത്ത ക്യാപ്റ്റൻ വിരാട് കോലിയാണ് ടോപ് സ്‌കോറർ. 51 റൺസെടുത്ത മനീഷ് പാണ്ഡെക്കൊപ്പം ഒരു റൺസെടുത്ത എംഎസ് ധോണിയും പുറത്താകാതെ നിന്നു. ഓപ്പണർമാരായ രോഹിത് ശർമ്മ ഒമ്പതും ലോകേഷ് രാഹുൽ 24 ഉം റൺസെടുത്ത് പുറത്തായി. 54 പന്തിൽ നിന്ന് ഒരു സിക്സറും ഏഴു ഫോറുകളും പായിച്ചാണ് കോലി 82 റൺസെടുത്തത്

നേരത്തെ ടോസ് നേടിയ ഇന്ത്യൻ നായകൻ വിരാട് കോലി ആതിഥേയരെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ദിൽഷൻ മുനവീരയുടെ തകർപ്പൻ ബാറ്റിങ് മികവാണ് ശ്രീലങ്കയ്ക്ക് ഭേദപ്പെട്ട സ്‌കോർ സമ്മാനിച്ചത്. 29 പന്തിൽ നിന്ന് നാലു സിക്സറുകളുടേയും അഞ്ചു ഫോറുകളുടേയും അകമ്പടിയിൽ 53 റൺസെടുത്ത് മുനവീര. 40 റൺസെടുത്ത അഷാൻ പ്രിയജ്ഞനും ശ്രീലങ്കൻ നിരയിൽ തിളങ്ങി.

ഏഴു വിക്കറ്റ് നഷ്ടത്തിലാണ് ശ്രീലങ്ക നിശ്ചിത ഓവറിൽ 170 റൺസെടുത്തത്. യുസ്വേന്ദ്ര ചഹൽ മൂന്നും കുൽദീപ് യാദവ് രണ്ടും ഭുവന്വേഷർ കുമാറും ജസ്പ്രീത് ബുംറയും ഓരോ വീതം വിക്കറ്റുകളും നേടി.

അക്‌സർ പട്ടേൽ, കെ.എൽ. രാഹുൽ എന്നിവരെ ഉൾപ്പെടുത്തിയാണ് ഇന്ത്യ കളിച്ചത്. നേരത്തെ നടന്ന ടെസ്റ്റ്, ഏകദിന പരമ്പരകളും ഇന്ത്യ തൂത്തുവാരിയിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP