Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അഡ്‌ലെയ്ഡിൽ ഓൾഡ് ഫാഷൻ ടെസ്റ്റ് ക്രിക്കറ്റ് കളിച്ച് ഇന്ത്യയും ഓസ്‌ട്രേലിയയും. രണ്ടാം ദിനം കങ്കാരുക്കളുടെ റൺ നിരക്ക് വെറും 2.17; ഒന്നാം ഇന്നിങ്‌സ് ലീഡിനായി ഇഞ്ചോടിഞ്ച് പോരാടി ഇരു ടീമുകളും; ട്രാവിസ് ഹെഡിന്റെ മികവിൽ കൂട്ട തകർച്ച ഒഴിവാക്കി ആഥിധേയർ; ഒന്നാം ഇന്നിങ്‌സിൽ ഇന്ത്യ 59 റൺസ് മുന്നിൽ

അഡ്‌ലെയ്ഡിൽ ഓൾഡ് ഫാഷൻ ടെസ്റ്റ് ക്രിക്കറ്റ് കളിച്ച് ഇന്ത്യയും ഓസ്‌ട്രേലിയയും. രണ്ടാം ദിനം കങ്കാരുക്കളുടെ റൺ നിരക്ക് വെറും 2.17; ഒന്നാം ഇന്നിങ്‌സ് ലീഡിനായി ഇഞ്ചോടിഞ്ച് പോരാടി ഇരു ടീമുകളും; ട്രാവിസ് ഹെഡിന്റെ മികവിൽ കൂട്ട തകർച്ച ഒഴിവാക്കി ആഥിധേയർ; ഒന്നാം ഇന്നിങ്‌സിൽ ഇന്ത്യ 59 റൺസ് മുന്നിൽ

സ്പോർട്സ് ഡെസ്‌ക്

അഡ്ലെയ്ഡ്: ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ആദ്യ ഇന്നിങ്‌സിൽ ലീഡിനായി ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടം.ഇന്ത്യയുടെ ഒന്നാമിന്നിങ്‌സ് സ്‌കോറായ 250ന് മറുപടിയായി രണ്ടാം ദിവസം കളി അവസാനിക്കുമ്പോൾ 7 വിക്കറ്റ് നഷ്ടത്തിൽ 191 റൺസ് എന്ന നിലയാലാണ് ഓസീസ്.ഇന്ത്യയുടെ സ്‌കോറിന് സമാനമായി 127റൺസിനിടെ ആറു വിക്കറ്റ് നഷ്ടമായ നിലയിലായിരുന്നു ഓസ്‌ട്രേലിയ. ഇന്ത്യക്ക് പുജാരയായിരുന്നു രക്ഷകനെങ്കിൽ ഓസീസ് നിരയിൽ ആ ഉത്തരവാദിത്വം ട്രാവിസ് ഹെഡ് ഏറ്റെടുത്തു.

ഓസീസിനെ കുറഞ്ഞ സ്‌കോറിൽ നിന്ന് രക്ഷിച്ചത് ട്രാവിസ് ഹെഡ് പൊരുതി നേടിയ 61 റൺസാണ്. 149 പന്തിൽ ആറു ഫോറിന്റെ സഹായത്തോടെയാണ് ട്രാവിസ് അർദ്ധ സെഞ്ചുറി തികച്ചത്. ഇന്ത്യക്ക് വേണ്ടി രവി അശ്വിൻ മൂന്ന് വിക്കറ്റ് വീഴ്‌ത്തിയപ്പോൾ വേഗക്കാരായ ബുംറയും ഇഷാന്തും രണ്ട് വിക്കറ്റ് വീതം വീഴ്‌ത്തി.

ഓസ്ട്രേലിയയുടെ തുടക്കം തന്നെ തകർച്ചയോടെയായിരുന്നു. ആദ്യ ഓവറിൽ തന്നെ ഓപ്പണർ ആരോൺ ഫിഞ്ച് പുറത്തായി. ഇഷാന്ത് ശർമ്മ ഫിഞ്ചിന്റെ രണ്ട് സ്റ്റംപുകൾ തെറിപ്പിക്കുകയായിരുന്നു. മൂന്ന് പന്ത് നേരിട്ട ഫിഞ്ചിന് റണ്ണൊന്നും എടുക്കാനും കഴിഞ്ഞില്ല.. പിന്നീട് മാർകസ് ഹാരിസും ഉസ്മാൻ ഖ്വാജയും ചേർന്ന് ഓസീസിനെ കര കയറ്റാൻ നോക്കി. എന്നാൽ 45 റൺസ് കൂട്ടിച്ചേർക്കുന്നതിനിടെ ഹാരിസിനെ പുറത്താക്കി അശ്വിൻ ഈ കൂട്ടുകെട്ട് പൊളിച്ചു. 57 പന്തിൽ 26 റൺസായിരുന്നു ഹാരിസ് സ്വന്തം പേരിൽ കുറിച്ചത്.

പിന്നീട് ക്രീസിലെത്തിയ ഷോൺ മാർഷ് 19 പന്തിൽ രണ്ട റൺസെടുത്ത് നിൽക്കെ അശ്വിൻ പുറത്താക്കി. അടുത്ത ഊഴം ഉസ്മാൻ ഖ്വാജയുടേതായിരുന്നു. 125 പന്ത് നേരിട്ട് ക്ഷമാപൂർവ്വം ബാറ്റുവീശിയ ഖ്വാജ 28 റൺസെടുത്ത് പുറത്തായി. അശ്വിനാണ് വിക്കറ്റ്. ഇതോടെ നാല് വിക്കറ്റിന് 87 റൺസെന്ന നിലയിലായി ഓസീസ്. പിന്നീട് അഞ്ചാം വിക്കറ്റിൽ ഹാൻഡ്സ്‌കോമ്പും ഹെഡും ഒത്തുചേർന്നു. ഇരുവരും അഞ്ചാം വിക്കറ്റിൽ 33 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി. 34 റൺസുമായി ഹാൻഡ്സ്‌കോമ്പ് മടങ്ങിയതോടെ ക്രീസിലെത്തിയ ടിം പെയ്ൻ വേഗത്തിൽ പുറത്തായി. അഞ്ച് റൺസായിരുന്നു സമ്പാദ്യം.

തുടർന്ന് ഏഴാം വിക്കറ്റിൽ ഹെഡ്, കുമ്മിൻസുമായി ചേർന്ന് ഇന്നിങ്സ് മുന്നോട്ടുനയിച്ചു. ഇരുവരും ചേർന്ന് അർദ്ധ സെഞ്ചുറി കൂട്ടുകെട്ടുണ്ടാക്കി. ഇന്ത്യക്കായി അശ്വിൻ മൂന്നും ഇഷാന്ത്, ബുംറ എന്നിവർ രണ്ട് വീതം വിക്കറ്റും വീഴ്‌ത്തി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP