Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ദി മാക്‌സ് വെൽ ഷോ! അടിക്ക് തിരിച്ചടി; 50 പന്തിൽ സെഞ്ച്വറി അടിച്ച് ഇന്ത്യയെ നിലംപരിശാക്കി മാക്‌സ് വെൽ; രണ്ടാം വിജയത്തോടെ ടി20 പരമ്പര സ്വന്തമാക്കി ഓസ്‌ട്രേലിയ; 191 ലക്ഷ്യം പിന്തുടർന്നത് രണ്ടു ബോൾ ബാക്കി നിൽക്കെ

ദി മാക്‌സ് വെൽ ഷോ! അടിക്ക് തിരിച്ചടി; 50  പന്തിൽ  സെഞ്ച്വറി അടിച്ച് ഇന്ത്യയെ നിലംപരിശാക്കി മാക്‌സ് വെൽ; രണ്ടാം വിജയത്തോടെ ടി20 പരമ്പര സ്വന്തമാക്കി ഓസ്‌ട്രേലിയ; 191 ലക്ഷ്യം പിന്തുടർന്നത് രണ്ടു ബോൾ ബാക്കി നിൽക്കെ

മറുനാടൻ ഡെസ്‌ക്‌

ബംഗളൂരു: അടിക്ക് തിരിച്ചടി. ഇന്ത്യയെ അടിച്ച് പഞ്ഞിക്കിട്ട് ഓസ്‌ട്രേലിയക്ക് രണ്ടാം ടിട്വന്റി വിജയവും പരമ്പരയും. ഇന്ത്യ ഉയർത്തിയ 191 റൺസ് വിജയലക്ഷ്യം 2 പന്ത് ബാക്കി നിൽക്കെ 3 വിക്കറ്റ് നഷ്ടത്തിൽ കൈയെത്തിപ്പിടിക്കുകയായിരുന്നു ഓസിസ്. ഗെലൻ മാക്‌സ് വെല്ലിന്റെ അത്യുഗ്രൻ സെഞ്ച്വറിയുടെ മികവിലായിരുന്നു സന്ദർശകരുടെ വിജയം. 55 ബോളിൽ 9 സിക്‌സർ അടക്കം മാക്‌സി അടിച്ചു കൂട്ടിയത് 113 റൺസ്. 50ാം പന്തിൽ സെഞ്ച്വറി തികച്ച മാക്‌സ് വെല്ലിന്റെ മൂന്നാം സെഞ്ച്വറിയാണ് ഇത്. ഹാന്റ്‌സ്‌കോപ്പ് 20 റൺസെടുത്ത് പുറത്താകാതെ മാക്‌സ് വെല്ലിന് ഉറച്ച പിന്തുണ നൽകി.

ഇന്ത്യ കൂറ്റൻ വിജയലക്ഷ്യമാണ് മുൻപോട്ട് വച്ചതെങ്കിലും ഡാർസി ഷോർട്ടും മാക്‌സ് വെല്ലും ചേർന്ന് അനായാസം ജയമൊരുക്കുകയായിരുന്നു. മറുപടി ബാറ്റിംഗിൽ ഓസീസിന് തുടക്കത്തിലെ രണ്ട് വിക്കറ്റ് നഷ്ടമായിരുന്നു. മാർക്സ് സ്റ്റോയിനിസ് (7), ആരോൺ ഫിഞ്ച് (8) എന്നിവർ പുറത്തായപ്പോൾ ഓസീസ് സ്‌കോർ രണ്ട് വിക്കറ്റിന് 22. എന്നാൽ ഡാർസി ഷോർട്ട് ഓസീസിനെ മുന്നോട്ടുനയിച്ചു. 12-ാം ഓവറിൽ ഡാർസി പുറത്താകുമ്പോൾ ഓസീസ് സ്‌കോർ 100നടുത്തെത്തി. 28 പന്തിൽ 40 റൺസാണ് ഡാർസി ഷോർട്ട് നേടിയത്.

പിന്നാലെ ചിന്നസ്വാമി സ്റ്റേഡിയത്തിൽ കണ്ടത് മാക്സി വെടിക്കെട്ട്. 28 പന്തിൽ താരം അർദ്ധ സെഞ്ചുറി പൂർത്തിയാക്കി. എന്നാൽ അവസാന അഞ്ച് ഓവറിൽ ഓസീസിന് 60 റൺസെന്ന കൂറ്റൻ ലക്ഷ്യം മുന്നിലുണ്ടായിരുന്നു. ഈ ലക്ഷ്യം അനായാസം മാക്സിയും ഹാൻഡ്‌സ്‌കോമ്പും ചേർന്ന് നേടി. നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിശ്ചിത ഓവറിൽ നാല് വിക്കറ്റ് നഷ്ടപ്പെടുത്തി 190 റൺസെടുത്തു. അർധസെഞ്ചുറി നേടിയ നായകൻ വിരാട് കോഹ്ലിയുടെയും തകർപ്പൻ അടികളുമായി കളം നിറഞ്ഞ ധോണിയുടെയും രാഹുലിന്റെയും പ്രകടനമാണ് കൂറ്റൻ സ്‌കോറിലേയ്ക്ക് ഇന്ത്യയെ നയിച്ചത്.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിശ്ചിത ഓവറിൽ നാല് വിക്കറ്റ് നഷ്ടപ്പെടുത്തി 190 റൺസെടുത്തു. അർധസെഞ്ചുറി നേടിയ നായകൻ വിരാട് കോഹ്ലിയുടെയും തകർപ്പൻ അടികളുമായി കളം നിറഞ്ഞ ധോണിയുടെയും രാഹുലിന്റെയും പ്രകടനമാണ് കൂറ്റൻ സ്‌കോറിലേയ്ക്ക് ഇന്ത്യയെ നയിച്ചത്.

ടോസ് നേടിയ ഓസ്‌ട്രേലിയ ഇന്ത്യയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. മികച്ച തുടക്കമാണ് ഓപ്പണർമാരായ രാഹുലും ധവാനും ഇന്ത്യയ്ക്ക് നൽകിയത്. ധവാനെ ഒരറ്റത്ത് നിർത്തി രാഹുൽ കത്തികയറി. ടീം സ്‌കോർ 61 ൽ നിൽക്കെ അർധസെഞ്ചുറി തികയ്ക്കാതെ 47 റൺസിൽ രാഹുൽ മടങ്ങി. 11 റൺസുമായി പിന്നാലെ ധവാനും. ഋഷഭ് പന്തിന് ഇന്നും കാര്യമായ സംഭാവന നൽകാൻ സാധിച്ചില്ല.

പിന്നീട് ബാറ്റിങ്ങിന്റെ ഉത്തരവാദിത്വം കോഹ്ലിയും ധോണിയും ഏറ്റെടുക്കുകയായിരുന്നു. ഓസ്‌ട്രേലിയൻ ബോളർമാരെ തലങ്ങും വിലങ്ങും പായിച്ച് നയകനും മുൻ നായകനും ചേർന്ന് ഇന്ത്യൻ സ്‌കോർബോർഡ് ഉയർത്തി. 38 പന്തിൽ ആറ് സിക്‌സും രണ്ട് ബൗണ്ടറിയും പറത്തി കോഹ്ലി 72 റൺസെടുത്തപ്പോൾ, ധോണിയുടെ സമ്പാദ്യം 23 പന്തിൽ 40 റൺസായിരുന്നു. മൂന്ന് സിക്‌സും മൂന്ന് ബൗണ്ടറിയും അടങ്ങുന്നതായിരുന്നു ധോണിയുടെ ഇന്നിങ്‌സ്. അവസാന ഓവറിൽ ധോണി പുറത്തായതിന് പിന്നാലെ എത്തിയ ദിനേശ് കാർത്തിക് ആദ്യ രണ്ട് പന്തും ബൗണ്ടറി കടത്തി. അവസാന പന്ത് സിക്‌സ് പായിച്ച് ഇന്ത്യൻ നായകൻ ഇന്നിങ്‌സ് അവസാനിപ്പിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP