Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

346 റൺസ് ലക്ഷ്യവുമായി ഇറങ്ങിയ കരീബിയൻ പട 108 റൺസിന് പുറത്തായത് 48 ഓവറിൽ;രണ്ട് സെഷൻ പോലും പിടിച്ചുനിന്ന് സമനിലയാക്കാൻ കഴിയാതെ ഇന്ത്യക്ക് മുന്നിൽ വിന്റീസ് ചീട്ടുകൊട്ടാരമായി തകർന്നു വീണു

346 റൺസ് ലക്ഷ്യവുമായി ഇറങ്ങിയ കരീബിയൻ പട 108 റൺസിന് പുറത്തായത് 48 ഓവറിൽ;രണ്ട് സെഷൻ പോലും പിടിച്ചുനിന്ന് സമനിലയാക്കാൻ കഴിയാതെ ഇന്ത്യക്ക് മുന്നിൽ വിന്റീസ് ചീട്ടുകൊട്ടാരമായി തകർന്നു വീണു

സെന്റ് ലൂഷ്യ:വിരസമായ സമനിലയായേക്കും ഫലം എന്നു തോന്നിയ മത്സരത്തിൽ ഇന്ത്യ വസ്റ്റിന്റീസിനെ പരാജയപ്പെടുത്തി. ടെസ്റ്റിന്റെ മൂന്നാം ദിവസം മുഴുലൻ കൊണ്ട്‌പോയ മഴയ്ക്കും വിന്റീസ് തോൽവി ഒഴിവാക്കാനായില്ല. 346 റൺസന്ന വിജയലക്ഷ്യവുമായി ബാറ്റിങ്ങ് ആരംഭിച്ച വിന്റീസിന് വെറും 108 റൺസ് മാത്രം നേടാനെ കഴിഞ്ഞുള്ളു. സെന്റ് ലൂഷ്യയിലെ ബ്യൂസൈജോർ

 സ്‌റ്റേഡിയത്തിൽ നേടിയ 237 റൺസിന്റെ വിജയം ഇന്ത്യക്ക് പരമ്പരയും നേടികൊടുത്തു. അശ്വിനാണ് കളിയിലെ കേമൻ.

സ്‌കോർ ഇന്ത്യ 353, 217ന് 7
വെസ്റ്റിന്റീസ് 225,108

നാലാം ദിവസത്തെ സ്‌കോറായ 156/4 എന്ന നിലയിൽ നിന്നും 217ന് 7 എന്ന സ്‌കോറിൽ ഇന്നിങ്‌സ് ഡിക്ലയർ ചെയ്ത ഇന്ത്യ വിജയത്തിനായി തന്നെയാണ് ആദ്യ ഓവർ മുതൽ ശ്രമിച്ചത്. സ്‌കോർ ബോർഡിൽ 4 റൺസ് മാത്രമുള്ളപ്പോൾ ഓപ്പണർമാരായ ലിയോൺ ജോൺസണും ക്രെയിഗ് ബ്രാത്വെയിറ്റും പുറത്തായിരുന്നു. 59 റൺസ് നേടിയ ഡാരൻ ബ്രാവോ മാത്രമാണ് വിന്റീസ് നിരയിൽ പിടിച്ചു നിന്ന ഏക ബാറ്ര്‌സ്മാൻ. ഇന്ത്യക്ക് വേണ്ടി രണ്ടാമിന്നിങ്‌സിൽ മുഹമ്മദ് ഷമി 3 വിക്കറ്റ് വീഴ്‌ത്തി. ഇഷാന്ത് ശർമ്മ, ജഡേജ എന്നിവർ 2 വിക്കറ്റ് വീതം വീഴ്‌ത്തിയപ്പോൾ ഭുവനേശ്വർ കുമാറും അശ്വിനും ഓരോ വിക്കറ്റ് വീതം വീഴ്‌ത്തി.

അനിൽ കുംബ്ലെ പരിശീലകനായ ശേഷമുള്ള ആദ്യ പരമ്പര തന്നെ നേടാനായി എന്ന സവിശേഷതയാണ് മത്സരത്തിനുള്ളത്. പരമ്പരയിൽ ഇപ്പോൾ 2-0 ന് മുന്നിലുള്ള ഇന്ത്യക്ക് അവസാന ടെസ്റ്റ് കൂടി ജയിച്ചാൽ ടെസ്റ്റ് റാങ്കിങ്ങിൽ ഒന്നാം സ്ഥാനതത്താനാകും. ഈ മാസം 18 മുതൽ ട്രിനിഡാഡിലെ ക്യൂൻസ്പാർക്ക് ഓവലിലാണ് 4ാം ടെസ്റ്റ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP