Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ലങ്കയ്ക്ക് മുന്നിൽ റൺമല ഉയർത്തി ഇന്ത്യ; ജയിക്കാൻ വേണ്ടത് 261 റൺസ്; രോഹിത് ശർമ്മക്ക് ടി-20യിൽ ഏറ്റവും വേഗതയേറിയ സെഞ്ചുറി; വെടിക്കെട്ടൊരുക്കി രാഹുലും; തിരിച്ചടിക്കാൻ ലങ്ക

ലങ്കയ്ക്ക് മുന്നിൽ റൺമല ഉയർത്തി ഇന്ത്യ; ജയിക്കാൻ വേണ്ടത് 261 റൺസ്; രോഹിത് ശർമ്മക്ക് ടി-20യിൽ ഏറ്റവും വേഗതയേറിയ സെഞ്ചുറി; വെടിക്കെട്ടൊരുക്കി രാഹുലും; തിരിച്ചടിക്കാൻ ലങ്ക

ഇൻഡോർ: ശ്രീലങ്കക്കെതിരെ രണ്ടാം ടി20 മത്സരത്തിൽ റൺമല ഉയർത്തി ഇന്ത്യ. 5 വിക്കറ്റ് നഷ്ടത്തിൽ 260 റൺസാണ് ലങ്കയ്‌ക്കെതിരെ ഇന്ത്യ അടിച്ചെടുത്തത്. ടി-20യിൽ ഏറ്റവും വേഗതയേറിയ സെഞ്ചുറി നേടിയ രോഹിത് ശർമ്മയാണ് അടിയുടെ പൊടിപൂരത്തിന് തുടക്കമിട്ടത്. പിന്നാലെ രാഹുലും തകർത്തടിച്ചതോടെ ഇന്ത്യയുടെ സ്‌കോർ കുതിച്ച് പാഞ്ഞു.

43 പന്തിൽ 118 റൺസ് എടുത്ത രോഹിത് ശർമ മില്ലറുടെ റെക്കോർഡിനൊപ്പമാണ് എത്തിയത്. ഇത് ഒരു ഇന്ത്യക്കാരന്റെ ഏറ്റവും വേഗതയേറിയ സെഞ്ചുറികൂടിയാണിത്.49 പന്തിൽ 89 റൺസ് എടുത്താണ് രാഹുൽ തകർപ്പൻ പ്രകടനം കാഴ്ച വെച്ചു.തുടർന്ന് 3 പന്തിൽ 10 റൺസ് എടുത്ത് ഹർദിക് പാണ്ട്യ പുറത്തായി. ഇന്ത്യക്ക് അയ്യരുടെയും ധോണിയുടെയും വിക്കറ്റുകൾ അവസാന ഓവറിൽ വീണതോടെ സ്‌കോർ ഉയർത്താൻ സാധിച്ചില്ല.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP