Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പൂജാരക്കെതിരെ ബോളെറിഞ്ഞ് തളർന്ന് ദക്ഷിണാഫ്രിക്കൻ ബൗളർമാർ; റൺസെടുക്കാതെ 53 പന്തുകൾ; മൂന്നാം ടെസ്റ്റിലും ഇന്ത്യയുടെ നില പരുങ്ങലിൽ; രോഹിതിന് പകരം രഹാനെ ടീമിൽ

പൂജാരക്കെതിരെ ബോളെറിഞ്ഞ് തളർന്ന് ദക്ഷിണാഫ്രിക്കൻ ബൗളർമാർ; റൺസെടുക്കാതെ 53 പന്തുകൾ; മൂന്നാം ടെസ്റ്റിലും ഇന്ത്യയുടെ നില പരുങ്ങലിൽ; രോഹിതിന് പകരം രഹാനെ ടീമിൽ

ജോഹാന്നസ്ബർഗ്; രാഹുൽ ദ്രാവിഡിന്റെ പിൻഗാമിയെന്നാണ് ചേതേശ്വർ പൂജാരയെ കരുതുന്നത്. മികച്ച ഫൂട്ട് വർക്കും ക്ഷമാ ശീലമായ ബാറ്റിങ്ങുമാണ് താരത്തിന്റെ മുഖമുദ്ര. ആ ക്ഷമയാണ് മൂന്നാം ടെസ്റ്റിൽ പൂജാര കാട്ടിയത്. 53 പന്തുകൾക്ക് ശേഷമാണ് താരം ആദ്യ റൺസ് നേടിയത്.

53 പന്തുകളിൽ നിന്ന് ഒരു റൺ പോലും എടുക്കാതിരുന്ന പുജാരയുടെ ഇത്തരത്തിലുള്ള മുൻ റെക്കോർഡ് വെസ്റ്റീൻഡീസിനെതിരെ ജമൈക്കയിൽ 2016ലായിരുന്നു. അന്ന് 35 പന്തുകൾ ആണ് പുജാര റൺ എടുക്കാതെ മുട്ടി നിന്നത്.

ആദ്യം തന്നെ ഇന്ത്യൻ ബാറ്റ്‌സ്മാന്മാർക്ക് മേൽ ആധിപത്യം പുലർത്തിയ ദക്ഷിണാഫ്രിക്കൻ ബൗളർമാർക്ക് മുകളിൽ ആധിപത്യം നേടാനാണ് താരത്തിന്റെ ശ്രമം. എന്നാൽ ടീം പരുങ്ങലിലാണ്. പേസർമാരെ തുണക്കുന്ന പിച്ചിൽ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇന്ത്യക്ക് 13 റൺസെടുക്കുന്നതിനിടെ രണ്ട് വിക്കറ്റ് നഷ്ടമാവുകയായിരുന്നു.

മുരളി വിജയ്, ലോകേശ് രാഹുൽ എന്നിവരാണ് ഇന്ത്യക്കായി ഓപണിറങ്ങിയത്. ടീം റൺസ് ഏഴു റൺസിലെത്തി നിൽക്കെ ഇന്ത്യക്ക് ആദ്യ വിക്കറ്റ് നഷ്ടമാവുകയായിരുന്നു. ഫിലാൻഡറുടെ പന്തിൽ വിക്കറ്റ് കീപ്പർക്ക് ക്യാച്ച് നൽകി രാഹുൽ പൂജ്യത്തിന് മടങ്ങുകയായിരുന്നു. മുരളി വിജയ് റബാഡയ്ക്കും വിക്കറ്റ് നൽകി മടങ്ങി.

അതേ സമയം രോഹിത് ശർമ്മയെ ഇറക്കി ഏറെ പഴി കേട്ട ക്യാപ്റ്റൻ വിരാട് കോഹ്ലി അവസാന ടെസ്റ്റിൽ അജിങ്ക്യ രഹാനെക്ക് അവസരം നൽകി.27 ഓവറുകൾ പിന്നിടുമ്‌ബോൾ ഇന്ത്യ 45/2 എന്ന നിലയിലാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP